അയര്‍ലണ്ടില്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് പിഴ ഇരട്ടിയാക്കുമെന്നാണ് മന്ത്രാലയത്തിന്റെ താക്കീത്. മന്ത്രി ഹില്‍ടെഗാര്‍ഡ് നൗടണ്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് റോഡപകടങ്ങളും ഇതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം, പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ 160 യൂറോയാകും. ഇപ്പോള്‍ ഇത് 80 യൂറോയാണ്. സീറ്റ് ബെല്‍റ്റ് ധിരിക്കാത്തവര്‍ക്കുള്ള പിഴ 120 യൂറോയാകും ഇപ്പോള്‍ ഇത് 60 യൂറോയാണ്. അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയുമടക്കം അപകടത്തില്‍പെടുത്തുന്നുണ്ട്. പിഴ വര്‍ദ്ധിപ്പിക്കുന്നതോടെ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവണത കുറയുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക് കൂട്ടല്‍.
Read MoreAuthor: Reena
മങ്കി പോക്‌സ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും
യൂറോപ്പിലും ഒപ്പം അയര്‍ലണ്ടിലും മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിച്ച് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണമെന്നും ഒപ്പം ചെറിയ ലക്ഷണങ്ങളെങ്കിലും കാണുന്നവര്‍ ഉടനടി ചികിത്സ തേടണമെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. ശരീര ശ്രവങ്ങളിലൂടെയാണ് കൂടുതലും മങ്കി പോക്‌സ് പടരാനുള്ള സാധ്യത. രോഗം പടരാന്‍ സാധ്യത കൂടുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. സ്‌മോള്‍ പോക്‌സ് വാക്‌സിന്‍ രണ്ട് ഡോസായിരിക്കും ഇവര്‍ക്ക് നല്‍കുക. 28 ദിവസത്തെ ഇടവേളയിലായിരിക്കും വാക്‌സിന്‍ നല്‍കുക. ഗേ വിഭാഗത്തില്‍ പെടുന്നവര്‍ ബൈ സെക്ഷ്വല്‍ ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും ഒപ്പം ആളുകളുമായി കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന മറ്റുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്.
Read Moreഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഉടമസ്ഥരെ കാത്ത് കിടക്കുന്നത് നിരവധി ലഗേജുകള്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അതിഭീമമായ തിരക്കും ഇതേ തുടര്‍ന്ന് പലര്‍ക്കും കൃത്യ സമയത്ത് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ യത്രകള്‍ മുടങ്ങിയതും കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്തയായിരുന്നു. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടമാകുന്ന എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് ചില കണക്കുകല്‍ പുറത്ത് വന്നിരിക്കുകയാണ്. ആയിരത്തിലധികം ബാഗേജുകള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാതെ എയര്‍പോര്‍ട്ടില്‍ കെട്ടികിടപ്പുണ്ടെന്നാണ് കണക്കുകള്‍. ദിവസവും നൂറോളം ബാഗേജുകള്‍ മിസ്സാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് The Oireachtas Committee on Transport and Communications ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എയര്‍പ്പോര്‍ട്ടില്‍ ഒരു ഹിയറിംഗ് നടത്തിയിരുന്നു. അനുഭവ പരിചയമുള്ള ജീവനക്കാരുടെ കുറവാണ് യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ വിവിധ രീതിയിലുള്ള പിഴവുകള്‍ ഉണ്ടാകാന്‍ കാരണമെന്നും ഇതിന്റെ ഭാഗമാണ് ലഗേജ് നഷ്ടപ്പെടുന്ന അവസ്ഥയെന്നുമാണ് കണ്ടെത്തല്‍.
Read MoreShared accommodation for a female
Urgently Require a Share accommodation for a female who will work in Altadore Retirement nursing home from July 29. Preferred Dun Laoghaire or Blackrock. Please contact 0894419182 ജൂലൈ 29 മുതൽ അൾട്ടഡോർ റിട്ടയർമെന്റ് നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് അടിയന്തിരമായി ഒരു ഷെയർ താമസസൗകര്യം ആവശ്യമാണ്. Preferred Dun Laoghaire അല്ലെങ്കിൽ ബ്ലാക്ക് റോക്ക്. ദയവായി 0894419182 എന്ന നമ്പറിൽ ബന്ധപ്പെടുക. Kindly regards, Albin Simon .
Read MoreAccommodation needed in Bray
Hi, We are looking for a place to stay in bray for husband wife and a daughter of 8 years old …. Both of the working in a nursing home in bray …. Nurse and a carer .. Number: 0899674478 Regards Sanish .
Read Moreതൊഴിലില്ലായ്മ വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
അയര്‍ലണ്ടില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ നഷ്ടമായവര്‍ക്കുള്ള വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇത് ആഴ്ചയില്‍ 350 യൂറോവരെ ലഭിക്കുന്ന രീതിയിലേയ്ക്ക് പ്രഖ്യാപനമുണ്ടായേക്കും. ജോലി നഷ്ടപ്പെട്ടവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പദ്ധതി വരുന്നത്. ശമ്പളം ലഭിച്ചു കൊണ്ടിരിക്കെ ജോലി നഷ്ടപ്പെടുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നത് വളരെ കുറഞ്ഞ തൊഴിലില്ലായ്മ വേതനമാണ്. ഇത് ഇവരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്നു എന്നാണ് പഠനങ്ങള്‍. ഇതിനാലാണ് ആഴ്ചയില്‍ 350 യൂറോ വീതം നല്‍കാന്‍ പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് നല്‍കിയ പാനാഡെമിക് അണ്‍ എംപ്ലോയ്‌മെന്റ് പേയ്‌മെന്റിന്റെ മാതൃകയിലാവും ഇത് നടപ്പിലാക്കുക. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സ്ഥിരമായി ഇത്രയും തുക നല്‍കാനായില്ലെങ്കിലും താത്ക്കാലികമായെങ്കിലും ഉയര്‍ന്ന തുക നല്‍കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനം ഉണ്ടാകും.
Read Moreകോവിഡ് ബൂസ്റ്റര്‍ വാക്‌സിനും ഫ്‌ളു ജാബും ഉടന്‍
അയര്‍ലണ്ടില്‍ കോവിഡിന്റെ ഏറ്റവും പുതിയ ബൂസ്റ്റര്‍ ഡോസും ഫ്്‌ളു വാക്‌സിനും വരുന്ന ശൈത്യകാലത്തിന് മുമ്പായി നല്‍കും. ഇതിനായുള്ള ശ്രമമാണ് നടന്നു വരുന്നതെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പോള്‍ റീഡ് പറഞ്ഞു. ശൈത്യകാലത്ത് ഫ്‌ളു പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഫ്‌ളു വാക്‌സിന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസിനൊപ്പം നല്‍കാന്‍ പദ്ധതിയിടുന്നത്. രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവര്‍ ഏറ്റവും അടിയന്തരമായി കോവിഡ് മൂന്നാം ബൂസ്റ്റര്‍ ഡോസും ഒപ്പും ഫ്‌ളു വാക്്‌സിനും സ്വീകരിക്കണമെന്നാണ് പഠനങ്ങളും ശുപാര്‍ശ ചെയ്യുന്നത്. ഡബ്ലിന്‍ ട്രിനിറ്റി കോളേജാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡിന്റെ മൂന്നാം ബൂസ്റ്റര്‍ ഡോസ് ഉടന്‍ നല്‍കുമെന്ന് NIAC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.
Read Moreരണ്ടാം ബൂസ്റ്റര്‍ ഡോസ് പുതിയ നിര്‍ദ്ദേശങ്ങളുമായി NIAC
രാജ്യത്ത് 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് മൂന്നാം ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രണ്ടാം ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി. 50 വയസ്സു മുതല്‍ 64 വയസ്സുവരെയുള്ള എല്ലാവര്‍ക്കും ഇനി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. രോഗപ്രതിരോധശേഷി കുറഞ്ഞ 5 മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്കും. ഗുരുതര രോഗമുള്ളവരോ അല്ലെങ്കില്‍ അങ്ങനെയുള്ളവര്‍ക്കൊപ്പം താമസിക്കുന്നതോ ആയ 12 വയസ്സുമുതല്‍ 49 വയസ്സുവരെയുള്ളവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 16 ആഴ്ചകള്‍ പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഇതു സംബന്ധിച്ച് NIAC സമര്‍പ്പിച്ച ശുപാര്‍ശകള്‍ക്ക് ആരോഗ്യമന്ത്രി അനുമതി നല്‍കി.
Read Moreപെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല ; എപ്പോള്‍ വിരമിക്കണമെന്ന് സ്വയം തീരുമാനിക്കാം
രാജ്യത്ത് പെന്‍ഷന്‍ പ്രായം 66 വയസ്സില്‍ നിന്നും ഉയര്‍ത്തുമെന്നും ക്രമേണ 70 വയസ്സായി സ്ഥിരപ്പെടുത്തുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ 66 വയസ്സ് കഴിഞ്ഞും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍വ്വീസില്‍ തുടരാം. 70 വയസ്സുവരെ ഇങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും. 66 വയസ്സിന് ശേഷം എത്രനാള്‍ അധികം ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഇവര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം ലഭിക്കുന്ന പെന്‍ഷന്‍ തുകയും വര്‍ദ്ധിക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ തന്നെ താത്പര്യമുള്ളവര്‍ക്ക് 70 വയസ്സുവരെ ജോലി ചെയ്യാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ പെന്‍ഷന്‍ ആഴ്ചയില്‍ 253.30 യൂറോയാണ് 66 വയസ്സിന് ശേഷം ജോലി ചെയ്യുന്നവര്‍ക്ക് ഇതിലും കൂടിയ തുകയായിരികക്കും ലഭിക്കുക. സാമൂഹ്യ സംരക്ഷണ വകുപ്പ് മന്ത്രി ഈ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ട്.
Read Moreഎസ് പി ബി യ്ക്ക് സ്മരണാഞ്ജലി : എസ് പി ചരൺ നയിക്കുന്ന സംഗീതനിശ ഒക്‌ടോബർ 15ന്.
അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്‌മരണാര്‍ത്ഥം അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന ഡാഫോഡിൽസ് ഒക്ടോബർ 15 ശനിയാഴ്ച്ച സൈന്റോളജി കമ്മ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന സംഗീതനിശ അദേഹത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരൺ നയിക്കുന്നു. ബാൻഡ് മുരളി മൗനരാഗം ഒരുക്കുന്ന ഓർക്കസ്ട്രായിൽ ശരണ്യ ശ്രീനിവാസ് എസ് പി ചരനോടൊപ്പം ഗാനങ്ങൾ ആലപിക്കും. 2019 ൽ എസ് പി ബാലസുബ്രഹ്മണ്യം നയിച്ച മെഗാ സംഗീത വിരുന്ന് ഡബ്ലിനിൽ സംഘടിപ്പിച്ച ഡഫോഡിൽസ് ആ മാസ്മരിക ശബ്ദത്തിന്റെ അനുഗ്രഹം ആവോളം ലഭിച്ച എസ് പി ചരണിനെ അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിക്കുന്നത് എസ് പി ബിയുടെ ആരാധകർക്കും ഒരസുലഭ അനുഭവം തന്നെയാണ്. തമിഴ്, കന്നട ,തെലുങ്ക് സിമികളിൽ അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ച എസ് പി ചരൺ സിനിമാ നിർമ്മാണം ,അഭിനയം , സംവിധാനം എന്നീ മേഖലകളിലും കഴിവ്…
Read More