കോവിഡ് -19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ അടുത്ത ദിവസങ്ങളില്‍ തന്നെ ആയിരത്തോളം വ്യാജപ്രചരണങ്ങളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് കണ്ടെത്തിയത്.
കോവിഡ് വാക്സിനേഷനെ സംബന്ധിച്ചും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചുമാണ് കൂടുതല്‍ വ്യാജപ്രചരണങ്ങള്‍. ഇതില്‍ 739 പോസ്റ്റുകളും ട്വിറ്ററിലാണ് കണ്ടെത്തിയത്. ഫേസ് ബുക്കില്‍ നിന്നുമാണ് 291 പോസ്റ്റുകള്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് പോസ്റ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇത്തരം വ്യാജവാര്‍ത്തകളിലും വ്യാജ പ്രചരണങ്ങളിലും ഉള്‍പ്പെടാതെ
ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് പോലുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നുമാണ് എച്ച്എസ്ഇ നല്കുന്ന നിര്‍ദ്ദേശം.