MIND സംഘടിപ്പിക്കുന്ന, മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ താരസുന്ദരി ഹണിറോസ് അയർലണ്ട് മലയാളികളെ കാണുവാൻ അതിഥിയായി എത്തുന്നു. ജൂൺ 3ന് ALSAA SPORTS CENTRE, DUBLIN (OPPOSITE DUBLIN AIRPORT) ലാണ് മെഗാമേള നടക്കുക. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സംഘടക മികവുകൊണ്ടും, ചാരിറ്റി പ്രവത്തനങ്ങൾകൊണ്ടും ഐറിഷ്മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ മൈൻഡ് ഇത്തവണയും ചിൽഡ്രൻസ് ഹെൽത് ഫൌണ്ടേഷൻ ഓഫ് അയര്ലണ്ടിനുവേണ്ടിയാണ് (CHF) മെഗാമേള സംഘടിപ്പിക്കുന്നത്. രണ്ടായിരത്തിലധികം കാർപാർക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്നിന്നു പാർക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വർണ നാണയങ്ങളാണ്. രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയിൽ ആദ്യം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള indoor activitiesഉം കായിക മത്സരങ്ങളുമാണ്. പതിനൊന്നരയോടുകൂടി ആരംഭിക്കുന്ന കലാപരിപാടികളിൽ അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മലയാളി അസോസിയേഷനുകൾ, ഡാൻസ് സ്കൂളുകൾ, നാല് പ്രമുഖ മ്യൂസിക് ബാൻഡുകൾ Live DJ…
Read MoreAuthor: Reena
അല്‍പ്പം ആശ്വാസം : പെട്രോള്‍ , ഡീസല്‍ വിലകള്‍ കുറഞ്ഞു
അയര്‍ലണ്ടില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ അല്‍പ്പം ആശ്വാസം. ഏപ്രീല്‍ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ വില ഒരു ശതമാനമാണ് കുറഞ്ഞത്. അയര്‍ലണ്ടിലെ ശരാശരി വില 1.57 യൂറോയാണ്. ഡീസലിന് 2.6 ശതമാനം വില കുറഞ്ഞിട്ടുണ്ട്. 1.47 യൂറോയാണ് ശരാശരി വില. വിലക്കുറവിന്റെ ആശ്വാസം ഈ മാസം മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളു. നിലവിലെ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഒഴിവാക്കിയ നികുതി ജൂണ്ട ഒന്നു മുതല്‍ പുനസ്ഥാപിക്കപ്പെടും ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ച് സെന്റും ആറ് സെന്റും വില വര്‍ദ്ധിക്കും.
Read Moreസ്വകാര്യതാ ലംഘനം : യൂറോപ്പില്‍ മെറ്റയെ കാത്തിരിക്കുന്നത് യമണ്ടന്‍ പിഴ
സോഷ്യല്‍ മീഡിയ രംഗത്തെ അതികായരായ മെറ്റയ്ക്ക് മൂക്കുകയറിടാനുറച്ച് യൂറോപ്പ്. എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി സ്വകാര്യതാ ലംഘനം നടത്തിയതായാണ് കണ്ടെത്തല്‍. മെറ്റയില്‍ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ പിഴയീടാക്കാനുള്ള അവസാന ഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്. യൂറോപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യുഎസ് സേര്‍വറിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. യുറോപ്പ് – യുഎസ് ഡേറ്റാ ട്രാന്‍സ്ഫര്‍ 2020 ല്‍ തന്നെ യൂറോപ്പിലെ ഉന്നത കോടതി തടഞ്ഞിരുന്നു. ഇത് മറികടന്ന് ഡേറ്റാ ട്രാന്‍സ്ഫര്‍ നടത്തിയെന്നാണ് പരാതി. കഴിഞ്ഞയിടെ ആമസോണിന് യൂറോപ്പ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ 746 മില്ല്യണായിരുന്നു പിഴ ചുമത്തിയത്. ഇതിലും വലിയ പിഴയാണ് മെറ്റയെ കാത്തിരിക്കുന്നതെന്നാണ് വിവരം.
Read MoreRoom to rent in Greystones
Hi, A room to rent in Eden Gate near Greystones, Co. Wicklow. One double bedroom with separate full bathroom available for rent. Looking for working ladies/couple. Room will be available for viewing and renting from June 1st week. Please contact for more details on: 0894023582. Thank you, Lisa Abraham .
Read Moreട്രാവല്‍ അഡാപ്‌റ്റേഴ്‌സ് : മുന്നറിയിപ്പുമായി സിസിപിസി
സമ്മറിലേയ്ക്കും യാത്രകളിലേയ്‌ലും കടക്കുമ്പോള്‍ ആളുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കോപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) . ട്രാവല്‍ അഡാപ്‌റ്റേഴ്‌സുകള്‍ സമബന്ധിച്ചാണ് മുന്നറിയിപ്പ്. ഇതുവരെ 7600 ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് തിരിച്ചുവിളിക്കുകയും 6200 എണ്ണത്തിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീശന്‍ പറഞ്ഞു. Harvey Norman branded G&BL Universal Multitravel Adapter, Homesale Universal USB Travel Adaptor എന്നിവയ്‌ക്കെതിരെയാണ് പതിവ പരിശോധനയുടെ ഭാഗമായി നടപടി എടുത്തിരിക്കുന്നത്. തീയുണ്ടാകുക, ഷോക്കടിക്കുക എന്നീ അപകടങ്ങള്‍ ട്രാവല്‍ അഡാപ്‌റ്റേഴ്‌സില്‍ നിന്നുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ പറയുന്നു. ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തി സൂക്ഷിക്കണമെന്നും ഇവയുടെ നിര്‍മ്മാണം തന്നെ ഗ്രസ്വകാല ഉപയോഗം ലക്ഷ്യം വച്ചുള്ളതാണെന്നും ഏറെ നേരം ഉപയോഗിക്കുന്നത് അപകടകരമാണെനന്നും CCPC പറയുന്നു.
Read Moreഅയര്‍ലണ്ടിലെ ഭക്ഷണരീതി സാവധാനമുള്ള ദുരന്തമാണെന്ന് പഠന റിപ്പോര്‍ട്ട്
അയര്‍ലണ്ടിലെ നിലവിലെ ഭക്ഷണരീതിയുടെ ദോഷങ്ങളും ഒപ്പം മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോര്‍ട്ട് CLIMATE & HEALTH ALLIANCE എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സ്ലോ മോഷന്‍ ഡിസാസ്റ്റര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ ഭക്ഷണ രീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ജങ്ക് ഫുഡിന്റേയും പ്രോസസ്ഡ് ഫുഡിന്റേയും അതിപ്രസരമാണ് നിലവിലെ പ്രശ്‌നമെന്നം ഭക്ഷണ ക്രമത്തില്‍ ഇവ ആധിപത്യം നേടിയിരിക്കുകയാണെന്നും ഭാവിയിലെ ആളുകളെ തടിയന്‍മാരാക്കുകയും ഒപ്പം വലിയ രോഗങ്ങളിലേയ്ക്ക് ഇവ തള്ളി വിടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ഭക്ഷണരീതി ലോകത്തിന്റെ വിശപ്പകറ്റുന്നുണ്ടെങ്കിലും വിലയ രോഗങ്ങളിലേയ്ക്ക് തള്ളിവിടാനുതകുന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ഭാവിയില്‍ വൈകല്ല്യങ്ങളും നേരത്തെയുള്ള മരണങ്ങളും വരെയുണ്ടാകാമെന്നും ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡും ഉപേക്ഷിച്ച് പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും അടങ്ങുന്ന ഭക്ഷണ രീതിയിലേയ്ക്ക് തിരികെ പോണമെന്നും സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇക്കാര്യം ഗൗരവമായെടുത്ത് ഇതിനായി മന്ത്രിസഭാ ഉപസമിതി…
Read Moreവ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടുന്നു
രാജ്യത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്‌കീം രണ്ട് മാസം കൂടി നീട്ടും. Temporary business energy support sceheme (TBESS) എന്ന പദ്ധതിയാണ് ജൂലൈ 31 വരെ നീട്ടിയത്. ഈ മാസം അവസാനം വരെയായിരുന്നു പദ്ധതിയുടെ കാലയളവ്. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം വരെ വൈദ്യുതി, ഗ്യാസ് വിലകളില്‍ ഇളവ് ലഭിക്കുന്നതാണ് പദ്ധതി. കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ ആരംഭിച്ച പദ്ധതി ഏറെ ബിസിനസ് സ്ഥാപനങ്ങളെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചിരുന്നു. പദ്ധതിയിലേയ്ക്ക് അര്‍ഹരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഊര്‍ജ്ജവില മൊത്തവില കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയില്ലെന്നാണ് വിലയിരുത്തല്‍.
Read Moreലിമറെക്കില്‍ 600 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി യുഎസ് ടെക് ഭീമന്‍
ടെക് മേഖലയിലെ വമ്പന്‍മാരായ യുഎസ് കമ്പനി അനലോഗ് ഡിവൈസസ് ലിമറെക്കില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. 630 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ലിമറിക്കിലെ തങ്ങളുടെ പ്ലാന്റില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് മേഖലയിലാണ് നിക്ഷേപം നടത്തുന്നത്. ഇത്ര വലിയ നിക്ഷേപം നടത്തുന്നതിലൂടെ പ്ലാന്റില്‍ 600 പേര്‍ക്ക് അധികം തൊഴില്‍ നല്‍കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടെ ഇവിടുത്തെ ജോലിക്കാരുടെ എണ്ണം 2000 ത്തിനു മുകളിലാവും. പ്രധാനമായും ചിപ്പ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1970 മുതല്‍ ലിമറിക്കില്‍ പ്രവര്‍ത്തിക്കുന്നു. ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.
Read Moreകെയറേഴ്‌സിന് ശമ്പളത്തോട് കൂടിയ പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡാഫോണ്‍ അയര്‍ലണ്ട്.
പ്രായമായവരേയോ അല്ലെങ്കില്‍ എന്തെങ്കിലും വൈകല്ല്യങ്ങളുള്ളവരെയോ സംരക്ഷിക്കേണ്ടി വരുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് വോഡഫോണ്‍ അയര്‍ലണ്ട്്. കമ്പനി നല്‍കുന്ന സാധാരണ അവധികള്‍ കൂടാതെ പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയ അധിക അവധിയാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ പരിചരിക്കുന്ന ആള്‍ തങ്ങളുടെ കുടുംബാംഗം തന്നെയാകണമെന്നില്ലെന്നതാണ് ഈ ആനുകൂല്ല്യത്തിന്റെ മറ്റൊരു സവിശേഷത. ഇത്തരം ആളുകളെ പരിചരിക്കുന്നവര്‍ ഏറെ സംഘര്‍ഷങ്ങളനുഭവിക്കുന്നുണ്ടെന്നും വര്‍ക്ക് -ലൈഫ് ബാലന്‍സ് ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നതുമുള്ള കമ്പനിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റിമോട്ട് വര്‍ക്കിംഗോ അല്ലെങ്കില്‍ ഫ്‌ളെക്‌സിബിളായുള്ള ടൈംമിംഗോ ഇവര്‍ക്കോ തെരഞ്ഞെടുക്കാവുന്നതാണ്.
Read Moreനിങ്ങള്‍ കെയറേഴ്‌സ് അലവന്‍സിന് യോഗ്യരാണോ ? ഇതാണ് മാനദണ്ഡങ്ങള്‍
വീടുകളില്‍ പ്രായമായവരെ നോക്കുന്നതിന്റെ പേരില്‍ കാര്യമായ മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഏറെ സഹായകമായ ഒരു സഹായ പദ്ധതിയാണ് കെയറേഴ്‌സ് അലവന്‍സ്. ഏറെ പേര്‍ ഇതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോളും അപേക്ഷിക്കാത്തവരും നിരവധിയാണ്. എന്താണ് കെയറേഴ്‌സ് അലവന്‍സ് എന്ന് ആദ്യം നോക്കാം പ്രായമായവരെ നോക്കുന്ന ആളുകള്‍ക്ക് ഒരോ ആഴ്ചയും സര്‍ക്കാര്‍ നല്‍കുന്ന പേയ്‌മെന്റാണ് ഇത്. 66 വയസ്സിന് മുകളിലുള്ള ഒരാളെയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ 274 യൂറോ ആഴ്ചയില്‍ ലഭിക്കും രണ്ട് പേരെയാണ് നോക്കുന്നതെങ്കില്‍ 411 യൂറോയും ലഭിക്കും. ഇനി നിങ്ങള്‍ സംരക്ഷിക്കുന്നത് 55 വയസ്സിനും 66 വയസ്സിനും ഇടയിലുള്ള ആളണെങ്കില്‍ ഒരാഴ്ച 236 യൂറോയും രണ്ട് പേരാണെങ്കില്‍ 354 യൂറോയും ലഭിക്കും. ഇവരെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുണ്ടെങ്കില്‍ ലഭിക്കുന്ന തുക വര്‍ദ്ധിക്കും. നിങ്ങള്‍ അപേക്ഷ നല്‍കുമ്പോള്‍ നിങ്ങളുടെ വരുമാനവും കൂടി പരിഗണിച്ചായിരിക്കും അലവന്‍സ് അനുവദിക്കുക കെയറേഴ്‌സ് അലവന്‍സ് ലഭിക്കുന്നതിനുള്ള…
Read More