ഡബ്ലിനിലെ പ്രമുഖമായ ക്രിസ്ത്യന്‍ പള്ളി അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കുന്നു. യുദ്ധക്കെടുതി മൂലം അയര്‍ലണ്ടില്‍ അഭയം തേടിയെത്തിയ യുക്രൈന്‍ നിവാസികള്‍ക്കാണ് ഇവിടെ അഭയമൊരുക്കുന്നത്. ഡബ്ലിനിലെ സെന്റ് തോമസ് ആന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ചാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. യുക്രൈനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ സംസ്‌കാരിക കേന്ദ്രവും ഒത്തു ചേരലുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമുള്ള പ്രധാന ഹബ്ബായി ഇത് മാറ്റാനാണ് ഉദ്ദേശ്യം. ഇതിനായുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഇവിടെയുള്ള അടുക്കളയും വിശ്രമ മുറിയും ഇതിനായി ഇനിയും നവീകരിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ പണമാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനായാുള്ള ചര്‍ച്ചകള്‍ സഭാ അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ പൂര്‍ത്തിയായി
Read MoreCategory: മലയാളം
MALAYALAM
മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 22 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍
അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ മാസത്തിലെ പണപ്പെരുപ്പം. ഫെബ്രുവരിയില്‍ അത് 5.6 ശതമാനമായിരുന്നു. 2000 ത്തിന് ശേഷം ഇത്ര കുത്തനെയുള്ള വര്‍ദ്ധനവ് പണപ്പെരുപ്പത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജീവിത ചെലവുകല്‍ അസഹനീയമാം വിധം വര്‍ദ്ധിച്ചിരിക്കുന്നു എന്നു കൂടിയാണ് ഈ സൂചികകള്‍ നല്‍കുന്ന സന്ദേശം. അന്താരാഷ്ട്ര തലത്തിലെ ക്രൂഡോയില്‍ അടക്കമുള്ളവയുടെ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ സമസ്ത മേഖലകളിലേയും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. വരും മാസങ്ങളില്‍ ഇന്‍ഫ്‌ളേഷന്‍ എട്ടു ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ധനം , വൈദ്യുതി, ഗ്യാസ് എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ഏറ്റവും കാരണമായത്. വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമാണെങ്കിലും ഇത് പണപ്പെരുപ്പം ഏറെ നാള്‍ നിലനില്‍ക്കാന്‍ കാരണമാകുകയെ ഉള്ളു എന്നു എന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.
Read More65 വയസ്സ് കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് നല്‍കാന്‍ ശുപാര്‍ശ
രാജ്യത്ത് 65 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാമെന്ന് ശുപാര്‍ശ ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരക്കുന്നത് 5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒപ്പം പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കും അവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇവര്‍ ആദ്യ മൂന്നു ഡോസുകളും നിശ്ചിത കാലാവധിയ്ക്ക് മുമ്പ് തീര്‍ത്തവരായിരിക്കണം. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പെടുന്നവര്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ട് ആറ് മാസം കഴിഞ്ഞവരാകാണം ഇത് നാല് മാസമായി കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Read Moreഈസ്റ്റര്‍ തിരക്ക് കൈകൈര്യം ചെയ്യാന്‍ പദ്ധതികളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറുകയാണ്. ഈസ്റ്റര്‍ ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണവും ഒപ്പം തിരക്കും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഈസ്റ്റര്‍ തിരക്ക് മുന്നില്‍ കണ്ട് ഇത് കൈകൈര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഉന്നത സമതിക്ക് കൈമാറി. അധികമായി 100 ജീവനക്കാരെ നിയമിക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം ഇതിനായുള്ള അഭിമുഖം അടുത്ത ദിവസങ്ങളില്‍ തന്നെ നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കുറച്ച് ജീവനക്കാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് താത്ക്കാലികമായി മാറ്റാനും പദ്ധതിയുണ്ട്. ഇത് കൂടാതെ നേരത്തെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികള്‍ ചെയ്തിരുന്ന എന്നാല്‍ ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്യുന്ന ജിവനക്കാരെ താത്ക്കാലികമായി തിരികെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികളിലേയ്ക്ക് തന്നെ നിയമിക്കാനും പദ്ധതിയുണ്ട്. 250 ഓളം ഉദ്യോഗാര്‍കളെയാണ് ഇന്റര്‍വ്യൂ നടത്തുക. ഇവരില്‍…
Read Moreശമ്പള വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്
രാജ്യത്ത് സാലറി വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്. ജീവനക്കാരുടെ ശമ്പളം ഇനിയും വര്‍ദ്ധിപ്പിക്കുന്നത് പണപ്പെരുപ്പം കൂടാനെ ഇടയാക്കൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 6.9 ആണ് അയര്‍ലണ്ടിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് . നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് 8 ശതമാനത്തില്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍. വൈദ്യുതി, ഗ്യാസ്, നിയോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില അയര്‍ലണ്ടില്‍ കുതിച്ചു കയറുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ അത് പണപ്പെരുപ്പം ഇനിയും വര്‍ദ്ധിക്കാനും ഏറെ നാളത്തേയ്ക്ക് നിരക്ക് താഴാതെ നില്‍ക്കാനും കാരണമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക മുന്നറിയിപ്പ് നല്‍കുന്നത്.
Read Moreകാറ്റിന് സാധ്യത നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട്
ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൊണഗെല്‍,ലെയ്ട്രിം , മായോ സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് രാത്രി ഒമ്പത് വരെ തുടരും. ഇന്ന് ഉച്ചകഴിഞ്ഞും വൈകുന്നോരവുമാണ് ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഡ്രൈവിംഗ് അടക്കം വളരെ ബുദ്ധമുട്ടായിരിക്കണമെന്നും കര്‍ശന ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ തിരമാലയ്ക്കും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ ഉണ്ട്.
Read Moreപാന്‍ഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് ഇനിയില്ല
കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന പാന്‍ഡമിക് അണ്‍എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് ഇനിയില്ല. കോവിഡ് കാലത്തെ തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ക്കായിരുന്നു സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്തത്. ആദ്യം ആറാഴ്ചത്തേയ്ക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടുകയായിരുന്നു. മാര്‍ച്ച് 31 ഓടെയാണ് പദ്ധതിക്ക് പരസമാപ്തിയായത്. 880000 തൊഴിലാളികള്‍ ഇതിനകം ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. ആഴ്ചയില്‍ 350 യൂറോയായിരുന്നു പിയുപി വഴി ലഭിച്ചിരുന്നത്. ഇപ്പോള്‍ ആനുകൂല്ല്യം കൈപ്പറ്റുന്നവര്‍ തുടര്‍ന്നും ഇത് സ്വീകരിക്കാന്‍ യോഗ്യരാണെന്ന് തെളിയിച്ചാല്‍ അവരെ ജോബ് സീക്കേഴ്‌സ് പേയ്‌മെന്റിലേയ്ക്ക് മാറ്റാനാണ് സാധ്യത. അര്‍ഹതയില്ലാത്ത പലരും പിയുപി സ്വീകരിച്ചതായും ഇതിനിടെ ആക്ഷേപം ഉയര്‍ന്നിരുന്നു.
Read Moreആയിരം പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി വര്‍ക്ക്‌ഡേ
പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വര്‍ക്ക് ഡേ വമ്പന്‍ റിക്രൂട്ട്‌മെന്‍രിനൊരുങ്ങുന്നു. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓാഫിസായ ഡബ്ലിന്‍ ഓഫീസിലേയ്ക്ക് 1000 പേരെയാണ് പുതുതായി നിയമിക്കാനൊരുങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലായിരിക്കും ഇത്രയധികം നിയമനങ്ങള്‍ നടത്തുക. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് കമ്പനി ആസ്ഥാനത്ത് ഒഴിവുകളുടെ പ്രഖ്യാപനം നടത്തിയത്. നിലവില്‍ 1700 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കമ്പനികളുടെ ഫിനാന്‍സ് , എച്ച്ആര്‍ മേഖലകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ക്ലൗഡ് ബെയ്‌സ്ഡ് ആപ്ലിക്കേഷനുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ 9500 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രോഡക്ട് ഡവലപ്പ്‌മെന്റ്, എഞ്ചിനിയറിംഗ് ആന്‍ഡ് ഡേറ്റാ സയന്‍സ്, സെയില്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വ്വീസ് എന്നീ മേഖലകളിലാണ് പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നത്. ഒഴിവുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Read Moreഐറിഷ് മലയാളി ജോബി ജോയ് നിര്‍മ്മിക്കുന്ന ചലച്ചിത്രം ഇ-വലയം പ്രദര്‍ശനത്തിനൊരുങ്ങുന്നു
ജോബി ജോയ് വിലങ്ങന്‍പാറ GDSN എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇ- വലയം എന്നു പേരിട്ടിരിക്കുന്ന സിനിമ ആസ്വാദക മനസ്സുകളെ കീഴടക്കി മലയാള സിനിമാ ചരിത്രത്തിന്‍ തന്നെ ഇടം കണ്ടെത്തുമെന്നതില്‍ തര്‍ക്കമില്ല. വിദ്യാര്‍ത്ഥിയായി അയര്‍ലണ്ടിലെത്തിയ ജോബി ജോയ് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു സംരഭകന്‍ കൂടിയായിക്കഴിഞ്ഞു. അയര്‍ലണ്ട് മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായ ജോബി അയര്‍ലണ്ട് മലയാളി ക്ലബ്ബായകേരളാ ഹൗസിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ എല്ലാവിധ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ്. ഇതിനാല്‍ തന്നെ മലയാളികള്‍ക്ക് സുപരിചമുഖമാണ് ജോബി ജോയി വിലങ്ങന്‍പാറയുടേത്. അയര്‍ലണ്ടിന്റെ ഐടി ബിസിനസ് രംഗത്തും ടൂറിസം രംഗത്തും ഇതിനകം തന്റേതായ സാന്നിധ്യമറിയിച്ച ജോബി ജോയി മലയാളി സമൂഹത്തിനും അഭിമാനമാണ്. സിനിമാ നിര്‍മ്മാണ രംഗത്തിറങ്ങുമ്പോഴും മൂല്ല്യാധിഷ്ടിതമായ സമകാലിക സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് അദ്ദേഹം എത്തുന്നത്. ഇന്നത്തെ കുടുംബസാമൂഹ്യ ബന്ധങ്ങളിലെ മൊബൈല്‍ ഫോണിന്റെ സ്വാധീനമാണ്…
Read Moreകിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരിച്ചു വിളിച്ച് അധികൃതര്‍
കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലൈറ്റ് വിഭവങ്ങളില്‍ ഒന്നായ ഫെറേരോ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരികെ വിളിക്കുന്നു ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ഈ ചോക്ലൈറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റര്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. യുകെയിലും മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലും കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇയര്‍ലണ്ടില്‍ ഇതുവരെ 10 കേസുകളാണ് സാല്‍മൊണല്ലയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയറിളക്കം, പനി തലവേദന എന്നിവയാണ് സാല്‍മൊണല്ല ബാക്ടീരിയ ഉള്ളില്‍ ചെന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. 2022 ജൂലൈ 11, ഒക്ടോബര്‍ 7 എന്നീ തീയതികള്‍ക്കുള്ളില്‍ എക്‌സ്പയറി ഡേറ്റ് ഉള്ള Kinder Surprise 20g ,Kinder Surprise 20gx3 എന്നീ ഉല്‍പ്പന്നങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.
Read More