ആന്റിജന്‍ ടെസ്റ്റും ഫേസ് മാസ്‌ക്കുകളും സൗജന്യമാക്കണമെന്ന ആവശ്യം ശക്തം

രാജ്യത്ത് കോവിഡ് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് നിര്‍ണ്ണയത്തിനുള്ള ആന്റിജന്‍ ടെസ്റ്റുകളും ഉയര്‍ന്ന നിലവാരത്തിലുള്ള ഫേസ് മാസ്‌കുകളും സൗജന്യമായി നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇങ്ങനെ നല്‍കുന്നത് കോവിഡ് പ്രതിരോധത്തിന് വലിയ മുതല്‍ കൂട്ടാകുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.

കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ ഐസൊലേഷന് പകരം ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്‌ക് ധരിക്കുകയും ഒപ്പം കൃത്യമായി ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുകയും ചെയ്താല്‍ മതിയാകും എന്ന ഇളവിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്‌ക് എല്ലാവര്‍ക്കും ലഭിക്കുന്നതിനും ഒപ്പം കൂടുതല്‍ ആളുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും ഇത് കാരണമാകുമെന്നും അവര്‍ പറയുന്നു. ഇതിനിടെ രാജ്യത്ത് ആകെ കോവിഡ് മരണങ്ങള്‍ ആറായിരത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസം 83 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള ആകെ മരണം 6035 ആയി ഉയര്‍ന്നു.

20,909 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഹോസ്പിറ്റലുകളില്‍ കഴിയുന്നവരുടെ എണ്ണം 1055 ആയി ഉയര്‍ന്നു. 92 പേരാണ് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്നത്. കോവിഡ് വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Share This News

Related posts

Leave a Comment