രാജ്യത്ത് പണമടയ്ക്കാത്തതിന് വൈദ്യുതി , ഗ്യാസ് കണക്ഷനുകള്‍ വിഛേദിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചു. രാജ്യത്ത് നല്‍കി വരാറുള്ള ശൈത്യകാല മോറട്ടോറിയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് മോറട്ടോറിയം. കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റി(CRU) ആണ് ഇന്ന് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ശൈത്യകാലത്ത് വൈദ്യുതി , ഗ്യാസ് ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും എന്നാല്‍ സാമ്പത്തീകമായി ദുര്‍ബലരായതുമായ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ശൈത്യകാലത്ത് വിഛേദിക്കലിന് ഇതിനകം രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളവര്‍ക്ക് ഇത് ബാധകമായിരിക്കും.
എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ക്രിസ്മസ്‌കാലത്ത് നല്‍കിവരുന്ന മോറട്ടോറിയം സാധാരണ മൂന്നാഴ്ചത്തേയ്ക്കാണ് എന്നാല്‍ ഇത്തവണ ഇത് ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി അവസാനം വരെയായിരിക്കും.