അയര്‍ലണ്ടില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ

അയര്‍ലണ്ടില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. Competition and Consumer Protection Commission (CCPC) നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ആഗോള കാഴ്ച്ചപാടില്‍ അയര്‍ലണ്ടിലെ ഭക്ഷ്യ വില ഉയര്‍ന്നു തന്നെയാണെന്നും എന്നും ഭക്ഷ്യവസ്തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയില്‍ ആരോഗ്യകരമായ മത്സരം മാത്രമാണ് നടക്കുന്നതെന്നും ഇത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നും സ്വാഭാവികമായ വിലവര്‍ദ്ധനവല്ലാതെ അന്യായമായ വിലവര്‍ദ്ധനവ് ഒരിടത്തും ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പണപ്പെരുപ്പം കുറയുമ്പോഴും വിലക്കുറവ് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിവയ്ക്കുകയാണ് റിപ്പോര്‍ട്ട്. വ്യവസായ മന്ത്രി Simon Coveney യുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് CCPC ഈ വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Share This News

Related posts

Leave a Comment