കൂടുതല്‍ മങ്കിപോക്‌സ് വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍

രാജ്യത്ത് നിലവില്‍ നടന്നു വരുന്ന മങ്കിപോക്‌സ് വാക്‌സിനേഷന്‍് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കൂടുതല്‍ വാക്‌സിനുകള്‍ വാങ്ങി ലഭ്യമാക്കാനാണ് പദ്ധതിയിടുനന്നത്. ഇതിനായുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മന്ത്രിസഭയ്ക്ക് മുന്നില്‍ വച്ചു.

മങ്കിപോക്‌സ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ Bavarian Nordic ല്‍ നിന്നും 15000 ഡോസ് വാക്‌സിന്‍ വാങ്ങാനാണ് പദ്ധതി. ഇതില്‍ ആദ്യ 5000 ഡോസുകള്‍ ഈ നവംബര്‍ മാസത്തോടെ ലഭ്യമാക്കും ബാക്കി വരുന്ന 10,000 എണ്ണം അടുത്ത വര്‍ഷം ആദ്യം ലഭ്യമാകും.

നിലവില്‍ വാക്‌സിനേഷനായുള്ള സ്ലോട്ടുകള്‍ പൂര്‍ണ്ണമായും ബുക്കിംഗ് ആയി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വാക്‌സിനുകല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

Share This News

Related posts

Leave a Comment