അയര്‍ലണ്ടിലെ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടും നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതിയുടേയും ഒപ്പം ഗ്യാസിന്റെയും നിരക്കുകളില്‍ വന്‍ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി നിരക്കുകളില്‍ 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2022 മെയ് മാസം ഒന്നാം തിയതി മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുന്നത്.
വര്‍ദ്ധനവ് നിലവില്‍ വരുന്നതോടെ ഗാര്‍ഹിക ഇലക്ട്രിസിറ്റി ബില്ലില്‍ ഒരു മാസം ശരാശരി 24.80 യൂറോയുടേയും ഗ്യാസ് ബില്ലില്‍ 18.35 യൂറോയുടേയും വര്‍ദ്ധനവാണ് വരുന്നത്. നിലവില്‍ രാജ്യത്തെ വിലക്കയറ്റത്തെക്കുറിച്ച് ക്യത്യമായ ധാരണയുണ്ടെന്നും എന്നാല്‍ വൈദ്യുതിയുടേയും ഗ്യാസിന്റെയും മൊത്തവിലയില്‍ വര്‍ദ്ധനവുണ്ടായതിനാല്‍ വില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ബോര്‍ഡ് ഗ്യാസ് എന്ര്, എനര്‍ജിയ എന്നീ ഊര്‍ജ്ജ വിതരണ കമ്പനികള്‍ നേരത്തെ തന്നെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. മുമ്പ് നവംബര്‍ മാസത്തിലായിരുന്നു ഇലക്ട്രിക് അയര്‍ലണ്ട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.