രാജ്യത്തെ മറ്റ് ഊര്‍ജ്ജ വിതരണ കമ്പനികള്‍ വൈദ്യുതി , ഗ്യാസ് വിലകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്ളോഗ്യാസ് ഏനര്‍ജിയും. വൈദ്യുതി ബില്ലില്‍ 8.1 ശതമാനവും ഗ്യാസ് ബില്ലില്‍ 19.81 ശതമാനവുമാണ് വര്‍ദ്ധനവ്.
പുതിയ നിരക്ക് ആഗസ്റ്റ് 19 മുതല്‍ നിലവില്‍ വരും. വൈദ്യുതിയുടേയും ഗ്യാസിന്റേയും മൊത്തവിലയിലുണ്ടായ വര്‍ദ്ധനവാണ് വില വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റഷ്യയുടെ യുക്രൈന് അധിനിവേശം യൂറോപ്യന്‍ ഊര്‍ജ്ജ മാര്‍ക്കറ്റില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയും വില വര്‍ദ്ധനവിന് കാരണമാണ്.