കോവിഡ് ഭീതി ഉയരുന്നു ; കൊച്ചുകുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി

കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മൂന്നാം ക്ലാസ് മുതലുള്ളവരാണ് മാസ്‌ക് ധരിക്കേണ്ടത്. ഒമ്പത് വയസ്സ് പ്രായമുള്ളവര്‍ മുതല്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. നിലവില്‍ 13 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നാണ് നിയമം. ഇതാണ് ഇപ്പോള്‍ ഒമ്പത് വയസ്സ് എന്നാക്കി മാറ്റിയിരിക്കുന്നത്. കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേയ്‌ക്കെങ്കിലും കുട്ടികള്‍ പൊതുവായുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കെരുതെന്നും നിര്‍ദ്ദേശമുണ്ട്. സീസണല്‍ പ്രോഗ്രാമുകള്‍, കൂര്‍ബാനകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഇവ ഒഴിവാക്കണമെന്നാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബര്‍ത്ത് ഡേ പാര്‍ട്ടികളൊക്കെ നടത്തേണ്ടിവന്നാല്‍ ഔട്ട് ഡോറായി മാത്രം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കുട്ടികളില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കോവിഡ്…

Read More

എത്യോപ്യയില്‍ നിന്നും മടങ്ങാന്‍ ഐറീഷ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

എത്യേപ്യയിലുള്ള എല്ലാ ഐറിഷ് പൗരന്‍മാരും ഉടന്‍ തന്നെ ഏത്യോപ്യ വിടണമെന്ന് അയര്‍ലണ്ട് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എത്യേപ്യയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഏകദേശം 80 ഐറിഷ് പൗരന്‍മാര്‍ എത്യോപ്യയിലുണ്ടെന്നാണ് കണക്കുകള്‍. എത്യോപ്യയില്‍ പ്രക്ഷോഭം നടത്തുന്ന ടൈഗ്രന്‍ വിമതര്‍ തലസ്ഥാന നഗരം പിടിച്ചടക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. എത്യോപ്യയിലെ അയര്‍ലണ്ട് എംബസിയിലുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നാല് പേരോട് ഈ ആഴ്ച തന്നെ രാജ്യം വിടണമെന്ന് എത്യോപ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംബാസിഡറും മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥനും എത്യോപ്യയില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എത്യോപ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ അന്താരാഷ്ട്ര തലത്തിലും യുഎന്നിലും അയര്‍ലണ്ട് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം വിടാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് എത്യോപ്യ ആവശ്യപ്പെട്ടത്.

Read More

സ്‌കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് തിങ്കളാഴ്ച മുതല്‍

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യവകുപ്പിനും ഇതു സംബനധിച്ചുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ ആഴ്ച തന്നെ നല്‍കുമെന്നും അവര്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ ഉണ്ടാകുന്ന അധ്യാപക ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുത്തതായും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഏകദേശം 680 അധ്യാപകര്‍ പകരക്കാരായി സ്‌കൂളുകളില്‍ പോകാന്‍ തയ്യാറായിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരെ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ റിട്ടയറാകുന്ന അധ്യാപകര്‍ക്ക് സ്‌കൂള്‍ വര്‍ഷത്തിന്റെ അവസാനം വരെ തുടരാന്‍ സാധിക്കുമെന്നും ഇതിന് മറ്റ് യാതൊരു നടപടിക്രമങ്ങളുടേയും ആവശ്യമില്ലെന്നും ഇവരുടെ പെന്‍ഷനെയൊ മറ്റ് ആനുകൂല്ല്യങ്ങളെയൊ ഇത് ബാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി നോര്‍മാ ഫോളി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും സ്‌കൂളുകള്‍ക്ക് നല്‍കിയതായും വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരുടേയും സഹകരണവും ജാഗ്രതയും കുട്ടികളുടെ…

Read More

മൂന്നാം ഡോസിന് ക്ഷണം കിട്ടി ; ക്ഷമാപണം നടത്തി തിരിച്ചു വിട്ടു

എച്ച് എസ് ഇയില്‍ നിന്നും തെറ്റായി സന്ദേശങ്ങള്‍ ലഭിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ടേണ്ടി വന്നത് നിരവധി പേരാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കോ മെത്തിലെ ഫെയറി ഹൗസ് വാക്‌സിനേഷന്‍ സെന്ററിലായിരുന്നു സംഭവം. അറുപത് വയസ്സിന് താഴെയുള്ള നിരവധി പേര്‍ക്കാണ് മൂന്നാം ഡോസ് വാക്‌സിന്റെ സ്ലോട്ട് അറിയിച്ച് മെസേജുകള്‍ ചെന്നത്. ഇവരെല്ലാം ഫെയറി ഹൗസ് വാക്‌സിനേഷന്‍ സെന്ററിന് മുന്നിലെത്തുകയും ഏറെ നേരം വാക്‌സിനായി ക്യൂ നില്‍ക്കുകയും ചെയ്തു. ക്യൂവില്‍ നിന്ന് തങ്ങളുടെ ഊഴമെത്തിയപ്പോഴാണ് അറിയുന്നത് മെസേജ് അബദ്ധത്തില്‍ വന്നതാണെന്നും തങ്ങള്‍ക്ക് മൂന്നാം ഡോസ് ലഭിക്കാനുള്ള യോഗ്യതയില്ലെന്നും . ഇങ്ങനെ വന്ന നിരവധിയാളുകളാണ് തിരികെ പോകേണ്ടി വന്നത്. എല്ലാവരും 60 വയസ്സിന് താഴെയുള്ളവരായിരുന്നു. എന്തായാലും എച്ച്എസ്ഇ ഈ വിഷയത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.

Read More

സമ്പര്‍ക്കമൊഴിവാക്കണം ; കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് കാര്യങ്ങള്‍

രാജ്യത്ത് കോവിഡ് ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കോവിഡ് വ്യാപനമൊഴിവാക്കാന്‍ ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. ജനങ്ങള്‍ പൊതുആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3666 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 638 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 130 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പരാമാവധി പൊതുപരിപാടികള്‍ ഒഴിവാക്കി അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന രീതിയിലേയ്ക്ക് ആളുകള്‍ എത്തണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കോവിഡ് നിയന്ത്രിക്കാന്‍ താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. * ജലദേഷമോ പനിയോ അനുഭവപ്പെടുകയോ അതിന്റെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ സ്വയം ക്വാറന്റീനില്‍ പോവുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം.…

Read More

ഐറീഷ് സിവില്‍ സര്‍വ്വീസില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം

ഐറീഷ് സിവില്‍ സര്‍വ്വീസിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലറിക്കല്‍ തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ വന്നിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവിധ ഓഫീസുകളില്‍ ക്ലറിക്കല്‍ തസ്തികകളിലാണ് ജോലി ലഭിക്കുന്നത്. ഇവിടെ നിന്നും പ്രമോഷന്‍ കിട്ടി അതാത് വകുപ്പുകളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരംകൂടിയാണിത്. അയര്‍ലണ്ടില്‍ സ്ഥിരതാമസമായ നാല് സ്റ്റാമ്പെങ്കിലുമുള്ള വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷകളും ഇന്റര്‍വ്യും കഴിഞ്ഞാണ് നിയമനം ലഭിക്കുന്നത്. വിവിധ കൗണ്ടികളിലായി രണ്ടായിരത്തോളം ഒഴിവുകളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്ലിക് അപ്പോയിന്റ്‌മെന്റ് സര്‍വ്വീസാണ് സെലക്ഷനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നത്. 67 വയസ്സുവരെ ഉയര്‍ന്ന ശമ്പളത്തോടെ നിരവധി ആനുകൂല്ല്യത്തോടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. നവംബര്‍ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. കുടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Read More

യൂറോപ്പില്‍ വാട്‌സാപ്പ്‌ പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തു

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. അയര്‍ലണ്ട് ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഈ വര്‍ഷം വാട്‌സപ്പിന് 225 മില്ല്യണ്‍ പിഴ ചുമത്തിയിരുന്നു. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനായിരുന്നു പിഴ ചുമത്തിയത്. ഇതിനെതിരെ വാട്‌സപ്പ് ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യൂറോപ്പില്‍ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇന്നു വാട്‌സപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും . എന്നാല്‍ യാതൊരുവിധ നിബന്ധനകളും എഗ്രി ചേയ്യേണ്ട കാര്യമില്ല. എന്നാല്‍ വാട്‌സപ്പിന്റെ നിലവിലെ രീതികളിലോ ഉപഭോക്താക്കളുമായുള്ള ഉടമ്പടിയിലോ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് വാട്‌സപ്പ് അറിയിച്ചിട്ടുണ്ട്. വാട്‌സപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സൂക്ഷിക്കുന്നതിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

Read More

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനെതിരെ പ്രതിഷേധവുമായി നോര്‍ത്തണ്‍ അയര്‍ലണ്ടില്‍ ആളുകള്‍ തെരുവില്‍

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു പരിപാടികളിലും നൈറ്റ് ക്ലബ്ബുകളിലും പാര്‍ട്ടികളിലും പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം . ബെല്‍ഫാസ്‌ററിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നത്. വാക്‌സിനെതിരെയും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനെതിരെയും മൂദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഇവര്‍ പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിഷേധത്തിനെത്തിയത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചിലയിടങ്ങളില്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Read More

കോവിഡ് : ആരോഗ്യവകുപ്പില്‍ 4400 പേര്‍ അവധിയില്‍

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. കോവിഡിനെ തുടര്‍ന്ന് അവധിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ റീഡിന്റെ ഏറ്റവുമൊടുവിലത്തെ കണക്കുകളനുസരിച്ച് 4400 പേരാണ് അവധിയിലുള്ളത്. ഇവര്‍ കോവിഡ് ബാധിച്ചവരോ അല്ലെങ്കില്‍ കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. ഇതിനാല്‍ തന്നെ യാതൊരുവിധത്തിലും ഒഴിവാക്കാന്‍ സാധിക്കാത്ത അവധികളാണ് ഇവ. രാജ്യത്ത് പുതുതായി 4,181 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ 668 പേര്‍ ആശുപത്രികളിലാണ്. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 125 ആയി വര്‍ദ്ധിച്ചു. രാജ്യത്ത് ഐസിയു ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാനുള്ള ശ്രമത്തിലാണെന്നും ഉടന്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.

Read More

കോവിഡ് ; ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലെന്ന് എച്ച്എസ്ഇ

രാജ്യത്ത് വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ ആരോഗ്യമേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ റീഡ് പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ നോക്കിയാല്‍ ഏറ്റവും മോശമാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്നും അദ്ദേഹം വിലയിരുത്തി. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം എന്നിവ കൂട്ടിയും ഫാര്‍മസികളെ മൂന്നാം ഡോസ് കൊടുക്കാന്‍ സജ്ജമാക്കിയും ഈ പ്രതിസന്ധി നേരിടാനാണ് എച്ച് എസ് ഇ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടെസ്റ്റിംഗിന്റെയും സ്മ്പര്‍ക്കമുള്ള ആളുകളെ കണ്ടെത്തുന്നതിന്റേയും തോത് വര്‍ദ്ധിപ്പിക്കാനും എച്ച്എസ്ഇ ആലോചിക്കുന്നുണ്ട്. കോവിഡ് രോഗബാധിതരായി ആശുപത്രികളിലില്‍ കഴിയുന്നവരില്‍ 53 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും 43 ശതമാനം ആളുകള്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരോ അല്ലെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരോ ആണ്.

Read More