ഈ വരുന്ന വീക്കെന്‍ഡില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ട് വിദേശ യാത്രകള്‍ക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ശനി , ഞായര്‍ ദിവസങ്ങളിലെ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റഴിഞ്ഞു കഴിഞ്ഞുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരം. ദീര്‍ഘകാല , ഹ്രസ്വകാല ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു.
https://twitter.com/DublinAirport/status/1549712876138598402?s=20&t=2HQdzGvzx3qKLo1huHuTVQ
ഈ സാഹചര്യത്തില്‍ വിദേശ യാത്രയ്‌ക്കൊരുങ്ങുന്നുവര്‍ പാര്‍ക്കിംഗിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സേവനങ്ങള്‍ തേടാവുന്നതാണ്.
https://www.dublinairport.com/to-from-the-airport