Overpayments of tax for 2020

Your Preliminary End of Year Statement from Revenue will be available in Revenue’s myAccount from 15 January 2021. It tells you whether your tax position is balanced or if you have underpaid or overpaid tax for 2020. If you were on the Temporary Wage Subsidy Scheme (TWSS) or the COVID-19 Pandemic Unemployment Payment (PUP) during 2020 and have a tax underpayment, you can get more information about how you can repay :- https://www.citizensinformation.ie/en/money_and_tax/tax/income_tax/paye_overpayments_and_underpayments_of_tax.html#

Read More

അയർലണ്ടിൽ പ്രത്യേക കുട്ടികൾക്കുള്ള പ്രൈമറി സ്‌കൂളുകൾ തുറക്കുന്നു

വിദ്യാഭ്യാസ വകുപ്പും എസ്എൻ‌എ ട്രേഡ് യൂണിയനുകളും തമ്മിൽ അംഗീകരിച്ച പുതിയ ക്രമീകരണങ്ങളിൽ കാര്യമായ അധിക ആവശ്യങ്ങളുള്ള (Students with significant additional needs) എല്ലാ പ്രൈമറി സ്കൂൾ കുട്ടികളും അടുത്ത വ്യാഴാഴ്ച ക്ലാസ് മുറിയിലേക്ക് മടങ്ങും. പ്രത്യേക സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും, മെയിൻസ്ട്രീം ക്ലാസുകളിൽ പഠിപ്പിക്കുന്ന പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏത് സമയത്തും ഹാജരാകുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനായി പ്രത്യേക സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾ ആൾട്ടർനേറ്റീവ് ദിവസങ്ങളിൽ ക്ലാസ്സിൽ പങ്കെടുക്കും, മറ്റെല്ലാ വിദ്യാർത്ഥികളും ആഴ്ചയിൽ അഞ്ച് ദിവസം എന്ന രീതിയിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യും. ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് അയച്ച കത്തിൽ ഫെബ്രുവരി 1 മുതൽ അയർലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. എല്ലാ പ്രത്യേക വിദ്യാഭ്യാസ അധ്യാപകരും മെയിൻസ്ട്രീം ക്ലാസുകൾ പഠിപ്പിക്കാത്ത അദ്ധ്യാപകരും എല്ലാ പ്രത്യേക ആവശ്യങ്ങൾക്കുള്ള…

Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 50 മരണം

അയർലണ്ടിൽ പുതിയ 3,498 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌ടി) ഇന്ന് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 50 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,536 ആയിരിക്കുകയാണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 166,548 ഉം. ഇന്നത്തെ കേസുകളിൽ: 1,576 പുരുഷന്മാരും 1,906 സ്ത്രീകളും ഉൾപ്പെടുന്നു. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ 1,182 ഡബ്ലിനിലും 421 കോർക്കിലും 258 ലിമെറിക്കിലും 187 ഗോൽവേയിലും 164 വാട്ടർഫോർഡിലും ബാക്കി 1,286 കേസുകൾ ശേഷിച്ച കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1,850 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 184 പേർ ഐസിയുവിലാണ്.

Read More

ലെറ്റർകെന്നിയിൽ നിന്നും ഒരു നാടൻ പാട്ട് റീമിക്സ്

നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപെടലപ്പാ… നമ്മള് നമ്മളെ മാത്രം ഇഷ്ടപെടലപ്പാ….. ഈ ഒരു നാടൻ പാട്ട് റീമിക്സ് ചെയ്തു ഡിജെ ആയി ചിട്ടപ്പെടുത്തിയപ്പോൾ  എങ്ങനെയുണ്ടെന്നു നോക്കിയാലോ.. അയർലണ്ടിലെ ലെറ്റർകെന്നി യിൽ നിന്നും ജെയ്സൺ ജോസഫ്, എൽദോസ് കെ ജോയ് എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഈ നാടൻ പാട്ട്,  ഡൊണാഗോളിലെ  ഒരു  സുന്ദരമായ  പശ്ചാത്തലത്തിൽ  ചിത്രീകരിച്ചതാണ്. ഈ  ഗാനത്തിന്റെ വീഡിയോഗ്രഫി ചെയ്തിരിക്കുന്നത് ശില്പ മരിയ ജോസ് , എഡിറ്റിംഗ് എൽദോസ് കെ ജോയി യും ചേർന്നാണ്. . ജാതിയും മതവും, നിറവും പറഞ്ഞ് മനുഷ്യനെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ  എല്ലാവരും ഒരുമിച്ചു ചേർന്ന് പാടേണ്ട ഒരു പാട്ടാണിത്… മനുഷ്യനും ചന്ദ്രനും തമ്മിലുള്ള  അകലത്തിലും കൂടുതൽ മനുഷ്യനും മനുഷ്യനും തമ്മിലാണിപ്പോൾ എന്ന്  പലപ്പോഴും തോന്നാറുണ്ട്…  സങ്കീർണമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ  ഈ ഗാനത്തിന് വളരെ ഏറെ പ്രസക്തിയുണ്ട്….…

Read More

കൊറോണ വൈറസ്: അയർലണ്ടിൽ 3,955 കേസുകൾ

പബ്ലിക് ഹെൽത്ത് ഓഫീസുകൾ 3,955 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌റ്റി) യുടെ കണക്കുകൾ പ്രകാരം 28 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോൾ അയർലണ്ടിലെ കോവിഡ് -19 മരണനിരക്ക് മൊത്തത്തിൽ 2,488 ആയി എത്തിനിർത്തുന്നു. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആകെ 163,057 കേസുകൾ അയർലണ്ടിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 1,789 കോവിഡ് -19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്, അതിൽ 169 പേർ ഐസിയുവിലാണ്. അറിയിച്ച കേസുകളിൽ: 1,826 പുരുഷന്മാർ / 2,115 സ്ത്രീകൾ ഉൾകൊള്ളുന്നു. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിയനുസരിച്ച് 1,210 ഡബ്ലിനിലും 456 കോർക്കിലും 235 ലൗത്തിലും 221 മീത്തിലും 218 ലിമെറിക്കിലും ബാക്കി 1,615 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.

Read More

കൊറോണ വൈറസ്: അയർലണ്ടിൽ 3,569 കേസുകൾ, മരണനിരക്ക് വീണ്ടുമുയരുന്നു

അയർലണ്ടിൽ 3,569 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 159,144 ആയി. കോവിഡ് -19 സ്ഥിരീകരിച്ച 63 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തം മരിച്ചവരുടെ എണ്ണം 2460 ആയിരിക്കുകയാണ്. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 1616 പുരുഷന്മാരും 1924 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലത്തെ കേസുകൾ കൗണ്ടികളനുസരിച്ച് 1,119 ഡബ്ലിനിലും 416 കോർക്കിലും 200 ഗോൽവേയിലും 182 ലോത്തിലും 169 വാട്ടർഫോർഡിലും ബാക്കി 1,483 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. അയർലണ്ടിലെ കേസുകളിൽ നേരിയ തോതിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാകുന്നു. രോഗബാധയുടെ തീവ്രത എപ്പോൾ വേണമെങ്കിലും വർദ്ധിക്കാമെന്നും നാഷണൽ പബ്ലിക് ഹെൽത്ത്…

Read More

കൊറോണ വൈറസ്: അയർലണ്ടിൽ 3,086 കേസുകളും 46 മരണവും

അയർലണ്ടിൽ 3,086 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 155,591 ആയി. കോവിഡ് -19 സ്ഥിരീകരിച്ച 46 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഒരുപക്ഷേ ഈ കാലയളവിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തത്തിൽ മരിച്ചവരുടെ എണ്ണം 2397 ആയിരിക്കുകയാണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 1425 പുരുഷന്മാരും 1642 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഗോൽവേയിൽ 604, ഡബ്ലിനിൽ 574, 466 മയോയിൽ, കോർക്കിൽ 187, ലിമെറിക്കിൽ 138, ബാക്കി 1,117 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു.

Read More

കൊറോണ വൈറസ്: അയർലണ്ടിൽ 4,929 പുതിയ കേസുകൾ

അയർലണ്ടിൽ 4,929 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച എട്ട് പേർ കൂടി മരിച്ചതായും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 2,352 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 152,539 ഉം. ഇന്നലെ അറിയിച്ച കേസുകളിൽ: 2,250 പുരുഷന്മാർ / 2,641 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 59% പേർ 45 വയസ്സിന് താഴെയുള്ളവരും. ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 1,513, കോർക്കിൽ 695, ലിമെറിക്കിൽ 320, വെക്സ്ഫോർഡിൽ 305, ഗോൽവേയിൽ 225, ബാക്കി 1,871 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1,582 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 146 പേർ ICU-വിൽ തുടരുന്നു. കഴിഞ്ഞ 24…

Read More

കഴിഞ്ഞ ഏഴു ദിവസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 രോഗബാധ നിരക്ക് അയർലണ്ടിൽ

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 അണുബാധയുള്ളത് അയർലണ്ടിലാണെന്ന് പുതിയ റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾക്കിടയിൽ 10,100 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. ഈ നിരക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായി അയർലൻഡിനെ മാറ്റുന്നു. എന്നുവച്ചാൽ ജനസംഖ്യയുടെ കണക്കനുസരിച്ച് നോക്കിയാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയർലണ്ടിലാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ. ഇന്ന് ഉച്ചവരെ 1,575 പേർ വൈറസ് ബാധിതരായി അയർലണ്ടിലെ ആശുപത്രികളിൽ ഉണ്ട്, അതിൽ 146 പേർ ഐസിയുവിലാണ്. നാഷണൽ വൈറസ് റഫറൻസ് ലാബ് പരിശോധിച്ച 92 പോസിറ്റീവ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ സാമ്പിൾ 45 ശതമാനം പോസിറ്റീവ് കേസുകളും യുകെ വേരിയന്റിലാണെന്ന് കാണിക്കുന്നു, ഇത് അയർലണ്ടിൽ വർദ്ധിച്ചുവരുന്ന സാന്നിധ്യം കാണിക്കുന്നു എന്ന് പുതിയ റിപോർട്ടുകൾ…

Read More

കൊറോണ വൈറസ്: അയർലണ്ടിൽ 6,888 കേസുകൾ

ഹെൽത്ത് ഓഫീസുകൾ രാജ്യത്ത് 6,888 കോവിഡ് -19 കേസുകൾ കണ്ടെത്തി, കൂടാതെ 8 മരണങ്ങളും സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌റ്റി) ഇപ്പോൾ വരെയുള്ള കണക്കനുസരിച്ച് മൊത്തം 147,613 കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു, കൂടാതെ 2,344 മരണങ്ങളും. അറിയിച്ച കേസുകളിൽ: 3,252 പുരുഷന്മാർ / 3,595 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 60% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 2,088, കോർക്കിൽ 862, ലിമെറിക്കിൽ 469, വാട്ടർഫോർഡിൽ 320, വെക്സ്ഫോർഡിൽ 405, ബാക്കി 2,744 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ 14 ദിവസത്തെ സംഭവ നിരക്ക് (14 day Incidence Rate) മോനാഘൻ, ലോത്ത് എന്നിവിടങ്ങളിൽ തുടരുന്നു, യഥാക്രമം ഒരു ലക്ഷത്തിന് 2,525, 2,201.2 കേസുകൾ. ഇന്ന് 2,088 പുതിയ കേസുകൾ സ്ഥിരീകരിച്ച ഡബ്ലിനിൽ ഒരു…

Read More