കോണ്‍ടാക്ട് ലെന്‍സ് വാങ്ങാനുള്ള സഹായം ഇനി ഓരേ രണ്ട് വര്‍ഷവും ; വിഗ് വെക്കാന്‍ 500 യൂറോ

സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ജനപ്രിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍. കാഴ്ചക്കുറവുള്ളവര്‍ക്ക് കോണ്‍ടാക്ട് ലെന്‍സ് വാങ്ങുന്നതിനായി മുന്‍പ് നാല് വര്‍ഷം കൂടുമ്പോള്‍ നല്‍കിയിരുന്ന 1000 യൂറോ സഹായം ഇനി മുതല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നല്‍കും. തൊഴിലാളികള്‍ക്കും ഒപ്പം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുന്നത്.

മെഡിക്കല്‍ ആവശ്യമെന്ന രീതിയില്‍ കോണ്‍ടാക്ട് ലെന്‍സ് ആവശ്യമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കി പോരുന്നത്. ഈ മാറ്റം ഉടന്‍ പ്രാബല്ല്യത്തില്‍ വരും. തലയില്‍ മുടിയില്ലാത്തതിനാല്‍ ഹെയര്‍ പീസ് , വിഗ് ഹെയര്‍ റീപ്ലേയ്‌സ്‌മെന്റ് എന്നിവ ഉപയോഗിക്കുന്ന 25-29 പ്രായപരിധിയിലുള്ളവര്‍ക്ക് 500 യൂറോ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഉടന്‍ നിലവില്‍ വരും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.gov.ie/en/press-release/120e7-minister-humphreys-announces-new-supports-for-people-who-require-medical-contact-lenses/

Share This News

Related posts

Leave a Comment