പബ്ലിക് ഹെൽത്ത് ഓഫീസുകൾ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 1,466 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ 47 പേർ കൂടി അയർലണ്ടിൽ വൈറസ് ബാധിച്ച് മരിച്ചു. ഇന്നുവരെ, കോവിഡ് -19 ൽ 192,645 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, 3,167 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രിയിൽ 1,567 പേരും ഐസിയുവിൽ 216 പേരും ഉണ്ടായിരുന്നു.
നഴ്സിംഗ് ഹോമുകളിലും ദുർബലരായ ഗ്രൂപ്പുകളിലും (Vulnerable groups) വൈറസ് കൂടുതലുള്ളതായി ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.