കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ ഒരാഴ്ച മാത്രം 40 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവര്‍ദ്ധനവിന്റെ സൂചനയായാണ് ഇത് കരുതപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ കണക്ക് പ്രകാരം 232 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ച അവസാനത്തെ അപേക്ഷിച്ച് 167 പേരുടെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം കാര്യമായ വിത്യാസമില്ലാതെ തുടരുന്നു എന്നത് ആശ്വാസജനകമാണ്. കഴിഞ്ഞയാഴ്ച 18 പേരായിരുന്നു ഐസിയുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോളിത് 21 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ആശുപത്രികളില്‍ കഴിയുന്നതില്‍ പകുതിയോളം ആളുകളും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയ്്ക്ക് എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരാണ്.
പിസിആര്‍ കേസുകളിലും നേരിയ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും വാക്‌സിന്‍ പ്രതിരോധം രോഗം ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതിനെ കാര്യക്ഷമമായി തടയുന്നെണ്ടാന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.