ലീവിംഗ് വേജ് ഉയര്‍ത്തണമെന്ന ആവശ്യം ശക്തം

മിനിമം വേതനം എന്ന കാഴ്ചപ്പാടിന് പകരമായി സര്‍ക്കാര്‍ ഇപ്പോല്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ജീവിക്കാനുള്ള വേതനം എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പാക്കുക എന്നതാണ്. ജീവിക്കാനുള്ള വേതനം നടപ്പില്‍ വരുത്തുമ്പോള്‍ ഇത് മണിക്കൂറിന് 13.85 യൂറോ നല്‍കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

ദി ലീവിംഗ് വേജ് ടെക്‌നിക്കല്‍ ഗ്രൂപ്പാണ് (LWTG ) ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വച്ചില്‍ വച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ച ജീവിക്കാനുള്ള വേതനം 12.90 യൂറോയാണ്. എന്നാല്‍ ജീവിത ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത് വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

കുറഞ്ഞ വേതനം നിലവിലെ 10.50 ത്തില്‍ നിന്നും 11.30യൂറോയാക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 2023 മുതല്‍ ജീവിക്കാനുള്ള വേതനം 13.10 യൂറോയാക്കുമെന്ന സൂചനയും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 13.85 യൂറോയെങ്കിലും വേണമെന്നാണ് ആവശ്യം. ഇത് എല്ലാ മേഖലയിലും നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Share This News

Related posts

Leave a Comment