യൂറോപ്യന്‍ യൂണിയന് പിന്നാലെ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക് ടോക്കിനെതിരെ നടപടിയുമായി കാനഡയും. സര്‍ക്കാരിന്റെ എല്ലാ ഉപകരണങ്ങളില്‍ നിന്നും ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന് തങ്ങളുടെ എല്ലാ ജീവനക്കാരോടും ടിക് ടോക്ക് ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്ദ്ദോശം നല്‍കിയിരുന്നു.
സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ജീവനക്കാരുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നും ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആഗോള തലത്തില്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ടിക് ടോക്കിന് കനത്ത തിരിച്ചടിയാണ്.
ടിക് ടോക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഉപകരണങ്ങളില്‍ വിവരങ്ങള്‍ സുരക്ഷിതമല്ല എന്ന കണ്ടെത്തലാണ് ഇത്തരം നടപടികള്‍ക്ക് കാരണം.