ഈ വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് സൂചന. റയാന് എയര്‍ സിഇഒ മൈക്കില്‍ ലിയറിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വിമാന യാത്രാ നിരക്കില്‍ കുറഞ്ഞത് പത്ത് ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് എയര്‍ലൈനുകളില്‍ ചിലതില്‍ ഇത് 20 ശതമാനം വരെയാകാനും സാധ്യതയുണ്ടെന്ന് മൈക്കില്‍ ലിയറി പറഞ്ഞു. ചെലവുകളിലെ വര്‍ദ്ധനവാണ് നിരക്കില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാന്‍ കാരണം. എന്തായാലും നിരക്ക് വര്‍ദ്ധനവ് യാഥാര്‍ത്ഥ്യമായാല്‍ നാട്ടിലേക്കും മറ്റും പോകാന്‍ ആഗ്രഹിക്കുന്നവര്ക്കടക്കം ഇത് കനത്ത തിരിച്ചടിയാകും.