ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും എത്രയുമ വേഗം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. മുതിര്‍ന്ന ആളുകള്‍ക്കൊപ്പം കോവിഡ് പ്രതിരോധ രംഗത്ത് നില്‍ക്കുന്ന നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ എന്നിവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ഐറീഷ് നിഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ (INMO)ആവശ്യപ്പെട്ടു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനോടും ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയോടും(NIAC) ഇത് സംബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്നാണ് ഓര്‍ഗനൈസേഷന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ ദിവസം ദേശീയ രോഗപ്രതിരോധ ഉപദേശ ക സമിതി അനുമതി നല്‍കിയരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇപ്പോള്‍ തന്നെ രോഗം ബാധിച്ചതിന്റെ പേരില്‍ അവധി എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വളരെ കൂടുതലാണെന്നും ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

Share This News

Related posts

Leave a Comment