ഊര്‍ജ്ജ വിലകളില്‍ കുറവ് പ്രഖ്യാപിച്ച് SSE എയര്‍ട്രിസിറ്റി

രാജ്യത്ത് ഊര്‍ജ്ജവിതരണ കമ്പനികളെല്ലാം നിരക്ക് കുറയ്ക്കുകയാണ്. SSE എയര്‍ട്രിസിറ്റിയാണ് ഇപ്പോള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ നിരക്കുകളില്‍ കുറവു വരുത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്ക് 12 ശതമാനവും ഗ്യാസിന്റെ നിരക്ക് 10 ശതമാനവും കുറയ്ക്കാനാണ് പദ്ധതി. ഉപഭോക്താവിന് ടാക്‌സുള്‍പ്പെടെ പ്രതിവര്‍ഷം 384.5 യൂറോയുടെ ലാഭം ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിലാകമാനം ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിക്കുള്ളത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കുകളാണ് ഇപ്പോള്‍ കുറയ്ക്കുന്നത്. നേരത്തെ എനര്‍ജിയ , ഇലക്ട്രിക് അയര്‍ലണ്ട് എന്നീ കമ്പനികള്‍ നിരക്കുകളില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു.

Read More

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കൂടി ഇക്കഴിഞ്ഞമാസം കടന്നുപോയത് 3.4 മില്ല്യണ്‍ ആളുകള്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്രക്കാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്ത്. 2023 ഓഗസ്റ്റ് മാസത്തില്‍ മാത്രം 3.4 മില്ല്യണ്‍ ആളുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിത്ത് 12 ശതമാനത്തോളം കൂടുതലാണിത്. ഈ വര്‍ഷത്തെ ആദ്യത്തെ എട്ടുമാസത്തെ കണക്കുകള്‍ പരിശോധിച്ചാലും 22 മില്ല്യണ്‍ ആളുകളാണ് ഇതുവഴി യാത്ര ചെയ്തത്. ഇതും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്. ഇതില്‍ തന്നെ പകുതിയോളം അതായത് പത്ത് മില്ല്യണിലധികം ആളുകള്‍ യാത്ര ചെയ്തത് ജൂണ്‍, ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്. ഓഗസ്റ്റ് 13 ഞായറാഴ്ച മാത്രം യാത്ര ചെയ്തത് 1,19000 ആളുകളാണ്. യാത്രക്കാരുടെ സെക്യൂരിറ്റി , ഇമിഗ്രേഷന്‍ , ബാഗേജ് ചെക്കിംഗുകള്‍ക്കുള്ള സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

Read More

തൊഴിലവസരങ്ങളുമായി Boojum ന്റെ പുതിയ ബ്രാഞ്ച്

മെക്‌സിക്കന്‍ ഭക്ഷണ വിതരണ ശൃംഖലയായ Boojum ഡബ്ലിനില്‍ തങ്ങളുടെ എട്ടാമത്തെ ബ്രാഞ്ച് ആരംഭിക്കുന്നു. Liffey Valley യിലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്തമാസമാണ് പ്രവര്‍ത്തനം തുടങ്ങുക. ഇതോ മുപ്പത് പേര്‍ക്ക് കൂടി തൊഴിലവസരം ലഭിക്കും. ഇവിടെ ഫുള്‍ ടൈം, പാര്‍ട്ട് ടൈം വ്യവസ്ഥകളില്‍ നിയമനങ്ങള്‍ നടക്കും. പ്രസ്തുതമേഖലില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ ബ്രാഞ്ചുകളില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.  

Read More

ഗാര്‍ഡയില്‍ ക്ലറിക്കല്‍ ഓഫീസറാകാം ; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

അയര്‍ലണ്ടിലെ പോലീസ് സേനയില്‍ അവസരങ്ങള്‍. ക്ലറിക്കല്‍ ഓഫീസര്‍ തസ്തികയിലേയ്ക്കാണ് അവസരങ്ങള്‍ ഉള്ളത്. രാജ്യവ്യാപകമായി നൂറുകണക്കിന് ഒഴിവുകളാണ് ഉള്ളത്. ഹ്യൂമന്‍ റിസോഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിനാന്‍സ് , കമ്മ്യൂണിക്കേഷന്‍, ലീഗല്‍ സര്‍വ്വീസ്, മെഡിക്കല്‍ സര്‍വ്വീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. 17 വയസ്സാണ് കുറഞ്ഞപ്രായപരിധി. മുന്‍പരിചയം അഭികാമ്യമാണ്. സെപ്റ്റംബര്‍ 20 വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.garda.ie/!FB56Z4

Read More

വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പ് തുറന്ന്, നവചരിതം രചിച്ച് IFA പൊന്നോണം 23 ദ്രോഗഡയിൽ അരങ്ങേറി

ദ്രോഗഡ: ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഓണത്തിന്റ ഗൃഹാതുര സ്മരണകൾ എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികൾക്ക് ഈ പൊന്നിൻ ചിങ്ങ മാസത്തിൽ ഹൃദ്യമായ ആഘോഷ വിരുന്നൊരുക്കി IFA. ദ്രോഗഡ ടെര്‍മൊൻഫെക്കിനിൽ സെപ്റ്റംബർ രണ്ടാം തിയതി നടന്ന പൊന്നോണം 23ൽ പങ്കെടുത്ത എണ്ണൂറിൽ പരം കാണികൾക്ക് അതിരുകളില്ലാത്ത വർണ്ണകാഴ്ചകളാണ് IFA ഒരുക്കിയത്. മേളക്കൊഴുപ്പിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെ ഡ്യൂ ഡ്രോപ്‌സ് ടീം അവതരിപ്പിച്ച ചെണ്ടമേളവും, പുൽക്കൊടി നാമ്പുകളെ പോലും പുളകമണിയിച്ച ഇന്ത്യൻ ഫാമിലി അസോസിയേഷൻ കൂട്ടായ്മയിലെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും, പ്രൊഫഷണൽ ചടുല നൃത്തത്തിന്റെ  അവസാന വാക്കായ നൃത്തസംഘം ‘ഡാൻസിംഗ് ഡൈനമൈറ്റ്സ്’ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികൾക്ക് വേറിട്ട ഹൃദ്യാനുഭവമായി. വിശിഷ്ടാതിഥികളായി എത്തിയ    ലൗത് കൗണ്ടി മേയർ എയ്‌ലീൻ ടുള്ളി, ഗാർഡ ചീഫ് ആൻഡ്രു  വാട്ടേഴ്സ് എന്നിവർ മാവേലിയോടും പുലികളിയോടുമൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു. IFA…

Read More

ഐറിഷ് പൗരന്‍മാരായ ഇന്ത്യക്കാര്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍

  ഇന്ത്യന്‍ വംശജരും എന്നാല്‍ ഐറീഷ് പൗരത്വം ലഭിച്ചവരുമായ ആളുകള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളും ഒപ്പം ആവശ്യമായ രേഖകളുടെ വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു REPATRIATION PROCESS FOR THE DECEASED IRISH CITIZENS OF INDIAN ORIGIN (1)

Read More

ഊര്‍ജ്ജവില കുറയ്ക്കാന്‍ ഇലക്ട്രിക് അയര്‍ലണ്ടും

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. ഗ്യാസിന്റെയും വൈദ്യുതിയുടേയും വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഗ്യാസിന്റെ വിലയില്‍ 10 ശതമാനവും വൈദ്യുതിയുടെ വിലയില്‍ 12 ശതമാനവുമാണ് കുറവു വരുത്തുന്നത്. ഇത് വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം ശരാശരി  212.06 യൂറോയും ഗ്യാസ് ബില്ലില്‍ 216.67 യൂറോയും ലാഭിക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണകമ്പനിയാണ് ഇലക്ട്രിക് അയര്‍ലണ്ട്. യുക്രന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് കമ്പനി വില കുറയ്ക്കാനുള്ള തീരുമാനം എടുക്കുന്നത്. ഊര്‍ജ്ജവിതരണ കമ്പനികള്‍ ഇതിനകം നിരവധി തവണ വില വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ പല തവണ കുറവ് വന്നിട്ടും കമ്പനികള്‍ വില കുറച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ഒപ്പം രാഷ്ട്രീയമായും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനം. വരും…

Read More

അയര്‍ലണ്ടില്‍ പണപ്പെരുപ്പം ഉയര്‍ന്നു

അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില ഉടനെയെങ്ങും കുറയില്ലെന്ന സൂചന നല്‍കി പണപ്പെരുപ്പം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഓഗസ്റ്റില്‍ അവസാനിച്ച ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 6.3 ശതമാനമാണ് പണപ്പെരുപ്പം. ഇത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ളതാണ്. ജൂലൈ മാസത്തില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായിരുന്നു. ഉപഭോക്തൃവില 0.7 ശതമാനമാണ് ജൂലൈക്കും ആഗസ്റ്റിനും ഇടയില്‍ വര്‍ദ്ധിച്ചത്. ഇത് ഇപ്പോള്‍ 23-ാമത്തെ മാസമാണ് തുടര്‍ച്ചായായി പണപ്പെരുപ്പം ഉയരുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. പണപ്പരുപ്പം കുറയ്ക്കാന്‍ ഇനിയും സെന്‍ട്രല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടല്‍. പലിശ നിരക്കുകളും ഉയര്‍ന്നേക്കും.

Read More

അയര്‍ലണ്ടില്‍ 50 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് Integrity360

അയര്‍ലണ്ടിില്‍ 50 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ Integrity360. ഡബ്ലിനില്‍ പുതുതായി ആരംഭിക്കുന്ന സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററിലേയ്ക്കാണ് നിയമനങ്ങള്‍ നടക്കുക. ഇത് ഉടന്‍ നടത്തുന്ന നിയമനങ്ങളാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 200 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. എട്ട് മില്ല്യണ്‍ യൂറോയാണ് കമ്പനി പുതുതായി നിക്ഷേപിക്കുന്നത്. cybersecurity consultants, analysts and architects എന്നിവരെയാണ് പുതുതായി നിയമിക്കുക. നിലവില്‍ 100 പേരാണ് കമ്പനിക്കായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. യൂറോപ്പിലാകമാനം 2000 ത്തോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Read More

റോഡ് സുരക്ഷയില്‍ അയര്‍ലണ്ട് പിന്നിലേയ്ക്ക് ; കടുത്ത നടപടികളെന്ന് പ്രധാനമന്ത്രി

റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് മുതിര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ അയര്‍ലണ്ട് പിന്ന്‌ലേയ്ക്കാണ് സഞ്ചരിക്കുന്നതെന്നപരാമര്‍ശമാണ് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ നടത്തിയത്. ജനങ്ങളില്‍ ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കാനുംഅപകടങ്ങള്‍ കുറയ്ക്കാനും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ വേഗപരിധി പുനക്രമീകരിച്ചാല്‍ അത് റോഡപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്നും ഇത് രണ്ട് വര്‍ഷത്തേയ്ക്കാവും നടപ്പിലാക്കുകയെന്നും റോഡ് സുരക്ഷാ വകുപ്പ് മന്ത്രി ജാക്ക് ചേംമ്പേഴ്‌സ് പറഞ്ഞു. എന്നാല്‍ ഇത് വളരെ വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ റോഡപകടങ്ങളില്‍ 129 പേരാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25 മരണങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ മാത്രമാണ്.

Read More