ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസന്റെയും എബിയുടെയും കുടുംബങ്ങൾക്ക് യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം. 

നീനാ ( കൗണ്ടി ടിപ്പററി) : നീണ്ട കാലത്തെ അയർലണ്ടിലെ പ്രവാസജീവിത ശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസനും നിഷയ്ക്കും,എബിക്കും സുപ്രിയയ്ക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി.
 നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ജിൻസണും നിഷയും കൈരളി യുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ജിൻസൺ.കൂടാതെ നീനാ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനും നിരവധി തവണ മികച്ച കളിക്കാരനുമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭയാണ് ജിൻസൺ.
 നീനാ കൈരളിയുടെ നാനാ വിധത്തിലുള്ള പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു എബിയും സുപ്രിയയും.കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഇരു കുടുംബങ്ങളും .സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താല്പര്യം ഉള്ളവരായിരുന്നു ഇരു കുടുംബങ്ങളും. പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ,നീനാ കൈരളിയുടെ സ്നേഹാദരവായി കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി .
 ദീർഘ കാലത്തെ ഐറിഷ് പ്രവാസ ജീവിതത്തിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന കൈരളി സമൂഹത്തിലെ ഓരോരുത്തരേയും ഒരിക്കലും മറക്കാൻ ആവില്ലെന്നും ,ഒരു മങ്ങലു പോലും ഏൽക്കാതെ മധുര സ്മരണകളായി ഹൃദയത്തിൽ അവ എന്നും ഉണ്ടാകുമെന്നും ഇരുവരും പറഞ്ഞു.
വാർത്ത : ജോബി മാനുവൽ
Share This News

Related posts

Leave a Comment