അയര്‍ലണ്ടിലെ വാഹനപ്രേമികള്‍ക്ക് ഇലക്ട്രിക് കാറുകളോട് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. 2022 ലെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ന്റെ ആദ്യ പകുതിയില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 65 ശതമാനത്തിന്റെ വര്ദ്ധനനവാണ് ഉണ്ടായത്. 2022 ആദ്യ പകുതിയില്‍ 8309 കാറുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ 2023 ല്‍ വിറ്റത്. 13701 ഇലക്ട്രിക് കാറുകളാണ്.
ഇതേ കാലയളവില്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പനയില്‍ 46 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 833 കാറുകള്‍ വിറ്റ ടെസ്ലയാണ് ഒന്നാമത്.
Volkswagen (788), Toyota (647), Hyundai (348) and Skoda (345) എന്നിങ്ങനെയാണ് മറ്റ് പ്രധാന കമ്പനികളുടെ കണക്കുകള്‍.