നീനാ കൈരളിയുടെ “ഓണോത്സവം 2022″സെപ്റ്റംബർ 10 ന് 

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓണോത്സവം 2022 ‘ സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ Mr.Alan Kelly T.D ഉത്‌ഘാടനം ചെയ്യുകയും തുടർന്ന് Ms .Louise Morgan ആശംസകൾ അറിയിക്കുകയും ചെയ്യും . നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് ‘ഓണോത്സവം 2022’. കോർക്ക് റോയൽ ബീറ്റ്‌സിന്റെ ചെണ്ട മേളം ,ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ,നീനാ ഗേൾസിന്റെ തിരുവാതിര,എന്നിവ അവയിൽ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കള മത്സരം ,മഹാബലിയെ വരവേൽക്കൽ ,വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു . കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു .ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന…

Read More

ഓണം പടിവാതില്‍ക്കല്‍ ; ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യു റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യ

മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്‌നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ. റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്‌സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം. ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്. അയര്‍ലണ്ട്…

Read More

കെബിസി ബാഡ്മിന്റണ്‍ പരിശീലനം ; മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം

കേരള ബാഡ്മിന്റണ്‍ ക്ലബിലെ ജൂനിയര്‍ കുട്ടികള്‍ വിജയകരമായി അവരുടെ രണ്ടാം വര്‍ഷത്തിലേക്ക് ഈ വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ കടക്കുകയാണ്. പ്രഗത്ഭനായ മലയാളി താരവും കോച്ചുമായ സുമേഷ് തരിയന്റെ കണിശവും ചിട്ടയുമായ ശിക്ഷണത്തില്‍ കുട്ടികള്‍ ഒരുവര്‍ഷം കൊണ്ട് തന്നെ ലീഗ് കളിക്കുന്നതിലേക്ക് പരുവപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടുത്തെ പരിശീലനത്തിന്റെ പ്രത്യേകത എല്ലാ ആഴ്ചയിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ കുട്ടികളുടെ ബാഡ്മിന്റണ്‍ ക്ളാസുകള്‍ ഫിഗ്ലാസിലെ പോപ്പിന്ററി സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് വൈകുന്നേര അഞ്ച മുതല്‍ എട്ടുവരെയാണ് നടത്തപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതല്‍ 11 വരെ മുതിര്‍ന്നവരുടെ ബാഡ്മിന്റണ്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അതേ വേദിയില്‍ കഴിഞ്ഞ 8 വര്‍ഷമായി നടന്നുവരുന്നുന്നുണ്ട്. 150 യൂറോയാണ് ഫീസ് ഈ വര്‍ഷം പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ് ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്…

Read More

ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; മലയാളികള്‍ക്ക് അഭിമാനമായി ജോഷ്വ പ്രിന്‍സ്

അയര്‍ലണ്ടിലെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്നലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. റിസല്‍ട്ട് പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളിയായ ജോഷ്വ പ്രിന്‍സ്. 100 ശതമാനം മാര്‍ക്കാണ് ജോഷ്വാ കരസ്ഥമാക്കിയത്. 625 ല്‍ 625 മാര്‍ക്കും നേടാന്‍ ജ്വോഷ്വാ പ്രിന്‍സിന് സാധിച്ചു. ഡബ്ലിന്‍ ക്ലോണ്‍സില്ലായില്‍ താമസിക്കുന്ന പ്രിന്‍സ് – ഷാനി ദമ്പതികളുടെ മകനാണ് ജ്വോഷ്വ. ഇവര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ജോഷ്വായുടെ ഇളയ സഹോദരന്‍ ഈ വര്‍ഷം ജൂണിയര്‍ സര്‍ട്ടിഫിക്കറ്റിന് പഠിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ അയര്‍ലണ്ടില്‍ താമസിച്ചു വരികയാണ്.

Read More

മാവേലിയെ വരവേല്‍ക്കാന്‍ മോനാഗന്‍ മലയാളി കൂട്ടായ്മയും

ഓണമെത്തിയതോടെ അയര്‍ലണ്ടില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ മലയാളികള്‍ കൂടുന്നിടങ്ങളിലെല്ലാം ഓണാഘോഷങ്ങളാണ് അല്ലെങ്കില്‍ ഓണത്തിന്റെ ഉത്സവ ലഹരിയിലാണെന്നു തന്നെ പറയാം. മോനാഗന്‍ മലയാളി കൂട്ടായ്മയും ഓണാഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍. ടുളിബാക്ക് ക്ലോണ്‍ടിബ്രെട്ടിലെ സെന്റ് മേരീസ് ചാപ്പല്‍ ഹാളിലാണ് ആഘോഷം നടക്കുന്നത്. വിപുലവും വിത്യസ്തങ്ങളുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Read More

ആയിരങ്ങൾക്ക് അഭിഷേകം പകർന്ന് നൽകി “ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022” ന് സമാപനമായി

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷൻ 2022 നടത്തപ്പെട്ടു . ഓഗസ്റ്റ് 25 മുതൽ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്‍വെന്‍ഷൻ നടന്നത് .ഓഗസ്റ്റ് 25 ന് ലിമെറിക്ക് ബിഷപ്പ് മാർ .Brendan Leahy കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിച്ചത് . രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടന്ന കണ്‍വെന്‍ഷനിൽ കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിയും ഉണ്ടായിരുന്നു . കൺവെൻഷന്റെ വിജയത്തിനായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സീറോ മലബാർ ലിമെറിക്ക് ചാപ്ലയിൻ ഫാ .റോബിൻ തോമസ് അറിയിച്ചു . വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി .ആർ…

Read More

വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റിന്റെ വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം

വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റിനായുള്ള വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം. രാജ്യത്ത് ജോലി ഉണ്ടായിട്ടും താഴ്ന്ന വരുമാനമുള്ളവരെ സഹായിക്കാനാണ് വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ പൊതുമേഖലയിലെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ശമ്പള വര്‍ദ്ധനവിനൊപ്പം വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റിനായുള്ള വരുമാന പരിധിയും ഉയര്‍ത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സാമൂഹ്യ സുരക്ഷാ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇല്ലാത്ത പക്ഷം നിരവധി അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കാതെ പോവുമെന്നും ഇവര്‍ പറയുന്നത്. പൊതുമേഖലയിലെ ശമ്പളവര്‍ദ്ധനവ് ഉണ്ടായാല്‍ വരുന്ന ബഡ്ജറ്റില്‍ തന്നെ വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാവുമെന്നാണ് കരുതുന്നത്.

Read More

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

അയര്‍ലണ്ട് മലയാളികളെ ദു:ഖത്തിലാഴ്ത്തി 16 വയസ്സുകാരായ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ലണ്ടന്‍ ടെറിയിലാണ് സംഭവം. സ്ട്രാത്ത് ഫോയിലെ ഇനാഫ് തടാകത്തിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. എരുമേലിക്ക് സമീപം കുറുവാമൂഴി സ്വദേശികളായ അജു – വിജി ദമ്പദികളുടെ മകന്‍ ജോപ്പു (16), കണ്ണൂര്‍ പയ്യാവൂര്‍ മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകന്‍ റുവാന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ആറുപേരടങ്ങിയ ഒരു സംഘമാണ് ഇവിടെ എത്തിയത്. ഇവിടെ നീന്തുമ്പോളാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍്. സംഭവം പുറത്തറിഞ്ഞ ഉടന്‍ ആംബുലന്‍സ് , റിപ്പിഡ് റെസ്‌പോണ്‍സ് ടീം, എമര്‍ജന്‍സി ക്രൂ, ഹസാര്‍ഡസ് ഏരിയ റെസ്‌പോണ്‍സ് ടീം എന്നിവര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തിയിരുന്നു. എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഒരാളെ ഏറെ നേരത്തെ തെരച്ചിലിനു ശേഷം ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ടെത്താനായതെന്നും മറ്റൊരാള്‍ സാരമല്ലാത്ത…

Read More

രാജ്യത്ത് ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍

അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പതിനായിരത്തിന് മുകളില്‍ ആളുകളാണ് ഇക്കഴിഞ്ഞ മാസം എമര്‍ജന്‍സി അക്കമഡേഷനുകള്‍ സ്വീകരിച്ചത്. വാടക വീടുകള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എമര്‍ജന്‍സി അക്കമഡേഷനുകള്‍ തേടിയവരില്‍ 5140 മുതിര്‍ന്നവും 3137 കുട്ടികളും ഉണ്ട്. 2019 ഒക്ടോബറിലാണ് ഇതിനു മുമ്പ് ഇത്രയധികം ഭവനരഹിതരുണ്ടായത്. വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് പലരും അവസാനിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം. നിരവധിയാളുകള്‍ക്കാണ് വിവിധയിടങ്ങളില്‍ വാടക വീടൊഴിയുന്നതിന് നോട്ടീസുകള്‍ ലഭിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ ഈ കണക്കുകള്‍ വര്‍ദ്ധിക്കുമോ എന്നും ആശങ്കയുണ്ട്.

Read More

പ്രത്യക്ഷമല്ലാത്ത വൈകല്ല്യങ്ങളുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സുഗമ യാത്രയൊരുക്കാന്‍ പുതിയ പദ്ധതി

ശാരീരികമായി വൈകല്ല്യങ്ങളുള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ മറ്റു യാത്രക്കാര്‍ ഒരു പരിഗണന നല്‍കാറുണ്ട്. അത് അവരുടെ അവകാശമാണ് താനും. തിരക്കുള്ള ബസില്‍ സീറ്റുകള്‍ അവര്‍ക്ക് നല്‍കുക , അവരെ കയറാനും ഇറങ്ങാനും സഹായിക്കുക എന്നിവയാണ് ഇവയില്‍ ചിലത്. എന്നാല്‍ പുറത്തു കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള വൈകല്യങ്ങളുള്ളവര്‍ക്ക് പലപ്പോഴും ഈ ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നില്ല. തങ്ങളുടെ വൈകല്ല്യവും ബുദ്ധിമുട്ടും മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതും അല്ലെങ്കില്‍ അത് മറ്റുള്ളവരോട് പറയുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരമായിരിക്കുകയാണ്. പൊതുഗാതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് അധികൃതര്‍ ഒരു ബാഡ്ജ് നല്‍കും. Please Offer me a seat ‘ എന്നായിരിക്കും ഇതില്‍ എഴുതിയിരിക്കുക. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ മനസ്സിലാക്കാനും യാത്ര സുഗമമാക്കാനും ഇത് ഉപകരിക്കുമെന്നാണ് ഇവരുടെയും അധികൃതരുടേയും വിശ്വാസം. Trasport for Ireland ആണ് ഈ ബാഡ്ജ് നല്‍കുന്നത്.

Read More