കാവൻ: 2009 മുതൽ ഐർലണ്ടിലെ കാവൻ കൗണ്ടിയിൽ ഇന്ത്യൻ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന കാവൻ ഇന്ത്യൻ അസോസിയേഷൻ (CIA) ന് വേണ്ടി പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവാസത്തിനായി ഐർലണ്ടിൽ എത്തിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തിനായി പ്രവർത്തി വർഷത്തിൽ വിവിധങ്ങളായ പരിപാടികൾ ആണ് അവർ മുന്നോട്ട് വയ്ക്കുന്നത്.
ശ്രീ. ബിജോ സഖറിയാസ് (പ്രസിഡന്റ്), ശ്രീമതി. മഞ്ജു ജോ (സെക്രട്ടറി), ശ്രീ. റ്റിനോജ് ജോർജ് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി ശ്രീ. അജീഷ് സജി, ശ്രീ. അജി പി. റ്റി, ശ്രീമതി. ബെൻസി സ്മിനു, ശ്രീ. ബിബിൻ, ശ്രീ. ബിജോ മുളകുപാടം, ശ്രീ. ബിനു കൂത്രപ്പള്ളി, ശ്രീ. ഡാനി വർഗീസ്, ശ്രീ. ഫിൽജിൻ ജോർജ്, ശ്രീ. ജെബിൻ ജോസഫ്, ശ്രീ. ജിൻസൺ, ശ്രീ. ജിതിൻ ഷാജി, ശ്രീമതി മാർട്ടീന ചാക്കോ, ശ്രീ. പ്രണൂബ് കുമാർ, ശ്രീ. റെജു ഇമ്മാനുവേൽ, ശ്രീ. റെനി ജോസഫ്, ശ്രീ. റിജോ അബ്രഹാം, ശ്രീ. സാജൻ ദേവസ്യ, ശ്രീ. സജു അബ്രഹാം, ശ്രീ. സെബിൻ, ശ്രീ. ഷിജോ അലക്സ്, ശ്രീ. സിതോഷ്, ശ്രീമതി. ശ്രുതി, ശ്രീ. വിശ്വൻ എന്നിവരെ തെരഞ്ഞെടുത്തു.
പ്രവാസ സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ കുട്ടികൾക്കായി കിഡ്സ് ഫെസ്റ്റ് (11/04/2023), കാവനിലെ ഇന്ത്യൻ സമൂഹത്തെ ഉൾപ്പെടുത്തി കൊണ്ടുള്ള കാവൻ ഡേ (22/04/ 2023), പുരുഷന്മാർക്കായി മാത്രമുള്ള മെൻസ് ഡേ (12/05/2023), വിവിധങ്ങളായ നാടൻ രുചി വിഭവങ്ങൾ ഒരുക്കികൊണ്ടു ഫുഡ് ഫെസ്റ്റ് (28/06/2023), ഐർലണ്ടിലെ പ്രകൃതി രമണീയത ആസ്വദിക്കുന്നതിനുവേണ്ടിയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി ഫാമിലി പികിനിക് (13/07/2023), മലയാളീകളുടെ ദേശിയ ഉത്സവമായ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുവാനും അത് നമ്മുടെ വളർന്നുവരുന്ന തലമുറക്ക് പകർന്ന് നൽകുവാനും മായി ഓണാഘോഷം 2023 (18/08/2023), സ്ത്രീകൾക്കായി മാത്രമായുള്ള ലേഡീസ് ഔട്ട് (08/09/2023), ക്രിസ്തുമസ് കരോൾ(Dec 15, 16, 22, 23), ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം (28/12/2023) എന്നി പരിപാടികൾ ഈ വർഷം നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
Share This News