കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഉത്സവമാക്കുമ്പോള്‍ കെയര്‍ ഹോമുകളില്‍ വസിക്കുന്നവര്‍ക്കും ആഘോഷിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ബെല്‍ഫാസ്റ്റ് കെയര്‍ ഹോം. ഇവിടെ താമസിക്കുന്ന പ്രായാധിക്യമുള്ളവര്‍ക്കായി കെയര്‍ ഹോമിനുള്ളില്‍ തന്നെ ബാര്‍ ആരംഭിച്ചു.താമസക്കാര്‍ക്ക് മദ്യപിക്കാനും കൂടിയിരുന്ന് വര്‍ത്തമാനം പറയാനും ഒരിടം എന്ന നിലയിലാണ് ബാര്‍ ആരംഭിച്ചിരിക്കുന്നത്.
ഇവിടെ താമസിക്കുന്നവര്‍ക്ക് ആല്‍ക്കഹോള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ഇവിടെ നിന്നും ലഭിക്കും കൂടാതെ സംഗീതം ആസ്വദിക്കാനും ഹോഴ്‌സ് റൈഡിംഗ് അടക്കം കാണാനുമുള്ള അവസരവും ഇവിടെയുണ്ടായിരിക്കും. കര്‍ശന നിയന്ത്രണങ്ങളോടെ ഡോക്ടറുടെ നിര്‍ദ്ദശങ്ങളനുസരിച്ചാണ് ഓരോരുത്തര്‍ക്കും മദ്യം നല്‍കുന്നത്.
ഇവിടെ താമസിക്കുന്നവര്‍ക്കും ഇതൊരു പ്രത്യേക അനുഭവമായിരുന്നു. അവരവരുടെ മുറികളിലേയ്ക്ക് മദ്യം എത്തിച്ചു നല്‍കാനും സൗകര്യമുണ്ടെങ്കിലും ബാറിലെത്തി ഇരുന്നു കഴിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.