രാജ്യത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലില്ലായ്മ വേതനം അനര്‍ഹരും കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വേതനം നല്‍കാന്‍ ആളെ തെരഞ്ഞെടുത്തത് വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സിഎജി സാംപിള്‍ പരിശോധന നടത്തിയതില്‍ 9.4 ശതമാനം ആളുകളും അനര്‍ഹരായിരുന്നു വെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ അഞ്ച് ബില്ല്യണ്‍ യൂറോയായിരുന്നു ഈ ഇനത്തില്‍ ചെലവഴിച്ചത്. ആനുകൂല്ല്യം കൈപ്പറ്റിയവരില്‍ ഒരു വിഭാഗത്തിന് കോവിഡ് ലോക്ഡൗണ്‍ വരുന്നതിന് മുമ്പേ ജോലിയില്ലായിരുന്നവരാണ്. ജോലി ഉണ്ടായിരുന്നിട്ട് അത് നഷ്ടപ്പെട്ടവര്‍ക്കായിരുന്നു വേതനം നല്‍കാന്‍ തീരുമാനിച്ചത്. മറ്റൊരു വിഭാഗം ആനുകൂല്ല്യം കൈപ്പറ്റിയ സമയത്തും ജോലി ചെയ്യുന്നവരായിരുന്നു. മാത്രമല്ല അര്‍ഹതയില്ലാത്ത പലരും ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റിയെന്ന് നേരത്തെ തന്നെ വിവിരങ്ങളുണ്ടായിരുന്നു. ബന്ധപ്പെട്ട വകുപ്പ് നട പടിയെടുത്തതിനെ തുടര്‍ന്ന്…
Read MoreCategory: മലയാളം
MALAYALAM
അയര്‍ലണ്ടിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആളുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വിത്യാസം വന്നിട്ടില്ല. നിലവില്‍ 60 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 63 ആയിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ സംഭവിച്ച 40 മരണങ്ങള്‍ കൂടി കോവിഡ് -19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,249 ആയി അയര്‍ലണ്ടില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ള ജനസംഖ്യയുടെ 91 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചതായാണ് പുറത്തു വരുന്ന കണക്കുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,320 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Moreയൂറോപ്യന്‍ യൂണിയന് പുറത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ക്ക് ആശ്വാസമായ ഒരു വാര്‍ത്തായാണ് പുറത്ത് വന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്ത് ഏതെങ്കിലും രാജ്യത്ത് വച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായി ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ഐറീഷ് പൗരന്‍മാരില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് ഏത് രാജ്യത്ത് നിന്നും വാക്‌സിന്‍ സ്വീകരിച്ച ഐറിഷ് പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം അയര്‍ലണ്ടില്‍ ഉപോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാവുന്നത്. ഫൈസര്‍, മൊഡേണ, അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉപയോഗാനുമതി ഉള്ളത്. രാജ്യത്ത് നിലവില്‍ വിവിധയിടങ്ങളില്‍ പ്രവേശനത്തിന് കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയനു…
Read Moreവാക്‌സിന്‍ സ്വീകരിക്കാത്ത നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്ക് വീണ്ടും അവസരം
രാജ്യത്ത് വിവിധ നേഴ്‌സിംഗ് ഹോമുകളില്‍ ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസിനായി കാത്തിരിക്കുകയാണ്. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉടന്‍ തന്നെ ബൂസ്റ്റര്‍ ഷോട്ട് നല്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്ത തിങ്കളാഴ്ച മുതല്‍ ഇതാരംഭിച്ചേക്കും. ഈ സാഹചര്യത്തില്‍ നേഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്യുന്നവരില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുകയാണ് സര്‍ക്കാര്‍. നഴ്‌സിംഗ് ഹോമുകളിലേയ്ക്ക് ബൂസ്റ്റര്‍ ഡോസ് അനുവദിക്കുന്നതിനൊപ്പം കുറച്ച് അധികം ഡോസുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് നഴ്‌സിംഗ് ഹോം ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. നഴ്‌സിംഗ് ഹോമുകളിലെ ജീവനക്കാര്‍ക്ക് ഇതുവരെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനമായിട്ടില്ല. ഇവിടെ അന്തേവാസികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയ ശേഷം ഒരോ ദിവസവും ഡോസുകള്‍ കൂടുതല്‍ വന്നാല്‍ അത് ഇവിടുത്തെ ജീവനക്കാര്‍ക്ക് മുമ്പ് സ്വീകരിച്ചിട്ടില്ലാത്തവരാണെങ്കില്‍ നല്‍കാമെന്നാണ് നിബന്ധന
Read Moreഇന്ധന അലവന്‍സ് ഈ ആഴ്ചമുതല്‍ ലഭിച്ചേക്കും
2021-2022 വര്‍ഷത്തെ ആദ്യ ഇന്ധന അലവന്‍സ് ഈ ആഴ്ചമുതല്‍ ലഭിച്ചേക്കും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഹിതര്‍ ഹംപ്രെയ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടമായി ഏകദേശം 370,000 കുടുംബങ്ങള്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. ആഴ്ചയില്‍ 28 യൂറോവീതവും അല്ലെങ്കില്‍ രണ്ട് തവണ 392 യൂറോ വീതവുമാണ് ലഭിക്കുന്നത്. സാമുഹ്യ സുരക്ഷാ മന്ത്രി എന്ന നിലയില്‍ ഇത്തരമൊരാനുകൂല്ല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നുും ഹംപ്രെയ്‌സ് പറഞ്ഞു. മുമ്പ് ലഭിച്ചിരുന്നവര്‍ക്കെല്ലാം ആനുകൂല്ല്യം തുടര്‍ന്നും ലഭിക്കുമെന്നും . പുതുതായി ആനുകൂല്ല്യത്തിന് അര്‍ഹതയുള്ളവര്‍ ഉടന്‍ അപേക്ഷ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
Read Moreകോളേജ് ക്യാപസുകളില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്
രാജ്യത്ത് വാക്‌സിനേഷന്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നതിനിടെ യുവജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ അതിവേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ കോളേജ് ക്യാപംസുകളില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 15 ഇടങ്ങളിലാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളക്കമുള്ള യുവജനങ്ങള്‍ക്ക് വാക്‌സിന്‍ എത്രയും വേഗം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ സെന്റുകളുടെ സ്ഥലം , സമയം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/find-a-covid-19-vaccination-centre/ വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. University College Cork NUI Galway Trinity College Dublin University of Limerick Dublin City University Maynooth University…
Read Moreഅയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ക്ക് നിരവധി അവസരങ്ങള്‍
അയര്‍ലണ്ട് മോഹവുമായി കാത്തിരിക്കുന്ന നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ട് സര്‍ക്കാരിന് കീഴില്‍ നിരവധി ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള 11 ഹോസ്പിറ്റലുകളില്‍ 13 വിത്യസ്ത വിഭാഗങ്ങളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഗ്യാപ്പ് ഇല്ലാതെ പ്രവൃത്തി വരിചയവും ആവശ്യമാണ്. ഒക്ടോബർ മാസം മുതൽ ഇന്റർവ്യൂ ആരംഭിക്കുന്നതാണ്. ക്രിസ്മസ് വരെ എല്ലാ ആഴ്ചകളിലും സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് permanent@servisource.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് ബയോഡേറ്റ. IELTS/OET സര്‍ട്ടിഫിക്കറ്റ്, ഡിസിഷന്‍ ലെറ്റര്‍ തുടങ്ങിയവ അയയ്‌ക്കേണ്ടതാണ്.
Read Moreഈ വർഷത്തെ അയർലണ്ടിലെ വേനൽക്കാല ടെന്നീസ് ടൂർണമെന്റിന് ആവേശോജ്വല പര്യവസാനം – തലാ സൂപ്പർ കപ്പ് KCC യ്ക്ക്*
അയർലണ്ടിലെ പ്രമുഖ ടീമുകളുടെ ആഭിമുഖ്യത്തിൽ വേനൽക്കാലത്തു നടത്തിവരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശം ആയി. തലാ സൂപ്പർ കിങ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ *തലാ സൂപ്പർ കപ്പ്* KCC യ്ക്ക്. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 12 പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ സംഘാടന മികവ് കൊണ്ടും ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തിയ മത്സരങ്ങൾ കൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ Galway Tuskers നെ പരാജയപ്പെടുത്തി KCC ചാമ്പ്യന്മാർ ആയി. Camile Thai, Spice bazar,Indie Weaves എന്നിവർ മുഖ്യ സ്പോണ്സർമാരായ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ Mollywood Ireland എന്ന യൂട്യൂബ് ച്‌നലിലൂടെ കാണാന്‍ സാധിക്കും. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ ടീമുകൾക്കും ,സ്പോണ്സരമാർക്കും മറ്റു വ്യക്തികൾക്കും തലാ സൂപ്പർ കിങ് മനേജ്മെന്റ് പ്രത്യേകം നന്ദി…
Read Moreകോവിഡ് കാലത്തെ സേവനം പരിഗണിച്ച് ബാങ്കുകള്‍ക്കും അവധി പരിഗണനയില്‍
കോവിഡ് കാലത്ത് പ്രതിബന്ധങ്ങളെ തരണം ചെയ്തും റിസ്‌കെടുത്തും സേവനം നടത്തിയ എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്ല്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുകയും സേവനം നല്‍കുകയും ചെയ്ത ബാങ്ക് ജീവനക്കാര്‍ക്ക് അധിക അവധി നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ ബാങ്ക് അവധികള്‍ നല്‍കിയേക്കും. ഇത് സംബന്ധിച്ചും ബഡ്ജറ്റിലാവും പ്രഖ്യാപനമുണ്ടാവുക. കോവിഡ് കാലത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാര്‍, എന്നീ വിഭാഗങ്ങളില്‍ പെട്ടവരും ഇത്തരം ആനുകൂല്ല്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreമലയാളി നഴ്‌സുമാര്‍ക്ക് അഭിമാനം ; ജിനിയും സാനിയും ഇനി റിനല്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷ്‌നേഴ്‌സ്
അയര്‍ലണ്ടിലെ മലയാളി നഴ്‌സുമാര്‍ക്ക് അഭിമാനമായി ജിനി ജേക്കബും സാനി ജോര്‍ജും. ടുളാമോറിലെ മിഡ്‌ലാന്‍ഡ് റിജണല്‍ ഹോസ്പിറ്റലില്‍ കിഡ്‌നി രോഗവിഭാഗത്തില്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷ്‌നേഴ്‌സായാണ് ഇവരുടെ നിയമനം. 2006 മുതല്‍ ഈ ഹോസ്പിറ്റലില്‍ ഇവര്‍ ജോലി ചെയ്തുവരികയാണ്. ഹോസ്പിറ്റലിലെ കിഡ്‌നി രോഗ ചികിത്സാ വിഭാഗത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിരവധി സംഭാവനകളാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ ആറ് ഹീമോഡയാലിസിസ് യൂണിറ്റ് മാത്രമുണ്ടായിരുന്ന ഹോസ്പിറ്റല്‍ തങ്ങളുടെ പ്രവര്‍ത്തനം 29 ഹീമോഡയാലിസിസ് യൂണിററുകളായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ സാനി റിനല്‍ ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റായും ജിനി ക്ലിനിക്കല്‍ ഫെസിലിറ്റേറ്ററായുമാണ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്നും നഴ്‌സ് പ്രിസ്‌ക്രൈബിംഗ് പൂര്‍ത്തിയാക്കിയ ഇവര്‍ റിനല്‍ നഴ്‌സിംഗില്‍ ഹയര്‍ ഡിപ്ലോമയും നഴ്‌സിംഗിലെ ബിരുദാനന്തര ബിരുദവും ട്രിനിറ്റി കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷ്‌നേഴ്‌സ് എന്ന നിലയില്‍ ഇനി ഇവരുടെ പ്രവര്‍ത്തി പരിചയത്തില്‍…
Read More