HSE യില്‍ വീണ്ടും സൈബര്‍ അറ്റാക്ക് ; ചോര്‍ന്നത് ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍

HSE യുടെ സിസ്റ്റത്തില്‍ വീണ്ടും സൈബര്‍ അറ്റാക്ക്. ഇത്തവണ റിക്രൂട്ട്‌മെന്റ് ഡിവിഷനിലാണ് അറ്റാക്ക് നടന്നത്. ഇതിനാല്‍ തന്നെ രോഗികളുടെ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ല. എച്ച്എസ്ഇ യുടെ റിക്രൂട്ട്‌മെന്റുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായി എച്ച്എസ്ഇയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന EYഎന്ന കമ്പനിയാണ് ഇക്കാര്യം എച്ച്എസ്ഇ യെ അറിയിച്ചിരിക്കുന്നത്.

ഏതാണ്ട് ഇരുപതോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതായാണ് എച്ച്എസ്ഇ സ്ഥിരീകരിച്ചിരിക്കുന്നത്. പേര് , അഡ്രസ്, മൊബൈല്‍ നമ്പര്‍, ജോലി വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിരിക്കുന്നത്. എന്നാല്‍ മറ്റ് വിവരങ്ങളോ സാമ്പത്തിക കാര്യങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് എച്ച്എസ്ഇ വ്യക്തമാക്കി.

EY – ഉപയോഗിക്കുന്ന MoveIT എന്ന സോഫറ്റ് വെയറിലാണ് ആക്രമണം നടന്നത്. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടവരേയും അറിയിച്ചിട്ടുണ്ടെന്ന് എച്ച്എസ്ഇ വ്യക്തമാക്കി.

https://www.hse.ie/eng/services/news/media/pressrel/hse-statement1.html

Share This News

Related posts

Leave a Comment