ഏറെ ആശ്വാസ പ്രഖ്യാപനങ്ങളുള്ള ബഡ്ജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിച്ചതിന്റെ ഫലമായാണ് ഇന്ധനവില വര്‍ദ്ധിച്ചത്. 60 ലിറ്റര്‍ പ്രെട്രോളിന് 1.28 യൂറോയും ഇതേ അളവില്‍ ഡീസലിന് 1.48 യൂറോയുമാണ് വര്‍ദ്ധന.
ഒരു ടണ്‍ കാര്‍ബണ്‍ മോണോക്സൈഡ് എമിഷനന് 7.50 യൂറോയാണ് കാര്‍ബണ്‍ ടാക്സ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കാര്‍ബണ്‍ ടാക്സ് ടണ്ണന് 56 യൂറോയാകും. കാര്‍ബണുമായി ബന്ധമുള്ള മറ്റ് ഇന്ധനങ്ങള്‍ക്കും വില വര്‍ദ്ധിക്കും. എന്നാല്‍ ഒക്ടോബര്‍ അവസാനത്തോടെ പെട്രോളിന് 8 ശതമാനവും ഡീസലിന് 6 ശതമാനവും എക്സൈസ് നികുതി വര്‍ദ്ധിക്കുമെന്ന മുന്‍ തീരുമാനം വേണ്ടെന്ന് വെച്ചിട്ടുണ്ട്.
എന്നാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് ഓഗസ്റ്റ് ഒന്ന് തിയതികളിലായി പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്നും ബഡ്ജറ്റിലുണ്ട്.