ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെയും മെക്കാനിക്കുകളേയും നിയമിക്കുന്നു

തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. അയര്‍ലണ്ടിന്റെ പൊതുഗതാഗത മേഖലയിലെ പ്രമുഖരായ ഡബ്ലിന്‍ ബസിന്റെ ഭാഗമാകാന്‍ സുവര്‍ണ്ണാവസരം. ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എഞ്ചിനിയറിംഗ് ഓപ്പറേറ്റീവ്‌സ് എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.

ഡിസംബര്‍ 10 ശനിയാഴ്ച ഡബ്ലിന്‍ ബസിന്റെ ഹെഡ് ഓഫീസിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. Upper O’ Connell Strete ലാണ് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ പത്തുമുതല്‍ അഞ്ച് വരെയാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് തുടക്കത്തില്‍ 791.55 യൂറോയാണ് ആഴ്ചയിലെ ശമ്പളം പ്രതിവര്‍ഷം ഏകദേശം 41000 യൂറോ വരും

മെക്കാനിക്കുകള്‍ക്ക് പ്രതിവര്‍ഷം 38000 യൂറോയും എഞ്ചിനിയറിംഗ് ഓപ്പറേറ്റീവുകള്‍ക്ക് 27352 യൂറോയുമായാണ് പ്രതിവര്‍ശ ശമ്പളം വരുന്നത്. ഡേ നൈറ്റ് – ഷിഫ്റ്റുകള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി ചെയ്യേണ്ടത്.

റിക്രൂട്ട്‌മെന്റ് ഡ്രൈവിന് വരുന്നവര്‍ ഡബ്ലിന്‍ ബസിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തങ്ങളുടെ ലൈസന്‍സും വിശദമായ ബയോഡേറ്റയും ഒപ്പം കരുതേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.dublinbus.ie/Careers/Dublin-Bus-Recruitment-Day/

Share This News

Related posts

Leave a Comment