ശമ്പളവുമായി ബന്ധപ്പെട്ട ആനുകൂല്യം സാമൂഹിക ക്ഷേമ സംവിധാനത്തിന്റെ അടിസ്ഥാന പരിഷ്കരണത്തെ പ്രതിനിധീകരിക്കുന്നു ജോലി ഉണ്ടായിരുന്ന ആളുകൾക്ക് അവരുടെ തൊഴിൽ നഷ്‌ടപ്പെടുകയാണെങ്കിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. ഈ വർദ്ധനവ് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ സംവിധാനത്തിന് കീഴിൽ, ഇനിപ്പറയുന്ന രീതിയിൽ മൂന്ന് പേയ്‌മെന്റ് നിരക്കുകൾ ഉണ്ടാകും: 1. കുറഞ്ഞത് അഞ്ച് വർഷത്തെ PRSI സംഭാവനകൾ നൽകിയിട്ടുള്ള ആളുകൾക്ക് പരമാവധി €450 അല്ലെങ്കിൽ നിങ്ങളുടെ മുൻ വരുമാനത്തിന്റെ 60 ശതമാനം ഉയർന്ന നിരക്ക്. ആദ്യ മൂന്ന് മാസത്തേക്ക് 450 യൂറോ നിരക്ക് നൽകും. 2. പരമാവധി €375, അല്ലെങ്കിൽ നിങ്ങളുടെ മുൻ വരുമാനത്തിന്റെ 55 ശതമാനം രണ്ടാം നിരക്ക്. ഇത് തുടർന്നുള്ള മൂന്ന് മാസത്തേക്ക് നൽകും. 3. പരമാവധി €300-ന്റെ മൂന്നാമത്തെ നിരക്ക്, അല്ലെങ്കിൽ അവസാന മൂന്ന് മാസത്തെ നിങ്ങളുടെ മുൻ വരുമാനത്തിന്റെ 50 ശതമാനം. അതായത്,…
Read MoreAuthor: Reena
ക്രിസ്മസ് ന്യൂ ഇയർ നെ വരവേറ്റ് Dungarvan Malayali Association (DMA)
Dungarvan Malayali Association (DMA)ന്റെ അതിമനോഹരമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 2023 ഡിസംബർ 28 നു Dungarvan Fusion centre ൽ വച്ച് നടത്തപ്പെട്ടു. ഇതോടൊപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും വർണ്ണാഭമായി ആഘോഷിച്ചു. വ്യാഴാഴ്ച 2 മണിമുതൽ Dungarvan Fusion Centre ൽ എത്തുന്നവരെ സ്വാഗതം ചെയ്ത് ക്രിസ്മസ് പാപ്പയും ക്രിസ്മസ് ട്രീ ഉം മാതാപിതാക്കമാരും ആട്ടിടയന്മാരും ഉണ്ണിയേശുനെ കാണാൻ എത്തിയ രാജാക്കന്മാരുംമൊക്കെ നിറഞ്ഞു പുൽകൂട് എല്ലാവരുടെയും മനസ് നിറച്ച കാഴ്ച ആയിരുന്നു. ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് സാന്റാ കേക്ക് കട്ട് ചെയ്യുകയും തുടർന്ന് അതിമനോഹരമായ കരോളും കുട്ടികളുടെ ഗെയിമുകളും നടത്തപ്പെട്ടു.സംഗീതസാന്ദ്രമായ ഒരു സന്ധ്യ സമ്മാനിച്ചുകൊണ്ട് Angel Beats Waterford ന്റെ ഗാനമേളക്കൊപ്പം കുട്ടികളും മുതിർന്നവരും ചുവട് വെയ്ക്കാനും ആരഭിച്ചതോടുകൂടി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വൻ വിജയമായി മാറി. Dungarvan Malayali Association…
Read Moreകിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് നവവത്സര ആഘോഷം
“സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വർണങ്ങൾ മാനത്ത് വിരിയുന്ന ഈ ക്രിസ്മസ് വേളയിൽ എല്ലാവർക്കും കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് നവവത്സര ആശംസകൾ. തികച്ചും വിത്യസ്തമായി ആയിരുന്നു കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് കാരൾ. ഐറിഷ് ക്യാൻസർ സൊസൈറ്റിക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണാർത്ഥം കിൽകോക്ക് സ്ക്വയറിൽ ആയിരുന്നു ക്രിസ്മസ് കാരൾ. മനോഹരമായ ഇംഗ്ലീഷ്, മലയാളം കാരൾ ഗാനങ്ങൾ ആലപിച്ചു എല്ലാവരുടെയും പ്രീതി പിടിച്ചു പറ്റി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ. കന്യാ മറിയം, ഔസേപ്പ് പിതാവ്, സാന്റാ, നൂറുകണക്കിന് ആളുകൾ, എല്ലാം കൊണ്ടും വർണാഭമായ അനുഭവത്തിന് സാക്ഷ്യം വഹിച്ചു ചരിത്രത്തിൽ ആദ്യമായി കിൽകോക്ക് സ്ക്വയർ. കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 2023 ഡിസംബർ മാസം 29 തീയതി വൈകുന്നേരം 5 മണി…
Read Moreകൊതിയൂറും ക്രിസ്തുമസ് കിറ്റുമായി റോയൽ കേറ്ററിംഗ്
ക്രിസ്തുമസ് എന്നും സന്തോഷത്തിന്റെയും ആഘോഷത്തിന്റേയും ദിനമാണ്. കൂട്ടുകാരും വീട്ടുകാരുമെല്ലാം ഒന്നിച്ചുകൂട്ടുന്ന വർഷത്തിലെ ഒരു പക്ഷേ ഏറ്റവും വലിയ ആഘോഷത്തിന്റെ ദിനം കൂടിയാണ് ക്രിസ്തുമസ്സ് ഏവർക്കും. അയർലണ്ടിലെ ഈ വർഷത്തെ ക്രിസ്തുമസ് ദിനം ആഘോഷമാക്കാൻ രുചിക്കൂട്ടുമായി എത്തുകയാണ് റോയൽ കേറ്ററിംഗ്. കൊതിയൂറും ക്രിസ്തുമസ് കിറ്റുമായി എത്തിയിരിക്കുകയാണ് റോയൽ കേറ്ററിംഗ് ഈ വർഷം. ഇതിനായുള്ള പ്രീ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സിംഗിൾ പായ്ക്ക് ആയോ ഫാമിലി പായ്ക്ക് ആയോ ഓർഡർ ചെയ്യാവുന്നതാണ്. സിംഗിൾ പായ്ക്ക്ക്കിന് 25 യൂറോയും ഫാമിലി പായ്ക്കിന് 85 യൂറോയുമാണ്. കൂടാതെ അഡിഷണൽ സൈഡ് ഡിഷുകളും പ്രത്യേകമായി ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റർ കാണാവുന്നതാണ്. ഡിസംബർ 24ആം തിയതി പ്രീ ബുക്കിങ് ക്ലോസ് ചെയ്യുമെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. ഇപ്പോൾ തന്നെ വിളിക്കാം: റോയൽ കേറ്ററിംഗ്: 0894562231, 0892570852 Collection Time:…
Read Moreലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാമും
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാം December 22 നു. ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാനയും കരോൾ സർവീസ് ഡിസംബർ 22 നു Adare St Nicholas Church ഇൽ വെച്ച് 22ന് വൈകുന്നേരം നാല് മണിക്ക്, കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy നേത്രതും വഹിക്കും. .
Read Moreകുട്ടികളുടെ സിറ്റിസൺഷിപ് ആപ്ലിക്കേഷനും ഇപ്പോൾ ഓൺലൈനിൽ
2023 ലാണ് അയർലൻഡ് ആദ്യമായി സിറ്റിസൺഷിപ് അപേക്ഷകൾ ഓൺലൈൻ ആക്കി തുടങ്ങിയത്. എന്നാൽ പ്രായപൂർത്തിയായവരുടെ ആപ്ലിക്കേഷനുകൾ മാത്രമാണ് ഇതുവരെ ഓൺലൈനായി സ്വീകരിച്ചിരുന്നത്. കുട്ടികൾകളുടെ അപേക്ഷകൾ ഓൺലൈനിലേയ്ക്ക് മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ മുതലാണ് (04 ഡിസംബർ) ഇത് നിലവിൽ വന്നത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായി, കുട്ടികളുടെ പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി ചെയ്യാം. ഓൺലൈൻ അപേക്ഷകൾ ഉപഭോക്താക്കൾക്ക് പ്രക്രിയ എളുപ്പമാക്കുന്നു, അവർക്ക് പ്രസക്തമായ ഫോമുകൾ എളുപ്പത്തിൽ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യാനും അവരെ അനുവദിക്കുന്നു. ഫോമുകൾ തടസ്സമില്ലാത്ത അപേക്ഷാ പ്രക്രിയ നൽകുകയും ഒരു ആപ്ലിക്കേഷന് ആവശ്യമായ കാര്യങ്ങളിലൂടെ അപേക്ഷകരെ നയിക്കാൻ സഹായിക്കുകയും ചെയ്യും. മൈനർ അപേക്ഷകൾക്കായുള്ള ഒരു ഓൺലൈൻ ഫോമിന്റെ വികസനം (ഫോം 11) ഇപ്പോൾ പൂർത്തിയായി, താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. https://inisonline.jahs.ie/user/login അപേക്ഷാ ഫോമുകൾ…
Read More2024 ജനുവരി മുതൽ ടോൾ ചാർജ്ജ് വർദ്ധനവ്
അയർലണ്ടിൽ 2024 പുതുവത്സര ദിനത്തിൽ M50, നാഷണൽ റോഡുകൾ, ഡബ്ലിൻ ടണൽ എന്നിവിടങ്ങളിൽ ടോൾ ചാർജ് വർധിപ്പിക്കുന്നു. ജനുവരി ഒന്നിന് എം 50, എട്ട് നാഷണൽ റോഡുകൾ, ഡബ്ലിൻ ടണൽ എന്നിവയിലെ ടോളുകൾ ചില സന്ദർഭങ്ങളിൽ 20 ശതമാനം വരെ വർദ്ധിക്കും. M50-ൽ, നിങ്ങളുടെ വാഹന തരം, നിങ്ങൾ ടാഗ്, വീഡിയോ അക്കൗണ്ട് എന്നിവ ഉപയോഗിക്കുന്നുണ്ടോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാത്തതാണോ എന്നതിനെ ആശ്രയിച്ച്, ടോൾ നിരക്കുകൾ 40c വരെ വർദ്ധിക്കുന്നു. ദേശീയ റോഡുകളിൽ, നിങ്ങളുടെ വാഹനത്തിന്റെ തരം അനുസരിച്ച് വിലകൾ 50c വരെ വർദ്ധിക്കും. തിരക്കുള്ള സമയങ്ങളിൽ ഡബ്ലിൻ പോർട്ട് ടണലിൽ ടോൾ നിരക്കുകൾ 2 യൂറോ വരെ വർദ്ധിക്കുന്നു – അതായത് 20 ശതമാനം വർധന. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (ടിഐഐ) ആണ് ടോൾ വർധന ഇന്ന് പ്രഖ്യാപിച്ചത്. വിശദമായി പറഞ്ഞാൽ, M50-ൽ യാത്ര ചെയ്യുന്ന…
Read Moreകോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ ‘മുഴൂർ സംഗമം’ വർണാഭമായി .
ഡബ്ലിൻ : അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ മൂഴൂർ നിവാസികളുടെ പ്രഥമ കൂട്ടായ്മ കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ വച്ച് നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച കൂട്ടായ്മ സൗഹൃദത്തിന്റെയും,ഒരുമയുടെയും നേർക്കാഴ്ചയായിരുന്നു .പതിനഞ്ചോളം കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ എല്ലാവരും ജന്മനാടിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചത് ഏറെ ഗൃഹാതുരത്വം സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു. കൂടാതെ കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികൾ കൂട്ടായ്മയുടെ മാറ്റ് കൂട്ടി. തുടർന്നുള്ള വർഷങ്ങളിലും കൂട്ടായ്മകൾ നടത്താൻ തീരുമാനിക്കുകയും ,അടുത്ത വർഷം സ്ലൈഗോയിൽ വച്ച് നടത്താൻ നിശ്ചയിക്കുകയും ചെയ്തുകൊണ്ട് 4 മണിയോടെ ‘മൂഴൂർ സംഗമം’ സമാപിച്ചു. വാർത്ത : ജോബി മാനുവൽ .
Read MoreAccommodation Available in Citywest
Hi Single/double room available for rent in citywest, from December first week, 3km from Tallaght hospital.200 meter from bus stop,900 meter from Luas station.Bus stop in 2 minutes . Dunes stores and Lidl nearby. Please contact 0894833554 ( WhatsApp ) .
Read Moreഅയർലണ്ടിലെ മലയാളി നേഴ്സ് സുമനസുകളുടെ സഹായം തേടുന്നു
അയർലണ്ടിലെ കെറിയിൽ കഴിഞ്ഞ 2 വർഷമായി താമസിക്കുന്ന ജെസ്സി ജോയ് എന്ന മലയാളി നേഴ്സ് സുമനസുകളുടെ ധനസഹായം തേടുന്നു. ജെസ്സിക്ക് അടുത്തിടെ സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജെസ്സി ഇപ്പോൾ പാലിയേറ്റീവ് കെയറിൽ ശുസ്രൂഷയിലുമാണ്. അടുത്ത കാലം വരെ, ഔവർ ലേഡി ഓഫ് ഫാത്തിമ ഹോമിൽ ജോലി ചെയ്തിരുന്ന ജെസ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ തന്റെ പുതിയ ജോലി ആരംഭിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ അതേ ആശുപത്രിയിൽ പാലിയേറ്റീവ് കെയറിലാണ് എല്ലാവരുടെയും പ്രിയങ്കരിയായ ജെസ്സി ജോയ്. സകുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജെസ്സി അയർലണ്ടിൽ താമസമാക്കിയിട്ട്. ജെസ്സി വിവാഹിതയാണ്. പാർട്ട് ടൈം ജോലിക്കാരനായ ഭർത്താവ് പോൾ ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കൂടാതെ 7 വയസ്സുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുമുണ്ട് ഇവർക്ക്. ജെസ്സി ഗുരുതരാവസ്ഥയിലാണ്. ഈ ഘട്ടത്തിൽ നിങ്ങളാൽ നൽകാൻ കഴിയുന്ന എല്ലാ സഹായവും ഈ…
Read More