ബൂസ്റ്റര്‍ ഡോസ് അന്തിമ തീരുമാനമായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന

കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് സെപ്റ്റംബറിന് ശേഷമേ തീരുമാനമാകൂ എന്നും അവര്‍ പറഞ്ഞു.

ലോകജനസംഖ്യയുടെ പത്ത് ശതമാനമെങ്കിലും ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിക്കാനാണ് കാത്തിരിക്കുന്നതെന്നും രണ്ട് ഡോസുകളുടെ പ്രതിരോധശേഷി സംബന്ധിച്ച് ഇതിനുശേഷമെ കൂടുതല്‍ പഠനങ്ങള്‍ സാധ്യമാകൂ എന്നും അവര്‍ പറഞ്ഞു.

ബൂസ്റ്റര്‍ഡോസ് ഒരു പക്ഷെ കോവിഡിന്റെ വിവിധ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തേക്കാമെന്നും എന്നാല്‍ ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിക്കാത്ത ആളുകളാണ് ലോകത്ത് ഇപ്പോള്‍ കൂടുതലെന്നും ഇതിനുശേഷമെ ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും അവര്‍ പറഞ്ഞു.

Share This News

Related posts

Leave a Comment