ബാങ്ക് ഓഫ് അയര്‍ലണ്ട് ; അധിക പണം പിന്‍വലിച്ചവര്‍ക്ക് പണി വരുന്നു

ബാങ്കിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിധത്തില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നത്തില്‍ അക്കൗണ്ട് ഉടമകളോട് ക്ഷമ ചോദിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട് സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ ഉള്ളതിലധികം പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് എടിഎമ്മുകള്‍ക്ക് മുന്നിലും മറ്റും നീണ്ട ക്യൂ വരെ കാണപ്പെട്ടിരുന്നു. വിഷയം സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു . മാത്രമല്ല സെന്‍ട്രല്‍ ബാങ്കും സാങ്കേതിക പ്രശ്‌നത്തിന്റെയും ബാങ്കിലെ അക്കൗണ്ടുകളുടേയും മുഴുവന്‍ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ധനകാര്യമന്ത്രിയും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അക്കൗണ്ടില്‍ പണമില്ലാത്തവര്‍ക്ക് പോലും ആയിരം യൂറോ വീതം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഒരാള്‍ക്ക് ഒരു ദിവസം 100 യൂറോയാണ് പരമാവധി പിന്‍വലിക്കാന്‍ സാധിക്കുന്നതെന്നതിനാല്‍ രാത്രി 12 ന് ശേഷം വീണ്ടും 1000 യൂറോ പിന്‍വലിച്ചവരും റെവലൂട്ട് വഴി പിന്‍വലിച്ചവരും നിരവധിയാണ.്

എന്നാല്‍ അധികമായി പണം പിന്‍വലിച്ചവരുടെ അക്കൗണ്ടില്‍ ഇത് ഡെബിറ്റായി കണിക്കുമെന്നും അവര്‍ തിരിച്ചടക്കേണ്ടി വരുമെന്നും ഇല്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നുമാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.

Share This News

Related posts

Leave a Comment