രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്‌റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ നിയമ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ടിപ്‌സ് ആന്‍ഡ് ഗ്രാറ്റുവിറ്റി ബില്‍ എന്ന പേരിലാണ് പുതിയ നിയമ നിര്‍മ്മാണം നടത്തുന്നത്. ആദ്യമായി ടിപ്‌സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കസ്റ്റമേഴ്‌സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്‌സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്‍കിയാല്‍ മതിയാകും. ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി പ്രത്യേകമായി നല്‍കാതെ ബേസിക് സാലറിയില്‍ ഉള്‍പ്പെടുത്തുന്നു. പുതിയ നിയമ…
Read MoreCategory: മലയാളം
MALAYALAM
ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി ‘ കണ്ണിലൊരു കനവായി ‘
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ ഫോർ മ്യൂസിക്സിലെ ബിബി മാത്യു രചന നിർവ്വഹിച്ച “കണ്ണിലിന്നൊരു കനവുമായ്”എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ഈഫ വർഗീസ് ആണ്. ശ്രവ്യ സുന്ദരമായ ആലാപനവും അയർലണ്ടിന്റെ ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് കിരൺ ബാബു ആണ്. മെന്റോസ് ആന്റണി എഡിറ്റിംങും ഡി ഐ യും നിർവഹിച്ചിരിക്കുന്നു. പ്രണയത്തിന്റെ ഇടയിലുള്ള കാത്തി രിപ്പും ഏകാന്തതയും എല്ലാമാണ് ” കണ്ണിലിന്നൊരു കനവുമായ്” ”…
Read Moreഇനി കൗണ്‍സിലര്‍മാര്‍ക്കും പ്രസവ അവധി
അയര്‍ലണ്ടില്‍ കൗണ്‍സിലര്‍മാര്‍ക്കും പ്രസവ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശ ഭരണ വകുപ്പ് മന്ത്രി പീറ്റര്‍ ബുര്‍ക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്ന പ്രപ്പോസലില്‍ 26 ആഴ്ചത്തെ പ്രസവ അവധിയാണ്ഉ ള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ശമ്പളത്തോടെയല്ലാത്ത 14 ആഴ്ചകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൗണ്‍സിലുമായി ബന്ധപ്പെട്ട് എല്ല ജോലികളില്‍ നിന്നും ഇവര്‍ക്ക് അവധി കാലഘട്ടത്തില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കും. വോട്ടെടുപ്പുകളിലും യോഗങ്ങളിലും പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ ശുപാര്‍ശ.
Read Moreറിമോട്ട് വര്‍ക്കിംഗിന് ഡിജിറ്റല്‍ ഹബ്ബുകളില്‍ സൗജന്യ പ്രവേശനം
റിമോട്ട് വര്‍ക്കിംഗ് തെരഞ്ഞെടുത്തിരിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. റിമോട്ട് വര്‍ക്കിംഗ് എന്നാല്‍ വീടുകളിലിരുന്ന് ജോലി ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ ഇത്തരക്കാര്‍ക്ക് ലോക്കല്‍ ഡിജിറ്റല്‍ ഹബ്ബുകളില്‍ സൗജന്യ പ്രവേശനമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 242 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളാണ് രാജ്യത്തുള്ളത്. നിലവില്‍ ഒരാള്‍ക്ക് വരുന്ന ആഗസ്റ്റ് വരെ മൂന്ന് ദിവസമാണ് ഹബ്ബ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. കണക്ടട് ഹബ്ബ്‌സ് എന്ന ആപ്പ് വഴി ഹബ്ബുകളില്‍ ഓഫീസോ അല്ലെങ്കില്‍ ഡെസ്‌ക് സ്‌പെയ്‌സോ ബുക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഒരു ദിവസം ഹബ്ബ് ഉപയോഗിക്കുന്നതിന് 15 മുതല്‍ 20 യൂറോ വരെയാണ് ചെലവാകുന്നത്. എന്നാല്‍ ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യമായി നിശ്ചിത മണിക്കൂര്‍ ഹബ്ബുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. VOUCHER SYSTEM FOR DIGITEL…
Read Moreനോക്ക് മരിയർ തീർത്ഥാടനവും വിശുദ്ധ കുർബ്ബാനയും സെപ്റ്റംബർ 3 ന്
അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്ത്വത്തിൽ, നോക്ക് തീർഥാടനകേന്ദ്രത്തിൽ വച്ച് എല്ലാ വർഷങ്ങളിലും നടത്തിവരാറുള്ള വി.കുർബ്ബാന 2022 സെപ്റ്റംബർ 3,ശനിയാഴ്ച നടത്തപ്പെടുന്നു.പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പിൽ നടത്തപ്പെടുന്ന വി.കുർബ്ബാനക്ക് അയർലണ്ട് പാത്രിയർക്കൽ വികാരിയേറ്റിലെ എല്ലാ ഇടവകകളും സംബന്ധിക്കുന്നതോടൊപ്പം ഇടവകകളിൽ നിന്നുള്ള സൈക്കിൾ തീർത്ഥാടനവും നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് Fr.Jino Joseph-0894595016 Fr. Jobymon Skaria- 087631 5962 Mr. Chikku Paul -087956 5988 Attachments area
Read Moreസഞ്ജു ഇറങ്ങിയില്ല എങ്കിലും വിജയാവേശത്തില്‍ ഐറീഷ് മലയാളികള്‍
മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ഇന്നലെ ഡബ്ലിനിലെ മാലഹൈഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള മത്സരം കാണാനെത്തിയ ഐറിഷ് മലയാളികള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അവര്‍ നിരാശരായി. കാരണം സഞ്ജു സാംസണിനെ പ്ലേയിംഗ് ഇലവനില്‍ പരിഗണിച്ചില്ല. എന്നാല്‍ ആ നിരാശയ്ക്കിടയിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാറാടിക്കുന്നതായിരുന്നു ഇന്ത്യന്‍ വിജയം. അയര്‍ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടാനെ സാധിച്ചുള്ളു. അയര്‍ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കിയെങ്കിലും 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാരി ഹെക്ടറാണ് അയര്‍ലണ്ട് സ്‌കോര്‍ മൂന്നക്കം കടത്തിയത്. മഴയെ തുടര്‍ന്ന് അല്‍പ്പം താമസിച്ചായിരുന്നു മത്സരം തുടങ്ങിയത്. മലയാളി ആരാധകര്‍ കാത്തിരുന്ന സഞ്ജുവിന് പകരം ദീപക് ഹൂഢയെയാണ് പ്ലേയിംഗ് ഇലവനില്‍ ഇന്ത്യ പരിഗണിച്ചത്. ക്രിക്കറ്റിനെ മതമായി കാണുന്ന ഒരു രാജ്യത്ത് നിന്നും…
Read Moreജനസംഖ്യ ഉയര്‍ന്നു ; സെന്‍സസ് കണക്കുകള്‍ പുറത്ത്
രാജ്യത്ത് കഴിഞ്ഞയിടെ നടത്തിയ സെന്‍സസ് കണക്കുകള്‍ പുറത്ത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം അയര്‍ലണ്ടിലെ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016 നെ അപേക്ഷിച്ച് 7.1 ശതമാനത്തിന്റെ വര്‍ദ്ധനാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണം 5,12, 3536 ആണ്. ഏപ്രില്‍ മൂന്നിന് രാത്രിയിലായിരുന്നു ആളുകള്‍ സെന്‍സെസ് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയത്. 1841 നു ശേഷമുള്ള ഏറ്റലും ഉയര്‍ന്ന ജനസംഖ്യയാണിത്. 1851 ന് ശേഷം ജന സംഖ്യ അഞ്ച് മില്ല്യണ് മുകളിലെത്തുന്നതും ആദ്യമാണ്. എല്ലാ കൗണ്ടികളിലും ജനസംഖ്യ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും 14.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായ ലോംഗ് ഫോര്‍ഡിലാണ് ജനസംഖ്യ ഏറ്റവും കൂടിയത്. ഓരോ അഞ്ച് വര്‍ഷത്തിലുമാണ് സെന്‍സെസ് നടക്കുന്നതെങ്കിലും ഇത്തവണ ഇത് കോവിഡ് മൂലം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവച്ചത്.
Read Moreഎന്താണ് വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ? അറിയേണ്ടതെല്ലാം
കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് വര്‍ക്കിംഗ് പാമിലി പേയ്‌മെന്റ്. ആഴ്ചതോറും ടാക്‌സില്ലാതെ ലഭിക്കുന്ന പേയ്‌മെന്റാണിത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുള്ള കുടുംബങ്ങള്‍ക്കാണ് ഈ പേയ്‌മെന്റ് ലഭിക്കുന്നത്. മുഴുവന്‍ സമയം പഠനം നടത്തുന്ന കുട്ടികളാണെങ്കില്‍ 22 വയസ്സ് വരെയാകാം ആഴ്ചയില്‍ കുറഞ്ഞത് 38 മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സഹായത്തിന് അര്‍ഹതയുള്ളത്. മാത്രമല്ല സ്വയം തൊഴില്‍ ചെയ്യുന്നവരെ ഇതിനായി പരിഗണിക്കില്ല. ഇനി എത്ര തുകയാണ് ഈ ഇനത്തില്‍ ലഭിക്കുന്നതെന്ന് നോക്കാം. കുടുംബത്തിന്റെ ഒരാഴ്ചയിലെ ശരാശരി വരുമാനവും നിങ്ങളുടെ ഫാമിലിയുടെ ആളെണ്ണം അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് പരിധിയും തമ്മിലുള്ള വിത്യാസത്തിന്റെ അറുമപത് ശതമാനമാണ് നിങ്ങള്‍ക്ക് വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റായി ലഭിക്കുക. ആഴ്ചയില്‍ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകളും വരുമാനവും അപേക്ഷിക്കുന്ന വ്യക്തിയുടേയും പങ്കാളിയുടേയും ഒന്നിച്ചാണ് പരിഗണിക്കുന്നത്. രണ്ട് സാഹചര്യങ്ങളിലാണ് വര്‍ക്കിംഗ് ഫാമിലി…
Read Moreബാക്ക് ടു സ്‌കൂള്‍ അലവന്‍സിന് ഇപ്പോള്‍ അപേക്ഷിക്കാം
വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോള്‍ സ്‌കൂളുകള്‍ കൂടി തുറന്നാല്‍ അത് സാധാരണ വരുമാനക്കാര്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കൈത്താങ്ങാണ് ബാക്ക് ടു സ്‌കൂള്‍ അലവന്‍സ്. ബാക്ക് ടു സ്‌കൂള്‍ അലവന്‍സിനായി ഇപ്പോള്‍ അപേക്ഷിക്കാം. അലവന്‍സിന് അര്‍ഹരായ മാതാപിതാക്കള്‍ക്ക് ഇതറിയിച്ചുകൊണ്ടുള്ള കത്ത് ലഭിക്കും കത്ത് ലഭിക്കാത്തവരാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. നാലു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ളവര്‍ക്ക് 160 യൂറോയാണ് ലഭിക്കുന്നത് 12 മുതല്‍ 22 വയസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് 285 യൂറോ വരെ ലഭിക്കും. സഹായധനം ലഭിക്കാനുള്ള ഒരാഴ്ചയിലെ വരുമാന പരിധി താഴെ കൊടുത്തിരിക്കുന്നു 1 child – 620 2 children- 668 3 children-716 4 children-764 സഹായധനം ലഭിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെപ്പറയുന്നു 1) Getting a social welfare payment (including Working Family Payment…
Read Moreനവജാത ശിശുക്കള്‍ക്ക് 500 യൂറോ വിലമതിക്കുന്ന ഗിഫ്റ്റ് നല്‍കാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍
അയര്‍ലണ്ടില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനം നല്‍കി വരവേല്‍ക്കാനൊരുങ്ങി അയര്‍ലണ്ട് സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 500 യൂറോ വിലമതിക്കുന്ന ബേബി ബണ്ടിലാണ് സമ്മാനമായി നല്‍കുന്നത്. ശിശുക്ഷേമ വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. blanket, a hooded bath town, a bath sponge, muslin cloth, socks, nappies, mittens, nursing and maternity pads, nipple cream, a breast pump എന്നിവയാണ് കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതിയില്‍ ഉള്‍പ്പെടുത്തുന്നത്. Rotunda ഹോസ്പിറ്റല്‍, Dublin and University Hospital, Co Waterford. എന്നീ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. നവജാത ശിശുക്കളുടെ ആദ്യ ആഴ്ചകള്‍ ഈ ഗിഫ്റ്റിലെ സാധനങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. ഇതിനാല്‍ തന്നെ ഇതൊരു ജനപ്രിയ പദ്ധതിയായി മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Read More