ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ഏറ്റവും കൂടിയ എണ്ണം രജിസ്‌ട്രേഷനുകളാണ് ജനുവരിയില്‍ നടന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 3682 പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് ജനുവരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ജനുവരിയിലേതിനെ അപേക്ഷിച്ച് 36 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ വാഹനവിപണയിയുടെ 13.5 ശതമാനം ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. 27,364 പുതിയ കാറുകളാണ് ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആണ് 3682 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുന്നത്.

കണക്കുകള്‍ പ്രകാരം ജനുവരിയില്‍ ഏറ്റവുമധികം വില്‍പ്പന നടന്ന ഇലക്ട്രിക് വാഹനം Hyundai Ioniq 5 ആണ് Hyundai Kona , Volkswagen ID.4 എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.

പരിസ്ഥിതിയും ആരോഗ്യവും പരിഗണിച്ചാണ് തീരുമാനം

Share This News

Related posts

Leave a Comment