അയര്‍ലണ്ടില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകളില്‍ താത്പര്യമേറുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതും സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 50 ശതമാനത്തിന് മുകളില്‍ കേസുകളും ഒമിക്രോണ്‍ വകഭേദമാകുന്നതുമാണ് ആളുകളെ ബൂസ്റ്റര്‍ ഡോസ് എടുത്തു സുരക്ഷിതരാകാന്‍ പ്രേരിപ്പിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 15 ലക്ഷത്തോളം ആളുകളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് ലക്ഷം ആളുകളാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഇതൊരു ശുഭസൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍
ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യരായവരെല്ലാം എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല ഇനി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാല്‍ ഒരു പക്ഷെ ഇളവുകള്‍ ലഭിക്കുക ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചവര്‍ക്കായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അന്താരാഷ്ട്ര യാത്രകളിലും ബൂസ്റ്റര്‍ ഡോസ് ഒരു പ്രധാന ഘടകമായിരിക്കും.