പെന്‍ഷന്‍കാര്‍ക്ക് ബഡ്ജറ്റില്‍ ആശ്വാസപ്രഖ്യാപനം ഉണ്ടായേക്കും

അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന 2024 ലേയ്ക്കുള്ള ബഡ്ജറ്റില്‍ എന്തൊക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ഏറെ അഭ്യൂഹങ്ങള്‍ ബഡ്ജറ്റ് സംബന്ധിച്ച് ഉയരുന്നുണ്ട് താനും. ഇപ്പോള്‍ നല്‍കി വരുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചന ഇതിനകം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കി കഴിഞ്ഞു. 20 യൂറോ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പറയുമ്പോഴും വര്‍ദ്ധനവ് 12 നും 20 നും ഇടയില്‍ ആയിരിക്കുമെന്നും സംസാരമുണ്ട്. എന്തായാലും ആഴ്ചയില്‍ 12 യൂറോയില്‍ കുറയാതെയുള്ള ഒരു വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇപ്പോള്‍ ആഴ്ചയില്‍ 265 യൂറോയാണ് പെന്‍ഷന്‍ ആയി ലഭിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഇത് 300 ആക്കി മാറ്റാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും സംസാരമുണ്ട്. 60 വയസ്സിന് മുകളിലുള്ള ഒരു മില്ല്യണിലധികം ആളുകള്‍ നിലവില്‍ അയര്‍ലണ്ടിലുണ്ട്. ഒക്ടോബര്‍ 10 നാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്.

Read More

ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ ഒഴിവുകള്‍

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ കീഴില്‍ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. Assistant ITS Officer , Animal Warden എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Assistant ITS officer തസ്തികയിലേയ്ക്ക് ഈ മാസം 29 വരെ അപേക്ഷിക്കാം Animal Warden തസ്തികയിലേയ്ക്ക് ഒക്ടോബര്‍ 2 വരെ അപേക്ഷിക്കാം. Animal Warden തസ്തികയിലേയ്ക്ക് 1,229.96 യൂറോമുതല്‍ 1,312.38 വരെയാണ് രണ്ടാഴ്ചത്തെ ശമ്പളം. 39 മണിക്കൂറായിരിക്കും ആഴ്ചയിലെ ജോലി സമയം. ആഴ്ചാവസാനങ്ങളും പൊതു അവധികളും ഇതില്‍ ഉള്‍പ്പെടും. രാവിലെ ഒമ്പതിനും വൈകിട്ട് എട്ടിനും ഇടയിലുള്ള സമയത്തായിരിക്കും ഷിഫ്റ്റ്. Assistant ITS Officer തസ്തികയിലേയ്ക്ക് 42,978 യൂറോ മുതല്‍ 67,237 യൂറോ വരെയാണ് പ്രതിവര്‍ഷ ശമ്പളം. ആഴ്ചയില്‍ 35 മണിക്കൂറായിരിക്കും ജോലി സമയം. . ഈ ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.dublincity.ie/Home/Job?fbclid=IwAR1wncstFuJQrUGkWRt9TAkAP_G8FFc35Kmr51WlG093GafnIbEWjGjkriA

Read More

സ്പാര്‍ട്ടന്‍ റയ്സില്‍ ഇത്തവണ മലയാളി സാന്നിധ്യവും..

ഓസ്ട്രിയ :- കാപ്രണില്‍ വച്ചു നടന്ന 2023 സ്പാര്‍ട്ടന്‍ വേള്‍ഡ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ജോണ്‍സന്‍ ചാള്‍സും, ലിജോയ് ദിവാകരനുമാണ്, സ്പാര്‍ട്ടന്‍ സ്പ്രിന്റ്, സൂപ്പര്‍ ഇനങ്ങളില്‍ പങ്കെടുത്തു കരുത്തു തെളിയിച്ചത്. 8.5 km വിത്ത് 20 ഓബ്സ്റ്റേക്കിള്‍സ് സ്പ്രിന്റ്, 14.5 km വിത്ത് 25 ഓബ്സ്റ്റേക്കിള്‍സ് സൂപ്പര്‍ ഉള്‍പ്പടെ 23 km ഓട്ടവും 45 ഓബ്സ്റ്റേക്കിള്‍ സുമാണ് രണ്ടു ദിവസം ആയി നടന്ന മത്സരത്തില്‍ ഇരുവരും ഫിനിഷ് ചെയ്തു മെഡല്‍ നേടിയത്. ലോകത്ത് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ മുപ്പതോളം രാജ്യങ്ങളില്‍ വച്ചു സംഘടിപ്പിക്കുന്ന ഈ റെയ്‌സ് കഠിനമാകുന്നത്, അറ്റ്‌ലസ് സ്റ്റോണ്‍ ക്യാരി, സാന്‍ഡ് ബാഗ്, റോപ് ക്ലയിംബിങ്, മങ്കി ബാര്‍, ട്വിസ്റ്റര്‍, ഹെര്‍ക്യൂലീസ് ക്യാരി തുടങ്ങിയ ഒബ്സ്റ്റക്കിള്‍സ് ആണ്. ഇത് പരാജയപ്പെട്ടാല്‍ ഒരു കിലോമീറ്റര്‍ ലൂപ് റണ്ണിംഗ്, 30 ബര്‍പീസ്, 50 kg ചെയിന്‍…

Read More

എന്താണീ PMAV കോഴ്സ് ?

Prevention and Management of Aggression and Violence (PMAV) അയർലണ്ടിൽ ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുപരിചിതമായ ഒരു കോഴ്സ് ആണ് PMAV (Prevention and Management of Aggression and Violence). ജോലി സ്ഥലങ്ങളിൽ ഉണ്ടാവുന്ന ആക്രമണങ്ങളിൽ നിന്ന് സ്വയരക്ഷ നേടുക, ആക്രമണങ്ങളെ തടയുക തുടങ്ങിയവയാണ് ഈ കോഴ്സിന്റെ പ്രധാന ഉള്ളടക്കം. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന കെയറർമാരും നഴ്സുമാരും അടങ്ങുന്ന നിരവധി ആളുകൾക്ക് പ്രയോജനകരമായ കോഴ്സാണ് PMAV. ഇന്റെലെക്ച്വൽ ഡിസബിലിറ്റി ഹെൽത്ത് സെന്ററുകൾ അടക്കമുള്ള ഹെൽത്ത് ഫെസിലിറ്റികളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ കോഴ്സ് ആവശ്യമായി വരുക. അതുപോലെ തന്നെ ഏജൻസി സ്റ്റാഫായി ജോലി ചെയ്യുന്ന നഴ്‌സുമാർക്കും കെയറർമാർക്കും ഈ കോഴ്‌സോ ഇതിന് തുല്യമായ കോഴ്സുകളോ ഉണ്ടായിരിക്കണമെന്നുള്ളത് ഒരു നിബന്ധന കൂടിയുമാണ്. PMAV കോഴ്‌സിന്റെ ലക്‌ഷ്യം പ്രിവൻഷൻ ആൻഡ് മാനേജ്‌മെന്റ് ഓഫ് അഗ്രഷൻ ആൻഡ്…

Read More

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി TSK Champions LEAGUE 2023 SEASON -2 സെപ്റ്റംബര്‍ 16ന്

അയര്‍ലണ്ടില്‍ ഇത്തവണ നടന്ന പ്രമുഖ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ജേതാക്കളായ പ്രമുഖ പത്ത് ചാംമ്പ്യന്‍ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍ CORKAGH പാര്‍ക്കിലെ പുല്‍മൈതാനത്തില്‍ തീ പാറുമെന്നതില്‍ സംശയമില്ല. ഡബ്ലിനില്‍ നിന്നും LCC, AMC , KCC, DUBS ORGINAL , IRISH KINGS , GULLY CRICKET, TELUGU WARRIORS എന്നിവയ്ക്ക് പുറമേ WATERFORD TIGERS ഉം CAVAN നില്‍ നിന്നും BUDDIEZ കാവനും ആതിഥേയ ടീമായ TALLAGHT SUPER KINGS ഉം ചാംമ്പ്യന്‍മാരിലെ ചാംമ്പ്യനെ തെരഞ്ഞെടുക്കാന്‍ കൊമ്പ് കോര്‍ക്കുന്നു. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും TALLAGHT SUPER KINGS ന്റെ ഒഫീഷ്യല്‍ INSTAGRAM, FACEBOOK പേജുകളിലൂടെ തത്സമയം കാണാവുന്നതാണ്. കൂടാതെ STUMPS ആപ്പിലൂടെ LIVE SCORE UPDATES ഉം കാണാം.

Read More

വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് പ്രീപേ പവര്‍

അയര്‍ലണ്ടില്‍ വൈദ്യുതിക്കും ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ പ്രീപേ അയര്‍ലണ്ട്. നവംബര്‍ ഒന്നുമുതലാണ് വിലക്കുറവ് നിലവില്‍ വരുന്നത്. വൈദ്യുതിക്ക് 12.8 ശതമാനവും ഗ്യാസിന് 13.5 ശതമാനവുമാണ് വില കുറയ്ക്കുക. വിലക്കുറവ് നിലവില്‍ വരുന്നതോടെ വൈദ്യുതിക്കും ഗ്യാസിനുമായി ഒരു ഉപഭോക്താവിന് പ്രതിവര്‍ഷം ശരാശരി 435 യൂറോ ലാഭം ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. 1,80,000 ഗാര്‍ഹിക ഉപഭോക്താക്കളാണ് അയര്‍ലണ്ടില്‍ പ്രീ പേ പവറിന് ഉള്ളത്. ഇവര്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്ത് ഊര്‍ജ്ജവിലയില്‍ കുറവ് വരുത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് Prepay Power. ഇതിനുമുമ്പ് Energia, Electric Ireland, SSE Airtrictiy , Pinergy എന്നീ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

Read More

ചാനല്‍ ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സ്ആപ്പില്‍ പുത്തന്‍ അപ്‌ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്കും സമാനമായ ചാനല്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന സംവിധാനമാണ് വാട്സ്ആപ്പ് ചാനല്‍. 150 രാജ്യങ്ങളില്‍ നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് മെറ്റ നിലവില്‍ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്ഡേറ്റുകള്‍ അറിയാനും ചാനല്‍ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ചാനല്‍ സൗകര്യം ലഭ്യമാവുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്‌ഡേറ്റ് ടാബില്‍ ടാപ്പ് ചെയ്യുമ്പോള്‍ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ ഒരു ചാനല്‍ പിന്തുടരാന്‍ സാധിക്കും. ഇന്‍വൈറ്റ്…

Read More

യൂറോപ്പില്‍ ഇനി ഐ ഫോണുകള്‍ക്ക് യുഎസ്ബി സി പോര്‍ട്ടും

യൂറോപ്പില്‍ ഐഫോണ്‍ വില്‍ക്കണമെങ്കില്‍ യുഎസ്ബി സി പോര്‍ട്ടും വേണമെന്ന നിയമത്തെ തുടര്‍ന്ന് ഈ സൗകര്യം ഐ ഫോണിന്റെ പുതിയ മോഡലുകള്‍ക്ക് ലഭിക്കും. ലൈറ്റ്‌നിംഗ് പോര്‍ട്ട് ഒഴിവാക്കിയാണ് ഇപ്പോള്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ ഫോണ്‍ 15 മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പഴയ മേഡല്‍ യുഎസ്ബി സി പോര്‍ട്ടാണ് ഇതാനാല്‍ ഇതില്‍ 480 എംബിപിസ് വേഗത്തില്‍ മാത്രമെ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകൂ. എന്നാല്‍ 15 പ്രോ മോഡലുകളില്‍ യുഎസ്ബി 3 പോര്‍ട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ മോഡലുകളില്‍ 10 ജിബിപിഎസ് വേഗത്തില്‍ ഡേറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാണ്. എന്നാല്‍ 15 പ്രോ മോഡലില്‍ കമ്പനി നല്‍കുന്നത് യുഎസ്ബി 2 കേബിളാണ് ഉയര്‍ന്ന വേഗം ലഭിക്കണമെങ്കില്‍ യുഎസ്ബി 3 കേബിള്‍ ഉപയോഗിക്കേണ്ടി വരും .

Read More

പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ; ബാങ്ക് ഓഫ് അയര്‍ലണ്ട്

അയര്‍ലണ്ടില്‍ വ്യാപിക്കുന്ന പുതിയൊരു തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ഉപഭോക്താക്കളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടുന്ന സംഘങ്ങളാണ് സജീവമായിരിക്കുന്നത്. ഇത്തരം തട്ടിപ്പില്‍പ്പെടരുതെന്നാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നാണെന്നു പറഞ്ഞു ഉപഭോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരികയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ പറയും. ഇങ്ങനെ ലോഗിന്‍ ചെയ്ത് കഴിയുമ്പോള്‍ പുതിയ ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ലൈവ് ചാറ്റിനായി ഉപഭോക്താവിന്റെ സിസ്റ്റം ചെക്ക് ചെയ്യാനാണ് ഈ വെബ്‌സൈറ്റ് എന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ സിസ്റ്റത്തിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ആദ്യം ലോഗിന്‍ ചെയ്ത ബാങ്ക് വെബ്‌സൈറ്റ് ഉപയോഗിച്ച് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. ഇത്തരം കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ബാങ്കില്‍…

Read More

ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍

അയര്‍ലണ്ടിലെ തന്നെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഡബ്ലിന്‍ മൃഗശാലയില്‍ ഒഴിവുകള്‍. Visitor Operations Assistant എന്ന തസ്തികയിലേയ്ക്കാണ് നിയമനം. വരാനിരിക്കുന്ന വിന്ററില്‍ നടക്കുന്ന Wild Light Session എന്ന പ്രോഗ്രാമിലേയ്ക്കാണ് നിയമനം. ഡബ്ലിന്‍ മൃഗശാല നടത്തുന്ന നടത്തുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ് ഇത്. ആയിരക്കണക്കിന് ആളുകളാണ് ഈ സമയത്ത് മൃഗശാല സന്ദര്‍ശിക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെ വിന്റര്‍ സമയത്താണ് ഈ പരിപാടി നടക്കുന്നത്. കസ്റ്റമര്‍ റിലേഷനില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കാണ് അവസരം. സന്ദര്‍ശകരെ സ്വീകരിക്കുക, ടിക്കറ്റ് സ്‌കാന്‍ ചെയ്യുക, റീ ടെയ്ല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/wild-lights-visitor-operations-assistants-zoo

Read More