ഈ ലിസ്റ്റിലുള്ളവര്‍ക്ക് ഇനി യൂറോപ്പില്‍ ടെസ്റ്റും ഐസൊലേഷനും ഒഴിവാകും

യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സുപ്രധാന തീരുമാനം. നിലവില്‍ സാധുതയുള്ള ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാരെ ടെസ്റ്റുകളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്നാണ് തീരുമാനം. അതായത് യൂറോപ്പില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്റെ ആദ്യ രണ്ട് ഡോസ് ഉള്‍പ്പെടുന്ന പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്ല്യം ലഭിക്കും.

ഈ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒമ്പത് മാസമാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ്, 24 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആന്റിജന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്കും ആറുമാസത്തിനുള്ളില്‍ കോവിഡ് രോഗം വന്നു പോയവര്‍ക്കും ടെസ്റ്റ് , സെല്‍ഫ് ഐസൊലേഷന്‍ എന്നിവയിയില്‍ നിന്നും ഒഴിവു നല്‍കണമെന്നാണ് ആരോഗ്യമന്ത്രിമാരുടെ യോഗത്തിലെ ധാരണ.

Share This News

Related posts

Leave a Comment