ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്പനിയായ ഫിന്‍ട്രൂ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് ഒഴിവുകള്‍ ഡെറിയിലെ ഓഫീസിലേയ്ക്ക് 300 പേരെയാണ് നിയമിക്കുക. നിയമനം ഉടന്‍ ആരംഭിക്കുമെങ്കിലും 2027 ലായിരിക്കും പൂര്‍ത്തിയാവുക.
കമ്പനിയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നിയമനങ്ങള്‍. ഗ്രാജ്വേറ്റ് ലെവല്‍ മുതല്‍ അനുഭവപരിചയമുള്ളവര്‍ക്കുള്ള സീനിയര്‍ ലെവല്‍ വരെ പുതിയ നിയമനങ്ങളുണ്ടാവുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പുതുതായി 300 പേരെക്കൂടി നിയമിക്കുന്നതോടെ കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1500 ആയി ഉയരും. വിശദവിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശികക്കുക.