രാജ്യത്തെ ഔട്ട് ഡോര്‍ ഡൈനിംഗ് സ്ഥലങ്ങളില്‍ പുകവലി പൂര്‍ണ്ണമായി നിരോധിക്കണം എന്ന ആവശ്യം ഉയരുന്നു. ഒരു പക്ഷെ അധികമാരും പിന്തുണയ്ക്കാത്ത ഒരു ആവശ്യമായിരിക്കും ഇത് എന്നാല്‍ കൗണ്‍സിലര്‍ എറിക്കാ ഡോയലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തന്റെ മകളുമൊത്ത് വൈകുന്നേരം പുറത്തിറങ്ങിയ എറിക്കാ ഔട്ട് ഡോര്‍ ഡൈനിംഗില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് എറിക്കയെ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതിലേയ്ക്ക് എത്തിയത്. ആരു പിന്തുണച്ചാലും ഇല്ലെങ്ങിലും ഈ ആ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് എറിക്കയുടെ പക്ഷം.
തന്റെ ആവശ്യം എറിക്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്കുള്ളില്‍ 11,000 ലൈക്കുകളും നൂറുകണക്കിന് ഷയറുകളും കമന്റുകളുമാണ് ലഭിച്ചത്. തന്റെ ആവശ്യത്തെ അംഗീകരിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ടെന്നും ഡൈനിംഗുകളില്‍ പുകവലി നിരോധിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും എറിക്കാ പറഞ്ഞു.