വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണം വര്‍ദ്ധിക്കുന്നു ; മുന്നറിയിപ്പുമായി പോലീസ്

അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ ഇന്ധന മോഷണം പതിവാകുന്നു. ഇതു സംബന്ധിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഗാര്‍ഡ. ഈ വര്‍ഷം ഇതിനകം തന്നെ ഏഴ് കൗണ്ടികളില്‍ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ മാസം ലിമെറിക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിന്നും 500 യൂറോ വിലമതിക്കുന്ന ഡീസലാണ് മോഷണം പോയത്. പെട്രോല്‍ ഡീസല്‍ വില വര്‍ദ്ധനവിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതെന്നതും ശ്രദ്ധേയമാണ്. വാഹനങ്ങള്‍ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക എന്നാണ് ഗാര്‍ഡ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പരമാവധി സ്വന്തം കോമ്പൗണ്ടുകളില്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും . നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ സമീപം അസമയത്ത് സംശയാസ്പദമായി അളുകളെ കണ്ടാല്‍ ഗാര്‍ഡയെ അറിയിക്കണമെന്നും ഗാര്‍ഡ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Share This News

Related posts

Leave a Comment