അയര്‍ലണ്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. ഇവര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിയമം പ്രാബല്ല്യത്തില്‍ വന്നു. മുഴുവന്‍ ശമ്പളത്തോട് കൂടിയ അവധിയാണ് സര്‍ക്കാര്‍ ഭാവിയില്‍ നല്കാന് ഉദ്ദേശിക്കുന്നത്. നിലവില്‍ ഭാഗികമായ ശമ്പളം നല്‍കാനാണ് വ്യവസ്ഥയുള്ളത്.
ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ ഭാര്യയായാലും ഭര്‍ത്താവായാലും അഞ്ച് ദിവസത്തെ അവധി ലഭിക്കും. ദിവസവേതനത്തിന്റെ 70 ശതമാനം അല്ലെങ്കില്‍ 11 യൂറോ ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. എന്നാല്‍ ഇങ്ങനെ അവധിയെടുക്കേണ്ടി വരുന്നവര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനുള്ള തീരുമാനം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകും.
ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ ഭാര്യായായാലും ഭര്‍ത്താവായാലും ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ശമ്പള നഷ്ടമുണ്ടാകുമെന്ന മാനസീക സമ്മര്‍ദ്ദം ഒഴിവാക്കാനും ഒപ്പം വര്‍ക്ക് – ലൈഫ് ബാലന്‍സ് ക്യത്യമാക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.