2021-2022 വര്‍ഷത്തെ ആദ്യ ഇന്ധന അലവന്‍സ് ഈ ആഴ്ചമുതല്‍ ലഭിച്ചേക്കും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഹിതര്‍ ഹംപ്രെയ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടമായി ഏകദേശം 370,000 കുടുംബങ്ങള്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. ആഴ്ചയില്‍ 28 യൂറോവീതവും അല്ലെങ്കില്‍ രണ്ട് തവണ 392 യൂറോ വീതവുമാണ് ലഭിക്കുന്നത്.
സാമുഹ്യ സുരക്ഷാ മന്ത്രി എന്ന നിലയില്‍ ഇത്തരമൊരാനുകൂല്ല്യം ജനങ്ങള്‍ക്ക് നല്കാന് കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നുും ഹംപ്രെയ്സ് പറഞ്ഞു. മുമ്പ് ലഭിച്ചിരുന്നവര്ക്കെല്ലാം ആനുകൂല്ല്യം തുടര്‍ന്നും ലഭിക്കുമെന്നും . പുതുതായി ആനുകൂല്ല്യത്തിന് അര്‍ഹതയുള്ളവര്‍ ഉടന്‍ അപേക്ഷ നല്‍കണമെന്നും മന്ത്രി പറഞ്ഞു.