രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 89.10 യൂറോ തിരികെ ലഭിക്കും. കമ്മീഷന് ഓഫ് ദി റെഗുലേറ്റര്‍ ഓഫ് യുട്ടിലിറ്റീസ് (CRU) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ബില്ലുകളില്‍ ക്രെഡിറ്റായാവും ഈ തുക ലഭിക്കുക.
പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജില്‍ ഈ തുക കുറയ്ക്കും. ഈ ആനുകൂല്ല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ പ്രക്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും കമ്മീഷന് വ്യക്തമാക്കി. ഉപഭേക്താക്കള്‍ നിര്‍ബന്ധമായും അടക്കേണ്ടിയിരുന്ന പബ്ലിക് സര്‍വ്വീസ് ഓബ്ലിഗേഷന്‍ ലെവി (PSO) യില്‍ നിന്നാണ് ഈ പണം തിരികെ നല്കുന്നുത്.
വൈദ്യുതി പുനരുത്പാദിപ്പിക്കാവുന്ന ജനറേറ്ററുകള്‍ വഴി വൈദ്യുതി ഉത്പാദനം നടത്തുന്നതിനാണ് PSO നല്‍കുന്നത്. വിപണിയില്‍ ഗ്യാസിന്റെ വില കുറഞ്ഞ് വൈദ്യുതിയുടെ മൊത്തവില കുറഞ്ഞാല്‍ ഈ ജനറേറ്ററുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും കുറഞ്ഞ വിലയ്ക്കെ വില്ക്കാന് സാധിക്കൂ ഈ സാഹചര്യത്തിലാണ് PSO വഴി പണം വേണ്ടി വരുന്നത്.
എന്നാല്‍ ഇക്കഴിഞ്ഞ നാളുകളില്‍ വൈദ്യുതിയുടെ മൊത്തവില ഉയര്‍ന്നു നിന്നതിനാല്‍ ഈ ജനറേറ്ററുകള്‍ വഴി ഉത്പാദിപ്പിച്ച വൈദ്യുതിക്കും ഉയര്‍ന്ന വില ലഭിച്ചു. ആയതിനാല്‍ കൂടുതല്‍ ഫണ്ടിംഗിന്റെ ആവശ്യം വരാത്തതിനാലാണ് പണം തിരികെ നല്‍കുന്നത്.