യാത്രക്കാര്‍ ഒരുപാട് നേരത്തെയെത്തേണ്ടെന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ട്

ഈസ്റ്റര്‍ ദിനത്തോട് അടുക്കും തോറും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ തിരക്കും വര്‍ദ്ധിക്കുകയാണ്. ഇതേ തുടര്‍ന്ന് തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ക്ക് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. തിരക്കിനെക്കുറിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആളുകള്‍ ഫ്‌ളൈറ്റ് പുറപ്പെടുന്നതിനും വളരെ നേരത്തെ തന്നെ എയര്‍ പോര്‍ട്ടില്‍ എത്തുന്നത് പതിവാണ്. ഇതിനാല്‍ തന്നെ ഒരുപാട് നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം, ഫ്‌ളറ്റ് പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ നേരത്തെയെങ്കിലും യാത്രക്കാര്‍ എത്തണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം എന്നാല്‍ രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ഫ്‌ളൈറ്റുകള്‍ക്ക് പോകേണ്ടവര്‍ ഒരു കാരണവശാലും വെളുപ്പിനെ ആറ് മണിക്ക് മുമ്പ് എത്തരുതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. മൂന്നര മണിക്കൂര്‍ മുമ്പ് എന്നത് രാവിലെ എട്ടുമണിവരെ പുറപ്പെടുന്ന ഫ്‌ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ബാധകമാണ്. എന്നാല്‍ അത് കഴിഞ്ഞുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ വളരെ നേരത്തെയെത്തുന്നത് ഒഴിവാക്കണമെന്നും എയര്‍ പോര്‍ട്ട്…

Read More

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു

അയര്‍ലണ്ടിലെ നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്‌സ് സമരത്തിനൊരുങ്ങുന്നു. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അമിത ജോലി ഒഴിവാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം രാജ്യത്തെ 40 ശതമാനത്തിലധികം നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടേഴ്‌സും(NCHD) ഒരു ഷിഫ്റ്റില്‍ 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി. എന്നാല്‍ അധികമായി വരുന്ന മണിക്കൂറുകള്‍ക്ക് ശമ്പളം നല്‍കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് ഇത്രയധികം ജോലി ഭാരവും സമ്മര്‍ദ്ദങ്ങളും രോഗികളുടെ സുരക്ഷയെ പോലും ബാധിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്നുമാണ് ഇവരുടെ ആവശ്യം. തങ്ങളാരും സമരത്തിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിതരാകുകയാണെന്നും ഇവര്‍ പറയുന്നു.

Read More

യുക്രൈന്‍കാര്‍ക്ക് വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം

യുക്രൈന് അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി അയര്‍ലണ്ട് മുന്‍ നിരയില്‍ തന്നെയാണ്. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് മതിയായ പരിഗണന നല്‍കുന്നതിലും അയര്‍ലണ്ട് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അതിനകം തന്നെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ എണ്ണം കൂടുകയും ഇവര്‍ക്കായി വേഗത്തില്‍ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കാതെയും വരുന്നതോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് മുതിരുന്നത്.  

Read More

ഡബ്ലിന് പുറത്ത് ഇന്നുമുതല്‍ ബസ് ചാര്‍ജ്ജ് കുറയും

അയര്‍ലണ്ടില്‍ സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് തുടരുന്നതിനിടെ ആശ്വാസ വാര്‍ത്ത. ഗ്രെയ്റ്റര്‍ ഡബ്ലിന് പുറത്ത് ഇന്നുമുതല്‍ ബസ് നിരക്ക് കുറയുമെന്നതാണ് പുതിയ വാര്‍ത്ത. 20 ശതമാനം കുറവാണ് നിരക്കുകളില്‍ ഉണ്ടാവുക. ഫെബ്രുവരിയില്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. ജീവിത ചെലവ് കുറയ്ക്കുക ഒപ്പം പൊതു ഗാതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബസ് നിരക്കില്‍ സര്‍ക്കാര്‍ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലെ സിറ്റി സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അത്‌ലോണ്‍, ബാല്‍ബ്രിഗാണ്‍, ഡ്രൊഗേഡാ,ഡണ്‍ലാക്,നവാന്‍ , സില്‍ഗോ എന്നിവിടങ്ങളിലെ ടൗണ്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് കുറയുന്നതിന്റെ പ്രയോജനം ലഭിക്കും. ഡബ്ലനിലുള്‍പ്പെടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അടുത്ത മാസത്തോടെ ബസ് ചാര്‍ജ്ജ് വീണ്ടും കുറയുമെന്നാണ് കരുതുന്നത്.

Read More

Accommodation requested for a Male Nurse

Hi everyone, Myself is actively looking for an accomodation. I currently live in Tallaght for the last 6 years and work in Blackrock. I would prefer anywhere in South Dublin considering the ease of transport and I usually drive to work but if u have anywhere else in Dublin pls let me know that as well. I would be ok with a double bedroom, or even if a 2 bedroom house to take as sole tenancy in my name, as my family might be joining me in 2023. Thanks and…

Read More

അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കാന്‍ ഡബ്ലിനിലെ ക്രിസ്ത്യന്‍ പള്ളി

ഡബ്ലിനിലെ പ്രമുഖമായ ക്രിസ്ത്യന്‍ പള്ളി അഭയാര്‍ത്ഥികള്‍ക്ക് ഇടമൊരുക്കുന്നു. യുദ്ധക്കെടുതി മൂലം അയര്‍ലണ്ടില്‍ അഭയം തേടിയെത്തിയ യുക്രൈന്‍ നിവാസികള്‍ക്കാണ് ഇവിടെ അഭയമൊരുക്കുന്നത്. ഡബ്ലിനിലെ സെന്റ് തോമസ് ആന്‍ഡ് സെന്റ് ജോര്‍ജ് ചര്‍ച്ചാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. യുക്രൈനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ സംസ്‌കാരിക കേന്ദ്രവും ഒത്തു ചേരലുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമുള്ള പ്രധാന ഹബ്ബായി ഇത് മാറ്റാനാണ് ഉദ്ദേശ്യം. ഇതിനായുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. ഇവിടെയുള്ള അടുക്കളയും വിശ്രമ മുറിയും ഇതിനായി ഇനിയും നവീകരിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ പണമാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനായാുള്ള ചര്‍ച്ചകള്‍ സഭാ അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ പൂര്‍ത്തിയായി

Read More

മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 22 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍

അയര്‍ലണ്ടില്‍ മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 6.7 ശതമാനമായിരുന്നു കഴിഞ്ഞ മാസത്തിലെ പണപ്പെരുപ്പം. ഫെബ്രുവരിയില്‍ അത് 5.6 ശതമാനമായിരുന്നു. 2000 ത്തിന് ശേഷം ഇത്ര കുത്തനെയുള്ള വര്‍ദ്ധനവ് പണപ്പെരുപ്പത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജീവിത ചെലവുകല്‍ അസഹനീയമാം വിധം വര്‍ദ്ധിച്ചിരിക്കുന്നു എന്നു കൂടിയാണ് ഈ സൂചികകള്‍ നല്‍കുന്ന സന്ദേശം. അന്താരാഷ്ട്ര തലത്തിലെ ക്രൂഡോയില്‍ അടക്കമുള്ളവയുടെ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ സമസ്ത മേഖലകളിലേയും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. വരും മാസങ്ങളില്‍ ഇന്‍ഫ്‌ളേഷന്‍ എട്ടു ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്ധനം , വൈദ്യുതി, ഗ്യാസ് എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ഏറ്റവും കാരണമായത്. വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമാണെങ്കിലും ഇത് പണപ്പെരുപ്പം ഏറെ നാള്‍ നിലനില്‍ക്കാന്‍ കാരണമാകുകയെ ഉള്ളു എന്നു എന്നാണ് സെന്‍ട്രല്‍ ബാങ്ക് നല്‍കുന്ന മുന്നറിയിപ്പ്.

Read More

65 വയസ്സ് കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് നല്‍കാന്‍ ശുപാര്‍ശ

  രാജ്യത്ത് 65 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാമെന്ന് ശുപാര്‍ശ ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരക്കുന്നത് 5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒപ്പം പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കും അവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇവര്‍ ആദ്യ മൂന്നു ഡോസുകളും നിശ്ചിത കാലാവധിയ്ക്ക് മുമ്പ് തീര്‍ത്തവരായിരിക്കണം. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പെടുന്നവര്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ട് ആറ് മാസം കഴിഞ്ഞവരാകാണം ഇത് നാല് മാസമായി കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Read More

ഈസ്റ്റര്‍ തിരക്ക് കൈകൈര്യം ചെയ്യാന്‍ പദ്ധതികളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറുകയാണ്. ഈസ്റ്റര്‍ ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണവും ഒപ്പം തിരക്കും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഈസ്റ്റര്‍ തിരക്ക് മുന്നില്‍ കണ്ട് ഇത് കൈകൈര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഉന്നത സമതിക്ക് കൈമാറി. അധികമായി 100 ജീവനക്കാരെ നിയമിക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം ഇതിനായുള്ള അഭിമുഖം അടുത്ത ദിവസങ്ങളില്‍ തന്നെ നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കുറച്ച് ജീവനക്കാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് താത്ക്കാലികമായി മാറ്റാനും പദ്ധതിയുണ്ട്. ഇത് കൂടാതെ നേരത്തെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികള്‍ ചെയ്തിരുന്ന എന്നാല്‍ ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്യുന്ന ജിവനക്കാരെ താത്ക്കാലികമായി തിരികെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികളിലേയ്ക്ക് തന്നെ നിയമിക്കാനും പദ്ധതിയുണ്ട്. 250 ഓളം ഉദ്യോഗാര്‍കളെയാണ് ഇന്റര്‍വ്യൂ നടത്തുക. ഇവരില്‍…

Read More