രാജ്യത്ത് ശിശുക്കളുടെ യുവജനങ്ങളുടെയും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കര പരിപാടിക്ക് തുടക്കമായതായി മന്ത്രി റോഡെറിക് ഗോര്‍മാന്‍ അറിയിച്ചു. ശിശുസുരക്ഷാ ബോധവത്ക്കരണത്തിനായി ശിശുസുരക്ഷാ വാരാചരണമാണ് നടത്തുന്നത്.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ തങ്ങളുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ശിശുസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുക ഇതുവഴി ശിശുക്കളെ എല്ലാവിധത്തിലുള്ള ശാരീരിക – മാനസീക പീഡനങ്ങളില്‍ നിന്നും ഒപ്പം ചൂഷണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രചരണ പരിപാടി നടത്തുന്നത്.
ശിശുക്കള്‍ക്കും യുവജനങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന ചൂഷണങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും അടിയന്തര സഹായത്തിനുള്ള വഴികളും മുന്നോട്ടുള്ള നിയമം നടപടിക്രമങ്ങളും സംബന്ധിച്ച് വിവിധ ഏജന്‍സികള്‍, സര്‍ക്കാര്‍ സംവിധാനങ്ങല്‍ എന്നിവ വഴി ബോധവല്‍ക്കരണം നല്‍കും.