കോവിഡ് കണക്കുകള്‍ രണ്ടായിരത്തിന് മുകളില്‍ ; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇനിയും

രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നതായി സൂചനകള്‍ അവസാന 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം കോവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളിലാണ്. 2066 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 26 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,306 ആയി. 408 പേരാണ് നിലവില്‍ ചികിത്സയ്ക്കായി ആശുപത്രികളിലുള്ളത്. 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗത്തില്‍ മുന്നോട്ട്‌പോകുമ്പോഴും ഇനിയും വാക്‌സിന്‍ സ്വീകരിക്കത്തവര്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. 300,0000 ത്തോളം മുതിര്‍ന്ന് ആളുകള്‍ ഇപ്പോഴും വാക്‌സിനോട് വിമുഖത കാട്ടുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ റൊനാന്‍ ഗ്ലൈന്‍ പറഞ്ഞു. ഇതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ് കോവിഡ് വര്‍ദ്ധിക്കുന്നത് തടയാനുള്ള എക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഡോസ് എടുക്കേണ്ട സമയമായിട്ടും സ്വീകരിക്കാത്ത 70,000 ആളുകള്‍ ഇനിയും…

Read More

നേഴ്‌സുമാരുടെ ജോലി സമയം കുറച്ചാല്‍ കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ ലഭിക്കും

മുമ്പ് സാമ്പത്തീക പ്രതിസന്ധിയുടെ പേരില്‍ അയര്‍ലണ്ടില്‍ ദീര്‍ഘിപ്പിച്ച നേഴ്‌സുമാരുടെ ജോലി സമയം കുറയ്ക്കാനാകുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം . ജോലി സമയം പഴയ രീതിയിലേയ്ക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇത് സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തീക ബാധ്യത ഉണ്ടാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. നേഴ്‌സുമാരുടെ ജോലി സമയം പഴയ രീതിയിലേയ്ക്ക് കുറച്ചാല്‍ ഇതിനിടയിലെ മണിക്കൂറുകള്‍ കവര്‍ ചെയ്യുന്നതിന് കുറഞ്ഞത് 1700 നേഴ്‌സുമാരെ പുതുതായി നിയമിക്കേണ്ടി വരുമെന്നാണ് എച്ച്എസ്ഇ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിനായി ഏകദേശം 300 മില്ല്യണ്‍ യൂറോയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും എച്ച്എസ്ഇ പറയുന്നു. ജോലി സമയം 2010 ല്‍ നിലനിന്നിരുന്ന അവസ്ഥയിലേയ്ക്ക് കുറയ്ക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Read More

2022 ലേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു

അയര്‍ലണ്ടില്‍ 2022 വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് പ്രഖ്യാപിച്ചു. 4.7 ബില്ല്യണ്‍ യൂറോയുടെ ബഡ്ജറ്റാണ് പ്രഖ്യാപിച്ചത്. 1.5 ബില്ല്യണ്‍ യൂറോയുടെ അധിക ചിലവ് വരുന്ന ബഡ്ജറ്റില്‍ 520 മില്ല്യണ്‍ യൂറോയുടെ ഇന്‍കം ടാക്‌സ് ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇനി പറയുന്നവയാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 2022 ഓഗസ്റ്റ് വരെ ഒമ്പത് ശതമാനമായി തുടരും. വ്യക്തിഗത നികുതി ക്രെഡിറ്റ്, എംപ്ലോയി നികുതി ക്രെഡിറ്റ്, ഏണ്‍ഡ് ഇന്‍കം ക്രെഡിറ്റ് എന്നിവ 50 യൂറോ കൂട്ടും. മിനിമം വേതനം ചെറിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ 10.20 യൂറോ ആയിരുന്നത് ഇപ്പോള്‍ മണിക്കൂറിന് 10.50 യൂറോ ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. യുവ തൊഴിലന്വേഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സാമൂഹ്യ സുരക്ഷാ പേയ്‌മെന്റ് , സ്റ്റേറ്റ് പെന്‍ഷന്‍ എന്നിവ 5 യൂറോ ഉയര്‍ത്തിയിട്ടുണ്ട് . വര്‍ക്ക് ഫ്രം ഹോമിനായി ഉപയോഗിക്കുന്ന ഹീറ്റ്, വൈദ്യുതി , ബ്രോഡ്ബാന്‍ഡ്…

Read More

രാജ്യത്തെ കോവിഡ് കണക്കുകള്‍ ; വാക്‌സിനെടുക്കണമെന്ന് വീണ്ടും സര്‍ക്കാര്‍

രാജ്യത്ത് പുതുതായി 1,358 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളാണിത്. ഇവരില്‍ 400 പേരാണ് ചികിത്സയിലുള്ളത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 18 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. മാര്‍ച്ച് മാസത്തില്‍ ഒരു സമയം 418 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. 75 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തെ രോഗബാധിതരുടെ ശരാശരി കണക്കുകള്‍ 1,578 ആണ്. ആശുപത്രികളിലും ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലും ചികിത്സയിലുള്ളവരില്‍ കൂടുതല്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ഇനിയും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ കഴിയുന്നവരില്‍ 67 ശതമാനം ആളുകള്‍ വാക്‌സിന്‍ ഒരു ഡോസ് പോലും സ്വീകരിക്കാവരും മൂന്ന് ശതമാനം…

Read More

നഴ്‌സിംഗ് ഹോമുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

രാജ്യത്തെ നഴ്‌സിംഗ് ഹോമുകളില്‍ ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടിവ് നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത്. കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന പരിശോധനയുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു എച്ച്എസ്ഇ പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന നഴ്‌സിംഗ് ഹോമുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. വിവിധ തരത്തിലുള്ള ന്യൂനതകള്‍ കണ്ടെത്തിയെങ്കിലും ജീവനക്കാരുടെ കുറവാണ് പരിശോധനയില്‍ കണ്ടെത്തിയ പ്രധാന പ്രശ്‌നം. വിവിധ നഴ്‌സിംഗ് ഹോമുകളില്‍ അന്തേവാസികള്‍ക്ക് മതിയായ സൗകര്യമൊരുക്കാന്‍ തക്കവിധത്തില്‍ ജീവനക്കാര്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും അടിയന്തിരമായി ഇവിടെ ജീവനക്കാരെ നിയമിക്കണമെന്നും മറ്റു ന്യൂനതകള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന നിര്‍ദ്ദേശം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്ക് വഴിവച്ചേക്കും. നഴ്‌സിംഗ് , കെയര്‍ വര്‍ക്കര്‍ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Read More

ഗോൾവേയിൽ വീണ്ടും ഫുട്ബോൾ മാമാങ്കം – GICC CUP -2021 

വിരസമായ കോവിഡ് കാലങ്ങൾക്കു ഇനി വിട. കാൽപ്പന്തു കളിയുടെ ആരവങ്ങൾ ഗോൾവേയിൽ ഉയരുകയായി. GICC – യുടെ ആഭിമുഖ്യത്തിൽ രണ്ടാമത് GICC CUP ഇൻഡോർ ഫുട്ബോൾ മത്സരങ്ങൾ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെടുന്നു. ഗോൾവേ,ഡബ്ലിൻ,ലിംറിക്,കോർക് എന്നിവടങ്ങളിൽ നിന്നുമായി 12 ടീമുകൾ 15 മത്സരങ്ങളിൽ ഏറ്റുമുട്ടുന്നു. (1. Dublin United. 2, Lucan Athletic 3, Dublin Ballers 4, Galway Galaxy FC 5. Galway Gators 6 Limerick Rovers FC 7 Dublin All Stars 8, Strikers FC Dublin 9. Irish Blasters 10. Seven Kings FC -Tuam 11. United Spartans FC 12. Republic of Cork FC) വിജയികൾക്ക് GICC…

Read More

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറുകളില്‍ പുകവലി നിരോധിക്കാന്‍ ആലോചന

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കാറുകളില്‍ പുകവലി നിരോധിക്കാന്‍ ആലോചന. ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളില്‍ പുകവലിക്കുന്നത് നിരോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള വ്യക്തമായ പദ്ധതി ആവിഷ്‌ക്കരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് 50 യൂറോ ഫൈന്‍ ഈടാക്കാനാണ് ആലോചന. 18 വയസ്സിന് താഴെയ പ്രായമുള്ളവര്‍ക്ക് ഇ-സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കാനും പദ്ധതിയുണ്ട്. പുകവലിയെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ മൂലം പ്രായമെത്താതെ മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്നാണ് കണക്കുകള്‍. പുകവലിയുടെ ദോഷങ്ങളില്‍ നിന്നും സമൂഹത്തെയും പ്രത്യേകിച്ച് കുട്ടികളേയും രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ പുകവലി നിരോധനമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും പുകവലി നിരോധിച്ചിരിക്കുകയാണ്. നിലവില്‍ കുട്ടികളുടെ സാന്നിധ്യമുള്ള കാറുകളില്‍ മാത്രമാണ് നിരോധനം നടപ്പിലാക്കുന്നതെങ്കിലും അടച്ചിട്ട സ്വാകാര്യവാഹനങ്ങളിലും ഒന്നിലധികം ആളുകള്‍…

Read More

കോവിഡ് : ഐസിയു കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

കോവിഡ് ബാധിതരായി ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ഒരാഴ്ച മാത്രം ഐസിയു കേസുകളില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായതായാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പോള്‍ റീഡ് പറഞ്ഞത്. ഇതിനാല്‍ തന്നെ വാക്‌സിന്‍ സ്വകരിക്കാത്തവര്‍  ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 67 ശതമാനം ആളുകളും വാക്‌സിന്‍ ഒരു ഡോസ് പോലും സ്വീകരിക്കാത്തവരാണെന്നും മൂന്ന് ശതമാനം ആളുകള്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരാണെന്നും പോള്‍ റീഡ് പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും ഉയര്‍ന്ന് രണ്ടായിരത്തിന് മുകളില്‍ എത്തി. ഇന്നലെ 2002 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1940 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.…

Read More

അഖിലേഷ് മിശ്രയ്ക്ക് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി

അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കാനെത്തിയ അഖിലേഷ് മിശ്രയ്ക്ക് എംബസിയില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. നിലവിലെ അംബാസിഡര്‍ സന്ദീപ് കുമാര്‍ സ്ഥാനമൊഴിയുന്നതോടെയാണ് അഖിലേഷ് മിശ്ര ചുമതലയേറ്റെടുക്കുന്നത്. ഡബ്ലിനിലെ എംബസിയിലെത്തിയ അഖിലേഷ് മിശ്രയേയും ഭാര്യ രീതി മിശ്രയേയും എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. എംബസി അതിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയും അഖിലേഷ് മിശ്രയെ സ്വാഗതം ചെയ്യുന്നതായും മികച്ച സേവനം നടത്താന്‍ ആശംസകള്‍ നേരുന്നതായും പറഞ്ഞു

Read More

130 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ട്രിന്‍സിയോ

ആഗോള മെറ്റീരിയല്‍ സൊല്ല്യൂഷന്‍ ദാതാവും പ്ലാസ്റ്റീക്കിന്റേയും ലാറ്റക്‌സ് ബൈന്‍ഡേഴ്‌സിന്റേയും നിര്‍മ്മാതാക്കളുമായ ട്രിന്‍സിയോ അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. 130 ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ആറുമാസത്തിനകം ഇവ നികത്തുകയും ചെയ്യും. ഡബ്‌ളിനില്‍ കമ്പനി പുതുതായി ആരംഭിക്കുന്ന ഗ്ലോബല്‍ ബിസിനസ്സ് സര്‍വ്വീസ് സെന്റര്‍ കേന്ദ്രീകരിച്ചായിരിക്കും ഒഴിവുകള്‍. ഐടി, ഫിനാന്‍സ്, പ്രൊക്യൂര്‍മെന്റ് , ക്യാഷ് കളക്ഷന്‍ വിഭാഗങ്ങളിലായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുക . കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ഓഫീസ് പെന്‍സുല്‍വാനിയായിലും ഓപ്പറേഷന്‍സ് ഹെഡ് ഓഫീസ് സ്വിറ്റ്‌സ്വര്‍ലണ്ടിലുമാണ്. യൂറോപ്പിലെ മറ്റു പല സിറ്റികളും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഒന്നാമതെത്തിയ് ഡബ്ലിനാണെന്നും കമ്പനിയുടെ ബിസിനസ് വിപൂലീകരണത്തിന് ഡബ്ലിനില്‍ ഓഫീസ് തുറക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. 2010 ല്‍ രൂപീകൃതമായ ട്രിന്‍സിയോ കമ്പനിയില്‍ ഇപ്പോള്‍ ഏകദേശം 3,800 പേര്‍ ജോലി ചെയ്യുന്നുണ്ട്. മൂന്ന് ബില്ല്യന്‍ ഡോളറായിരുന്നു കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ വിറ്റുവരവ്. കമ്പനിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി…

Read More