അയര്‍ലണ്ട് പൗരത്വ അപേക്ഷളില്‍ ഇനി മുതല്‍ പോയിന്റ് സിസ്റ്റം

പുതുവര്‍ഷത്തില്‍ അയര്‍ലണ്ട് പൗരത്വ അപേക്ഷകളില്‍ സമ്പൂര്‍ണ്ണ മാറ്റം വരുത്തി സര്‍ക്കാര്‍. സ്‌കോര്‍ കാര്‍ഡ് അപ്രോച്ച് നടപ്പിലാക്കുന്നു എന്നതാണ് ഏറ്റവും സുപ്രധാനമായ മാറ്റം. ഇതിനാല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പോയിന്റുകള്‍ ലഭിക്കുന്നതിനായി അപേക്ഷകര്‍ തങ്ങളുടെ ഐഡന്റിന്റി, താമസ രേഖകള്‍ ക്യത്യമായി ഹാജരാക്കണം.

ഒരോ വര്‍ഷവും 150 പോയിന്റുകളാണ് ആവശ്യമായി വരുന്നത്. ഇതിനായി താമസരേഖകള്‍ ഹാജരാക്കണം. സ്‌കോര്‍ 150ല്‍ എത്തുന്നത് വരെ ഇതിനായുള്ള രേഖകള്‍ സമര്‍പ്പിച്ചു കൊണ്ടിരിക്കണം. അപേക്ഷാ ഫോമില്‍ പറയുന്ന റസിഡന്‍സി കാലയളവ് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് തെളിയിക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.

അഞ്ച് വര്‍ഷക്കാലം രാജ്യത്ത് തുടര്‍ച്ചായായി താമസിച്ചു എന്നതിന്റെ തെളിവ് സമര്‍പ്പിക്കുന്നതിനൊപ്പം ഇങ്ങനെതാമസിച്ചത് നിയമപരമായ ആവശ്യങ്ങള്‍ക്കായിരുന്നു എന്നു കൂടി തെളിയിക്കണം. അപേക്ഷയുടെ നടപടി ക്രമങ്ങളുടെ ഭാഗമായി ഏത് സമയത്തും അപേക്ഷകന്റെ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ട് വകുപ്പിന് ആവശ്യപ്പെടാം.

എച്ച്എസ്ഇയിലോ വോളന്ററി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്ന് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പ്രൊവിഷനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇവര്‍ക്ക് ഇവരുടെ ‘മെഡിക്കല്‍ പ്രാക്ടീഷണര്‍
എംപ്ലോയ്‌മെന്റ് ഹിസ്റ്ററി ‘ റസിഡന്‍സി പ്രൂഫായി പരിഗണിക്കും.

തുടര്‍ച്ചായ അഞ്ച് വര്‍ഷങ്ങളിലെ നിയമപരമായ താമസം തെളിയിക്കാന്‍ അപേക്ഷകന് സാധിച്ചില്ലെങ്കില്‍ അപേക്ഷകള്‍ തള്ളപ്പെടുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.irishimmigration.ie/scorecard-approach-being-introduced-for-citizenship-applications-from-january-2022/

Share This News

Related posts

Leave a Comment