ദീര്‍ഘകാലമായി മോര്‍ട്ടഗേജ് മുടങ്ങിയവര്‍ക്കുള്ള സഹായ പദ്ധതി നീട്ടി

വിവിധ കാരണങ്ങളാല്‍ ദീര്‍ഘകാലമായി മോര്‍ട്ട്‌ഗേജുകള്‍ മുടങ്ങിയ കിടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ പദ്ധതിയായ Abhaile Scheme ന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. 2027 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സാമ്പത്തീക സഹായങ്ങളുമാണ് ഈ പദ്ധതി വഴി നല്‍കി വരുന്നത്.

രാജ്യത്ത് 18418 വീടുകളാണ് രണ്ട വര്‍ഷത്തിലധികമായി തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. ഇത് ആകെ മോര്‍ട്ട്‌ഗേജിന്റെ 37 ശതമാനം വരും. സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി വഴി രാജ്യത്ത് ദീര്‍ഘകാലമായി മോര്‍ട്ട്‌ഗേജ് മുടങ്ങിക്കിടക്കുന്ന 85 ശതമാനം വീടുകളുടെ കാര്യത്തിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

2016 ല്‍ ആരംഭിച്ച ഈ പദ്ധതി 2019 ലും 2022 ലും നീട്ടിയിരുന്നു.

Share This News

Related posts

Leave a Comment