ലോകം ആഘോഷത്തിലമര്‍ന്ന ക്രിസ്മസ് മണിക്കൂറുകളില്‍ അയര്‍ലണ്ടില്‍ നിരവധി കുട്ടികള്‍ കടുത്ത സമ്മര്‍ദ്ദത്തിലും ഭീതിയിലുമായിരുന്നുവെന്ന് കണക്കുകള്‍. ഏകദേശം 600 കോളുകളോ ടെസ്റ്റ് മെസേജുകളോ ആണ് ക്രിസ്മസ് ദിവസം മാത്രം സഹായം തേടി ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് എത്തിയത്.
മദ്യം , മയക്കുമരുന്ന് എന്നവയുടെ ഉപയോഗത്തെ തുടര്‍ന്നുള്ള പീഡനങ്ങളും ഭീഷണിപ്പെടുത്തലുകലും, കുടുംബ പ്രശ്‌നങ്ങളും ലൈംഗീകാതിക്രമങ്ങളും ആയിരുന്നു കൂടുതല്‍ ആളുകളുടേയും പ്രശ്‌നങ്ങള്‍. കുടുംബ പ്രശ്‌നങ്ങളുടെ മാനസീക സമ്മര്‍ദ്ദം താങ്ങാനാവാതെ വിളിച്ച കുട്ടികളും നിരവധിയാണ്.
70 ലധികം സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ക്രിസ്മസ് ദിവസം കുട്ടികളുടെ പരാതികള്‍ കേട്ട് പരിഹാരം നല്‍കുന്നതിനായി ചൈല്‍ഡ് ലൈനില്‍ പ്രവര്‍ത്തിച്ചത്.